Wednesday, July 18, 2007

അറ്റം വളഞ്ഞ ഊന്നുവടി

മുന്‍പ്‌ ഇവിടെ ചെമ്മണ്‍ പാതകള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ, ഇപ്പോള്‍ ഈ ഗ്രാമത്തിലെ എല്ലാ ചെറുറോഡുകളും തോടുകളും ടാറിട്ട്‌ അല്ലെങ്കില്‍ സിമന്റിട്ട്‌ നല്ല ഭംഗിയാക്കിയിരിക്കുന്നു.
വളരെക്കുറച്ചു ദിവസത്തെ അവധിയേയുള്ളെങ്കില്‍ നാട്ടിന്‍ പുറത്തൂടെ നടക്കുമ്പോള്‍ ഗള്‍ഫുകാരന് അനുഭവപ്പെടുന്ന കുളിര്‍മ്മ പറഞ്ഞറിയിക്കുവാന്‍ വയ്യാ
ഈ റോഡിന്റെ അവസാനത്തിലുള്ള വയലിലാണ് ഞങ്ങള്‍ കുട്ടികള്‍ കാല്‍പ്പന്ത്‌ കളിച്ചിരുന്നത്‌.

വയല്‍ നികത്തി ആരോ ഒരു കൂറ്റന്‍ മണിമാളിക പണിതിരിക്കുന്നു. പടുകൂറ്റന്‍ ഇരുമ്പ്‌ ഗേറ്റിന്റെ മുന്‍പില്‍ ഞാനൊന്നു നിന്നു.
മുറ്റത്തൊരു കസേരയില്‍ ആരോ ഇരിപ്പുണ്ട്‌. വീടിന്റെ കാവല്‍‌ക്കാരനാണോ അതോ വീട്ടുകാരനാണോ ? അതോ രണ്ടുമാണോ ?

അത്‌ പൊടിയച്ചനാണ്.
“ പൊടിയച്ചാ സുഖമാണോ ? “ ഞാന്‍ ചോദിച്ചു
“ അറിഞ്ഞിട്ടെന്നാ വേണം “ പൊടിയച്ചന്‍ അല്‌പം ദേഷ്യത്തിലാണ് ഒരു പക്ഷേ എന്നെ മനസ്സിലാകാഞ്ഞിട്ടായിരിക്കും.
“ പൊടിയച്ചാ ഞാന്‍ ഓടംവേലിലെ കോശിച്ചായന്റെ മൂന്നാമത്തെ മകന്‍ ബാജിയാ ” ഞാന്‍ സ്വയം പരിചയപ്പെടുത്തി.
“ നീ ആരായാല്‍ എനിക്കെന്താ, നിന്നേ മാതിരി എനിക്കുമുണ്ടെടാ പിള്ളേര് നാലെണ്ണം അവര്‍ ചോദിക്കാറില്ല, പിന്നെ നീ ആരാ എന്റെ സുഖം അന്വേക്ഷിക്കാന്‍ “ പൊടിയച്ചന്‍ നല്ല ചൂടിലാണ്.
“ പൊടിയച്ചാ ഞാന്‍ വെറുതേ .....” ഞാന്‍ വിക്കി
“ അറിയാമെടാ വെറുതെയാ എല്ലാം വെറുതേ “
ഞാന്‍ പോകുവാനായി മുന്നോട്ടാഞ്ഞു, പൊടിയച്ചന്‍ തന്റെ കൈയ്യിലുണ്ടായിരുന്ന ഊന്നുവടിയുടെ വളഞ്ഞ അറ്റം കൊണ്ട്‌ എന്റെ കഴുത്തില്‍ പിടിച്ചു.
“എനിക്കുമുണ്ടെടാ രണ്ടും രണ്ടും നാലു പിള്ളേര്‍, രണ്ടെണ്ണം ഗള്‍ഫിലും രണ്ടെണ്ണം അമേരിക്കയിലും “
ഞാന്‍ പോക്കറ്റില്‍ നിന്ന്‌ അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത്‌ പൊടിയച്ചന്റെ കൈയ്യില്‍ കൊടുത്ത്‌ ഒന്ന്‌ അനുനയിപ്പിക്കാന്‍ നോക്കി.
രൂപാ എന്റെ മുഖത്തേക്ക്‌ വലിച്ചെറിഞ്ഞു, അറ്റം വളഞ്ഞ ഊന്നുവടികൊണ്ട്‌ എന്റെ തലയ്‌ക്കടിച്ചു. കുറേ ചെക്കുകള്‍ എടുത്ത്‌ കാണിച്ചുകൊണ്ട്‌ അലറി.
“ എന്റെ പട്ടിക്കു വേണമെടാ നിന്റെയൊക്കെ പണം, എനിക്ക്‌ കാശിന്റെ കുറവൊന്നുമില്ല, ഈ ചെക്കുകള്‍ കൊണ്ട്‌ എല്ലാമാസവും ഒന്നാം തീയതി ബാങ്കില്‍ ചെന്നാല്‍ പണം കിട്ടും, ആണ്‍‌മക്കടെ പ്രതിഫലം. “

