Wednesday, July 18, 2007

മരണത്തെപ്പോലും

നേടണം എന്തൊക്കയോ നേടണം
ഞാന്‍ അസ്വസ്‌ഥനാണ്‌

ആഹാരം, വസ്‌ത്രം, പാര്‍പ്പിടം ഇതൊക്കെ ഏതു തെണ്ടിക്കും വേണം
ആരോഗ്യം, അറിവ്‌, ആര്‍ഭാടം, ........ , ........., ..........
ഇതൊക്കെ നേടാന്‍ സമ്പത്ത്‌
സമ്പത്ത്‌ നിലനിര്‍ത്താന്‍ അധികാരം
അധികാരത്തിന്റെ എച്ചില്‍ തിന്നാന്‍ അണിയാളുകള്‍
ആയുധ മേന്തിയ അംഗരക്ഷകര്‍
നേടണം ഇനിയും എന്തൊക്കയോ നേടണം
ജീവിതസുരക്ഷിതത്വം വേണം
സ്വസ്‌ഥത, മനഃസമാധാനം, വിശ്രമം, ....... , .........
വേണം, വേണം , .........

ഇവിടേക്ക്‌ എന്നെ ആരാണ് കൂട്ടിക്കൊണ്ടുവന്നത്‌?
ഇവിടെ ആകുലതകളില്ല, സ്വസ്‌ഥതയുണ്ട്‌ ,
മനഃസമാധാനമുണ്ട്‌, വിശ്രമമുണ്ട്‌
ഇവിടെ സുരക്ഷിതത്വം ഉണ്ട്‌
മരണത്തെപ്പോലും ഭയക്കേണ്ട
ഈ മോര്‍ച്ചറിയില്‍ ഒരല്‌പം തണുപ്പ്‌ കൂടുതലാണെന്നുമാത്രം

1 comment:

VAIKOM said...

വളരെ നന്ദി.തുടക്കക്കാരനാണ്..
സഹകരണം വീണ്ടും പ്രതീക്ഷിക്കുന്നു..
സ്രുഷ്ടികള്‍ ക്ഷ്ണിക്കുന്നു...