ബസ്സ് സ്‌റ്റോപ്പില്‍ വെച്ചാണ് ഈ എത്യോപ്യന്‍ സുന്ദരിയെ പരിചയപ്പെട്ടത്.
‘കറങ്ങുന്ന കട്ടില്‍‘ വില്‍ക്കുന്ന കമ്പനിയുടെ സെയില്‍സ് എക്‌സിക്കൂട്ടീവാണെന്ന് സുന്ദരി സ്വയം പരിചയപ്പെടുത്തി.
ചുരുങ്ങിയ വാക്കുകളില്‍ ആരംഭിച്ച സംഭാഷണം ഭാഷയുടെ ബുദ്ധിമുട്ടുകള്‍ ഭേദിച്ച് മുന്നേറി.
ബസ്സില്‍ ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്യാന്‍ ലഭിച്ച അവസരം ഞാന്‍ പാഴാക്കിയില്ല.
അവിവാഹിതനായ ഞാന്‍ ആദ്യമായാണ് ഒരു പെണ്‍കുട്ടിയോടൊപ്പം ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നത്.
ആ ബസ്സിലെ മറ്റ് യാത്രക്കാരെയൊന്നും ഞാന്‍ കാണുന്നതേയില്ലായിരുന്നു.
സുന്ദരി കൂടുതല്‍ വാചാലയായി.
“കറങ്ങുന്ന കട്ടില്‍ വിദേശ നിര്‍മ്മിതമായ മെഡിക്കേറ്റഡ് ബെഡ്ഡാണ്, ഇതില്‍ കിടന്നാല്‍ അസുഖങ്ങള്‍ വരില്ലെന്നു മാത്രമല്ല ഉളള അസുഖങ്ങളും പൂര്‍ണ്ണമായി മാറിക്കിട്ടും, ഈ കട്ടിലില്‍ കിടക്കേണ്ടതാമസം എല്ലാ ടെന്‍ഷനും മറന്ന് ഉറങ്ങിക്കൊളളും“
ഇതിന്റെ ശരിയായ വില ഒരല്പം കൂടുതലാണ് എന്നാല്‍ സുന്ദരിക്ക് എന്നെ ഒത്തിരി ഇഷ്‌ടമായെന്നും അതിനാല്‍ പകുതി വിലയ്‌ക്ക് തരാമെന്നും സമ്മതിച്ചു.
അത്രയും പറഞ്ഞപ്പോഴേക്കും സുന്ദരിക്ക് ഇറങ്ങേണ്ട സ്‌റ്റോപ്പ് എത്തി.
അവളുടെ ഓഫീസും വീടും ഒരേ ബില്‍ഡിംഗിലാണെന്നും വന്നാല്‍ കറങ്ങുന്ന കട്ടില്‍ കാണിച്ചുതരാമെന്നും പറഞ്ഞ് വിസിറ്റിംഗ് കാര്‍ഡും തന്ന് സുന്ദരി ബസ്സിറങ്ങി.
ഞാന്‍ കറങ്ങുന്ന കട്ടിലിനേപ്പറ്റിയും മറ്റും മറ്റും ഓര്‍ത്തിരുന്ന് ഉറങ്ങിപ്പോയി.
സുന്ദരിയുടെ വിസ്സിറ്റിംഗ് കാര്‍ഡ് ബസ്സിന്റെ തുറന്നിട്ട വിന്‍ഡോയിലൂടെ പുറത്തേക്ക് പോയത് ഞാന്‍ അറിഞ്ഞതേയില്ല. എന്റെ സൂക്ഷമതക്കുറവിനേയും വീശിയടിച്ച കാറ്റിനേയും ശപിച്ചു.
ആ എത്യോപ്യന്‍ സുന്ദരിയെ പിന്നെ എല്ലായിടത്തും ഞാന്‍ തിരഞ്ഞു - കണ്ടെത്താനായില്ല.
അവസാനം ഇന്നത്തെ പത്രത്തില്‍ അവളുടെ ഫോട്ടോയും അടിക്കുറിപ്പും കണ്ടപ്പോള്‍ വിസിറ്റിംഗ് കാര്‍ഡ് നഷ്‌ടപ്പെട്ടത് നല്ലതായെന്ന് തോന്നി.
അല്ലെങ്കില്‍ കറങ്ങുന്ന കട്ടില്‍ കാണാന്‍ പോയി ഞാനും അക്ഷരാര്‍ത്ഥത്തില്‍ കറങ്ങിയേനെ.
നന്ദി കാറ്റേ നന്ദി.......
Monday, July 9, 2007
Subscribe to:
Post Comments (Atom)
8 comments:
:) കറങ്ങുന്ന കട്ടില്‍ ആളെ കറക്കുന്ന കട്ടില്‍ ആയിരുന്നു ല്ലെ?
കഥ കൊള്ളാം ഇഷ്ടമായി.