അപ്പോഴേക്കും പൊടിയച്ചന്റെ അതേ പ്രായമുള്ള മൂന്നു നാലു പേര്‍ അടുത്തുകൂടി, എല്ലാവരുടേയും കൈയ്യില്‍ അറ്റം വളഞ്ഞ ഊന്നുവടിയുണ്ടായിരുന്നു.
“ ദേ... ഇവന്‍ എന്നോട്‌ സുഖമാണോന്ന്‌ ചോദിക്കാന്‍ വന്നതാ ഏതോ വഴിപോക്കന്‍ “ പൊടിയച്ചന്‍ എന്നെ മറ്റുള്ളവര്‍ക്ക്‌ പരിചയപ്പെടുത്തി.

പൊടിയച്ചന്റെ മുഖത്തുകണ്ട ഭാവം മറ്റുള്ളവരിലേക്കും പകരുന്നത്‌ ഞാന്‍ കണ്ടു.
ഞാന്‍ അവിടെ നിന്നും ഓടി. ആരോ ഒരാള്‍ ഒരു കല്ലെടുത്ത്‌ എറിഞ്ഞത്‌ എന്റെ പുറത്തുതന്നെകൊണ്ടു.

ഞാന്‍ ഓടി ഓടി എന്റെ വീടിന്റെ ഗെയിറ്റില്‍ എത്തി, ഗെയിറ്റ്‌ തുറന്നു തന്നത്‌ എന്റെ അപ്പനാണ്. ഹോ രക്ഷപെട്ടു.

ഈ നാട്ടിലെ വയസ്സന്മാരൊന്നും ശരിയല്ല. ഇനിയും ഞാനില്ല നാട്ടിന്‍ പുറത്തൂടെ നടക്കാന്‍.

എന്റെ ലീവ്` വളരെപ്പെട്ടെന്ന്‌ തീര്‍ന്നു. എയര്‍‌പോര്‍‌ട്ടിലേക്ക്‌ പോകാന്‍ കാറില്‍ കയറുന്നതിനു മുന്‍‌പ്‌ എല്ലാപ്രാവശ്യവും ചെയ്യുന്നതുപോലെ അടുത്ത രണ്ട്‌ വര്‍ഷത്തേക്കുള്ള പോസ്‌റ്റ്‌ ഡേറ്റഡ്‌ ചെക്കുകള്‍ അപ്പന്റെ കൈയ്യില്‍ കൊടുത്തപ്പോളാണ് ശ്രദ്ധിച്ചത്‌ അപ്പന്റെ കൈയ്യിലും അറ്റം വളഞ്ഞ ഊന്നുവടിയുണ്ടായിരുന്നു.

വഴിയാത്രയില്‍ മുഴുവന്‍ ഞാന്‍ ആലോചിക്കുകയായിരുന്നു!
പൊടിയച്ചന്റെ കൈയ്യിലിരുന്ന അതേ വടിയാണോ എന്റെ അപ്പന്റെയും കൈയ്യിലുണ്ടായിരുന്നത്‌.
നാട്ടില്‍ ഇപ്പോള്‍ എല്ലാ വയസ്സന്മാരുടേയും കൈയ്യില്‍ അറ്റം വളഞ്ഞ ഊന്നുവടി ഉണ്ടാകുമോ ?

8 comments:

കരീം മാഷ്‌ said...

ചിന്തയുണര്‍ത്തുന്ന നല്ല പോസ്റ്റ്.
അറ്റം വളഞ്ഞ വടി പെരുകുന്നു നാട്ടില്‍.

കുറുമാന്‍ said...

ആദ്യമായാ ബൂലോകത്ത് ബാജിയെ കാണുന്നത്, അതിനാല്‍ ഒരു സ്വാഗതം ആദ്യം.

sajikumbanad said...

