Tuesday, December 30, 2008

ഉണരുന്ന സമയം (കഥ)

ബംഗലൂരുവില്‍ നിന്നും നാട്ടിലേക്കു പോകുമ്പോള്‍ ബസ്സിന്റെ ഏറ്റവും പിന്നിലത്തെ സീറ്റുതന്നെ മനോജ് ചോദിച്ചു വാങ്ങി. ബസ്സിന്റെ പിന്‍ഭാഗത്ത് കുലുക്കം കൂടുതലാണെന്നു പറഞ്ഞ് പതിവ് യാത്രക്കാരൊന്നും ആ സീറ്റില്‍ ഇരിക്കാറില്ല. എങ്കിലും എന്തോ മനോജിന് പ്രിയം ഏറ്റവും പിന്നിലുള്ള സീറ്റുതന്നെയാണ്. ബസ്സ് ആരംഭിക്കുന്ന മടിവാളയില്‍ നിന്നും അഞ്ചുമണിക്കു മുന്‍‌പേ തന്നെ തന്റെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. കഴിഞ്ഞ ഒന്നര വര്‍‌ഷത്തിനുള്ളില്‍ ഇത് നാലാം തവണയാണ് നാട്ടിലേക്ക് പോകുന്നത്.

ഇവിടെ വീട്ടുകാരുടെ നിര്‍‌ബ്ബന്ധത്തിനു വഴങ്ങി ഹോട്ടല്‍ മാനേജുമെന്റ് പഠിക്കുകയാണ്. ഇപ്പോള്‍ മനോജ് ആരോടും അധികം സംസാരിക്കാറില്ലായെങ്കിലും വാചാലമായ ഇന്നലെകളുടെ ഓര്‍മ്മകള്‍ ധാരാളമുണ്ട്. മനോജ് സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ സ്‌ക്കൂള്‍ ലീഡറായിരുന്നു എന്ന് പറയുമ്പോള്‍ ഇന്നലെകളില്‍ കൊടി ഉയര്‍‌ന്നു പറന്നത് മനസ്സില്‍ ഓടിയെത്തും. പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. വിദ്യാര്‍‌ത്ഥി സമരങ്ങള്‍ക്കൊക്കെ മുന്നില്‍ തന്നെയായിരുന്നു. പറിച്ചു നട്ടപ്പോള്‍ വേരുകള്‍ നഷ്ടപ്പെട്ടതിനാലാകാം വാടിക്കരിഞ്ഞ ചെടിപോലെ മൂകമായിപ്പോയത്. ഇപ്പോള്‍ മനോജിന് പഠനത്തോടെന്നല്ല ഒന്നിനോടും താത്‌പര്യമില്ല.

പുറമേ മൂകത തളം കെട്ടി നില്‍ക്കുമ്പോളും മനസ്സില്‍ നാട്ടിലെ പച്ചപ്പ് നിറഞ്ഞ് നില്‍‌ക്കുകയാണ്. മനസ്സ് കൊണ്ട് പടവെട്ടി മുന്നേറുകയാണ്. ഭാവനയില്‍ നായകനില്‍ കുറഞ്ഞ സ്ഥാനം ആര്‍‌ക്കുവേണം.

ബസ്സ് യാത്ര ആരംഭിച്ചപ്പോള്‍ പല സീറ്റുകളും കാലിയായിരുന്നെങ്കിലും പിന്നെയും കുറേ സ്‌റ്റോപ്പുകള്‍ കഴിഞ്ഞപ്പോഴേക്കും എല്ലാ സീറ്റും നിറഞ്ഞു. ബസ്സില്‍ കയറുന്നത് ആരെന്നു തിരക്കാനോ ആ കൂട്ടത്തില്‍ പരിചയക്കാരുണ്ടെങ്കില്‍ ഒരു ചെറു പുഞ്ചിരിയോ ഒരു കുശലാന്വേഷണമോ നടത്താന്‍ മിനക്കെടാതെ മനോജ് തന്റെ ലോകത്തു മാത്രമായിരുന്നു.

രാവിലെ വീട്ടിലെത്തിയാല്‍ വീടിന്റെ മുറ്റത്തു കൂടി ഉലാത്തി നടന്ന് ഒരു മണിക്കൂറുകൊണ്ട് പല്ല് തേക്കുന്നതും, അതിനിടലില്‍ അമ്മ പലപ്രാവശ്യം അപ്പവും കറിയും എടുത്തു വെച്ച് വിളിയ്‌ക്കുന്നത് കേട്ടിട്ടും കേള്‍ക്കാതിരിക്കുന്നതും, കിണറ്റില്‍ നിന്നും പച്ചവെള്ളം തലവഴി കോരി ഒഴിച്ച് കുളിക്കുന്നതും മറ്റും ഭാവനയില്‍ കണ്ട് മനോജിരിയ്‌ക്കുകയാണ്.