ബാജീ, ഇനി അഥവാ അവളെ കണ്ടാല്‍ എന്നെ ഒന്നറിയിക്കണേ..ഈ കറങ്ങുന്ന കട്ടില്‍ ഇതേവരെ ഞാന്‍ കണ്ടിട്ടില്ല പറ്റിയാല്‍ ഒരു കട്ടിലിനു ഓര്‍ഡര്‍ കൊടുക്കനാ...
ഇത് വായിച്ചപ്പോള്‍ ബഹറിനില്‍ വന്നിട്ട് അധികമായില്ലെന്ന് മനസ്സിലായി.
kollam nalla kurippukal
thudarnnum ezuthuka
ബാജി,
തുടക്കം നന്നായിട്ടുണ്ട്.
ഞങ്ങള്‍ വളരെ പ്രതീക്ഷിക്കുന്നു
മലയാളക്കൂട്ടം
നല്ല ഗദ്യമെഴുതുന്ന ധാരാളം ബ്ലോഗര്‍മാരുണ്ട്. വിശാലമനസ്കന്‍, മൈനാഗന്‍(ചാരുകേശി) അങ്ങനെയങ്ങനെ (വിശദമായി പിന്നീട് പോസ്റ്റ് ചെയ്യുന്നുണ്ട്.).....
ബാജി അവരോടൊപ്പം എത്തും... ഇനിയും മുന്നോട്ടു പോകൂ...
എന്റെ പേര് ലിലിയൻ എൻ. ഇത് എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ ദിവസമാണ്. ഡോ. സാഗുരു എനിക്ക് നൽകിയ സഹായത്താൽ എന്റെ മുൻ ഭർത്താവിനെ മാന്ത്രികവും പ്രണയവും ഉപയോഗിച്ച് തിരികെ കൊണ്ടുവരാൻ എന്നെ സഹായിച്ചു. ഞാൻ വിവാഹിതനായി 6 വർഷമായി, ഇത് വളരെ ഭയങ്കരമായിരുന്നു, കാരണം എന്റെ ഭർത്താവ് എന്നെ വഞ്ചിക്കുകയും വിവാഹമോചനത്തിനായി ആഗ്രഹിക്കുകയും ചെയ്തിരുന്നു, എന്നാൽ ഡോ. സാഗുരു ഇൻറർനെറ്റിൽ ഇമെയിൽ കണ്ടപ്പോൾ, ഇത്രയധികം പേരെ എങ്ങനെ തിരികെ കൊണ്ടുവരാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് ബന്ധം പരിഹരിക്കാൻ സഹായിക്കുക. ആളുകളെ അവരുടെ ബന്ധത്തിൽ സന്തുഷ്ടരാക്കുക. ഞാൻ എന്റെ സാഹചര്യം അദ്ദേഹത്തോട് വിശദീകരിച്ചു, എന്നിട്ട് അവന്റെ സഹായം തേടി, പക്ഷേ എന്റെ ഏറ്റവും വലിയ ആശ്ചര്യത്തിന്, അദ്ദേഹം എന്റെ കാര്യത്തിൽ എന്നെ സഹായിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ഇവിടെ ഞാൻ ഇപ്പോൾ ആഘോഷിക്കുകയാണ്, കാരണം എന്റെ ഭർത്താവ് നല്ല കാര്യങ്ങൾക്കായി മാറിയിരിക്കുന്നു. അവൻ എപ്പോഴും എന്റെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്നു, എന്റെ സമ്മാനം കൂടാതെ ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ ദാമ്പത്യം ഞാൻ ശരിക്കും ആസ്വദിക്കുന്നു, എന്തൊരു വലിയ ആഘോഷം. ഞാൻ ഇൻറർനെറ്റിൽ സാക്ഷ്യപ്പെടുത്തുന്നത് തുടരും, കാരണം ഡോ. സാഗുരു യഥാർത്ഥ അക്ഷരപ്പിശകാണ്. ഇമെയിൽ വഴി ഇപ്പോൾ ബന്ധപ്പെടുന്ന ഡോക്ടർ സാഗുരുവിനെ സഹായിക്കാൻ നിങ്ങൾക്ക് ആവശ്യമുണ്ടോ: drsagurusolutions@gmail.com അല്ലെങ്കിൽ ഈ നമ്പറിൽ അദ്ദേഹത്തെ വാട്ട്‌സ്ആപ്പ് ചെയ്യുക +2349037545183 നിങ്ങളുടെ പ്രശ്‌നത്തിനുള്ള ഒരേയൊരു ഉത്തരം അവനാണ്, മാത്രമല്ല നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യുന്നു.
1 ലവ് സ്പെൽ
2 വിൻ എക്സ് ബാക്ക്
3 ഗർഭത്തിൻറെ ഫലം
4 പ്രൊമോഷൻ സ്പെൽ
5 സംരക്ഷണ സ്പെൽ
6 ബിസിനസ്സ് സ്പെൽ
7 നല്ല ജോലി സ്പെൽ
8 ലോട്ടറി സ്പെൽ, കോർട്ട് കേസ് സ്പെൽ.
Post a Comment