Baji
Ithupoloru oonnu vadiku support akan njan ente oonuvadi angottayachu, eppol enikku oonuvadiyillathe ee Bahrain nattil ottkku vadiyillatahi. Ini njan enthu vadi kondu are pidikkum....

Saji

കുട്ടന്‍സ്‌ | S.i.j.i.t.h said...

നന്നായിട്ടുണ്ട് ബാജി..
കഴുത്തില്‍ ഒരു അറ്റം വളഞ്ഞ ഊന്നുവടി പിടിമുറുക്കിയ പോലെ..

മുസാഫിര്‍ said...

നല്ല ജീവിത നിരീക്ഷണം ബാ‍ജി.

ദൈവം said...

vayikkunnu
ottum thirakkillathoral

വേണു venu said...

ഇഷ്ടമായി.:)

lilian nikky said...

എന്റെ പേര് ലിലിയൻ എൻ. ഇത് എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ ദിവസമാണ്. ഡോ. സാഗുരു എനിക്ക് നൽകിയ സഹായത്താൽ എന്റെ മുൻ ഭർത്താവിനെ മാന്ത്രികവും പ്രണയവും ഉപയോഗിച്ച് തിരികെ കൊണ്ടുവരാൻ എന്നെ സഹായിച്ചു. ഞാൻ വിവാഹിതനായി 6 വർഷമായി, ഇത് വളരെ ഭയങ്കരമായിരുന്നു, കാരണം എന്റെ ഭർത്താവ് എന്നെ വഞ്ചിക്കുകയും വിവാഹമോചനത്തിനായി ആഗ്രഹിക്കുകയും ചെയ്തിരുന്നു, എന്നാൽ ഡോ. സാഗുരു ഇൻറർനെറ്റിൽ ഇമെയിൽ കണ്ടപ്പോൾ, ഇത്രയധികം പേരെ എങ്ങനെ തിരികെ കൊണ്ടുവരാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് ബന്ധം പരിഹരിക്കാൻ സഹായിക്കുക. ആളുകളെ അവരുടെ ബന്ധത്തിൽ സന്തുഷ്ടരാക്കുക. ഞാൻ എന്റെ സാഹചര്യം അദ്ദേഹത്തോട് വിശദീകരിച്ചു, എന്നിട്ട് അവന്റെ സഹായം തേടി, പക്ഷേ എന്റെ ഏറ്റവും വലിയ ആശ്ചര്യത്തിന്, അദ്ദേഹം എന്റെ കാര്യത്തിൽ എന്നെ സഹായിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ഇവിടെ ഞാൻ ഇപ്പോൾ ആഘോഷിക്കുകയാണ്, കാരണം എന്റെ ഭർത്താവ് നല്ല കാര്യങ്ങൾക്കായി മാറിയിരിക്കുന്നു. അവൻ എപ്പോഴും എന്റെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്നു, എന്റെ സമ്മാനം കൂടാതെ ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ ദാമ്പത്യം ഞാൻ ശരിക്കും ആസ്വദിക്കുന്നു, എന്തൊരു വലിയ ആഘോഷം. ഞാൻ‌ ഇൻറർ‌നെറ്റിൽ‌ സാക്ഷ്യപ്പെടുത്തുന്നത് തുടരും, കാരണം ഡോ. ​​സാഗുരു യഥാർത്ഥ അക്ഷരപ്പിശകാണ്. ഇമെയിൽ വഴി ഇപ്പോൾ ബന്ധപ്പെടുന്ന ഡോക്ടർ സാഗുരുവിനെ സഹായിക്കാൻ നിങ്ങൾക്ക് ആവശ്യമുണ്ടോ: drsagurusolutions@gmail.com അല്ലെങ്കിൽ ഈ നമ്പറിൽ അദ്ദേഹത്തെ വാട്ട്‌സ്ആപ്പ് ചെയ്യുക +2349037545183 നിങ്ങളുടെ പ്രശ്‌നത്തിനുള്ള ഒരേയൊരു ഉത്തരം അവനാണ്, മാത്രമല്ല നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യുന്നു.
1 ലവ് സ്പെൽ
2 വിൻ എക്സ് ബാക്ക്
3 ഗർഭത്തിൻറെ ഫലം
4 പ്രൊമോഷൻ സ്പെൽ
5 സംരക്ഷണ സ്പെൽ
6 ബിസിനസ്സ് സ്പെൽ
7 നല്ല ജോലി സ്പെൽ
8 ലോട്ടറി സ്പെൽ, കോർട്ട് കേസ് സ്പെൽ.