ഇവിടെ തിരക്കില്‍, കുളിച്ച് പല്ലുതേച്ച് ടൈ കെട്ടി റൂമിനു പുറത്തിറങ്ങാന്‍ അഞ്ചു മിനിറ്റു തന്നെ ധാരാളമാണ്. നഗരത്തില്‍ നഷ്ടപ്പെടുന്നതൊക്കെ തിരികെപ്പിടിയ്‌ക്കാനുള്ള ശ്രമമാണ് മനോജ് ഭാവനയില്‍ ഒരുക്കുന്നത്.

സിറ്റി കഴിഞ്ഞപ്പോള്‍ ബസ്സ് ഒരു റെസ്‌റ്റോറന്റിനു മുന്‍പില്‍ നിര്‍‌ത്തി. രാത്രി ഭക്ഷണം വേണ്ടവരൊക്കെ അവിടെ നിന്നും കഴിച്ചു. ചിലര്‍ ബസ്സിനു പുറത്തിറങ്ങി വിശാലമായ ആകാശത്തേക്ക് പുക ഊതി സമയം കൊന്നു. ഏകദേശം ഇരുപതു മിനിറ്റു കഴിഞ്ഞപ്പോള്‍ ബസ്സ് യാത്ര തുടര്‍ന്നു. ഇനിയും രാത്രി മുഴുവന്‍ ബസ്സ് ഓട്ടമാണ്. രാവിലെ നാട്ടിലെത്തിയെ ഇനിയും നിര്‍ത്തുകയുള്ളു. കണ്ട് പകുതിയാക്കിയ സിനിമയുടെ ബാക്കിപോലും കാണാതെ മിക്കവരും ഉറക്കത്തിനായ് കണ്ണടച്ചു കിടന്നു. നന്നായി ചാരിക്കിടക്കാവുന്ന സീറ്റായതിനാല്‍ ഉറക്കം വല്ല്യ തരക്കേടില്ലാതെ നടക്കും. സിനിമ ഒരു ചടങ്ങു മാതിരി കണ്ടു കഴിഞ്ഞ് ശേഷിച്ചവരും ഉറക്കത്തിലേക്ക് വഴുതി. എങ്ങും നിര്‍ത്താതെ ഒരേ വേഗത്തിലുള്ള യാത്രയായതിനാല്‍ ഉറക്കത്തിന് തടസ്സമൊന്നും ഉണ്ടായില്ല. ഏതോ പെട്രോള്‍ പമ്പില്‍ കയറി ഡീസല്‍ അടിക്കുന്നത് ഉറക്കത്തിലും അറിയുന്നുണ്ടായിരുന്നു.

നേരം പരാപരാ വെളുത്തപ്പോള്‍ ബസ്സ് പതിവില്ലാതെ എവിടെയോ നിര്‍‌ത്തി. ഡ്രൈവര്‍ പുറത്തിറങ്ങുന്നതു കണ്ട്, കിളിയോടൊപ്പം ഉണര്‍ന്നവര്‍ ചിലര്‍ പുറത്തിറങ്ങി. മനോജും കാര്യം തിരക്കാന്‍ പുറത്തിറങ്ങി.

റോഡിനു കുറുകെ വലിയകല്ലുകളും ടാര്‍ വീപ്പകളും നിരത്തിയിട്ടിരിക്കുന്നതു കണ്ടപ്പോള്‍ മനസ്സിലായി ഇന്നും എന്തോ ഹര്‍‌ത്താലാണ്. ബസ്സ് തമിഴ്‌നാട് കടന്ന് കേരളത്തിന്റെ അതിര്‍‌ത്തിയിലെത്തിയെന്ന് മനസ്സിലായി. കര്‍ണ്ണാടകത്തിലും തമിഴുനാട്ടിലും ഇല്ലാതിരുന്ന എന്തോ ഹര്‍‌ത്താല്‍ കേരളത്തില്‍ നടക്കുകയാണ്.

ഇന്നലെ ഒന്നും പറഞ്ഞു കേട്ടില്ല, മുന്നമേ അറിഞ്ഞിരുന്നെങ്കില്‍ യാത്ര ആരംഭിക്കുമായിരുന്നില്ല. പ്രതികരിക്കാനുള്ള അവകാശം ദുഃരുപയോഗപ്പെടുത്തുന്നതിനേപ്പറ്റി യാത്രക്കാരനില്‍ ഒരുവന് എന്തൊക്കയോ പറയുവാനുണ്ടായിരുന്നു.

ഇനിയും ഒന്നും ചെയ്യുവാനാകില്ല വൈകുന്നേരം വരെ വിശ്രമിക്കുകയെന്ന് വളരെ നിസ്സംഗതയോടെയാണ് ഡ്രൈവര്‍ പറഞ്ഞത്. അപ്പോഴേക്കും ബസ്സിലെ മറ്റുയാത്രക്കാരും കാര്യം അറിയുവാനായി പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു.

അടുത്തെങ്ങും കടകളൊന്നും ഇല്ലായിരുന്നു അല്ലെങ്കില്‍ വല്ല കാപ്പിയെങ്കിലും കുടിച്ച് നില്‍ക്കാമായിരുന്നു. എല്ലാവരും വിധിയെ ശപിച്ചു കൊണ്ട് പിറുപിറുക്കുമ്പോള്‍ ഒരല്പം ദൂരെ, ബസ്സ് നിര്‍‌ത്തിയിട്ടിരിക്കുന്നിടത്തു നിന്ന് കാണാവുന്ന ദൂരത്തിലുള്ള വീട്ടില്‍ നിന്ന് ഒരു കാരണവര്‍ ഇറങ്ങി വന്ന് ബസ്സ് യാത്രക്കാരെ ആ വീട്ടിലേക്ക് ക്ഷണിച്ചു. എല്ലാവരും വിലപിടിപ്പുള്ള സാധനങ്ങള്‍ വെച്ചിട്ടുള്ള ഹാന്‍ഡ് ബാഗും കൈയ്യിലെടുത്ത് കാരണവരുടെ പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി.

ഞങ്ങളുടെ ബസ്സിന്റെ മുന്‍‌പേ അതേ വഴിയിലൂടെ പല വാഹനങ്ങളും കടന്നു പോയെങ്കിലും ഞങ്ങളുടെ ബസ്സ് വരുന്നതിന് തൊട്ടു മുന്‍പാണ് ഇവിടെയും റോഡില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. ഈ തടസ്സങ്ങള്‍ മറി കടന്നാല്‍ കുറേ കൂടി മുന്നോട്ടു പോകാമായിരിക്കും പക്ഷേ അധികം ദൂരം ചെല്ലുന്നതിനു മുന്‍‌പ് അടുത്ത തടസ്സം ഉണ്ടാകുമെന്ന് ഉറപ്പാണ്.

കാരണവരുടെ വീട് ഒരു പഴയ തറവാടുതന്നെയാണ്. ബസ്സില്‍ വന്നവര്‍‌ക്കെല്ലാം അവിടെ കട്ടന്‍ കാപ്പി ഒരുക്കിയിരുന്നു. വീട്ടുകാര്‍‌ക്കും അറിയില്ല എന്തു കാരണത്തിന്റെ പേരിലാണ് ഹര്‍ത്താലെന്ന്. വെളുപ്പിനെ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ട് ഒരു സംഘം റോഡിലൂടെ പോകുന്നതു കേട്ടപ്പോഴേ അവര്‍ക്ക് മനസ്സിലായി ഇന്നും ഹര്‍‌ത്താലാണെന്ന്. അതൊരു പുതുമയുള്ള കാര്യം അല്ലാത്തതിനാല്‍ കാരണം തിരക്കാനൊന്നും പോയില്ല. വെളുപ്പിനേതന്നെ കിട്ടാവുന്ന ജോലിക്കാരെയും വിളിച്ച് വളരെ വേഗം കട്ടന്‍ കാപ്പി തിളപ്പിച്ചു.

ആ വീട്ടിലെ സ്‌ത്രീകള്‍ ഇറങ്ങി വന്ന് ബസ്സിലുണ്ടായിരുന്ന സ്‌ത്രീകളെയും പെണ്‍കുട്ടികളേയും വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി. പുരുഷന്മാര്‍ മുറ്റത്ത് നിരത്തിയിട്ടിരുന്ന കസേരകളിലും മതിലിലുമൊക്കെയിരുന്നു.

കട്ടന്‍ കാപ്പി കുടിച്ചു കഴിഞ്ഞ്‌ പ്രഭാത കൃത്യങ്ങള്‍ക്കായ് പരിമിതമായ സൌകര്യങ്ങള്‍ക്ക് വേണ്ടി ക്യൂ നില്‍‌ക്കേണ്ടി വന്നു.

ഏതോ പുണ്യ പ്രവര്‍‌ത്തി ചെയ്യുന്ന ഭവ്യതയോടെയാണ് വീട്ടുകാര്‍ ഞങ്ങള്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കിത്തന്നത്. സത്യത്തില്‍ ഇതിലും വലിയ പുണ്യപ്രവര്‍‌ത്തി എന്താണ്. മുന്‍‌പ് പരിചയമില്ലാത്ത അറുപതോളം പേര്‍ക്ക് വെച്ചു വിളമ്പുക അതും തികച്ചും സൌജന്യമായി. ഇന്നു മാത്രമല്ല ആഴ്‌ചയില്‍ മൂന്നുദിവസമെങ്കിലും ആവര്‍‌ത്തിക്കപ്പെടുന്ന ചടങ്ങാണിതെന്ന് ആരോ പറഞ്ഞറിഞ്ഞു. അടുത്തെങ്ങും ഹോട്ടലുകളില്ല അല്ല ഉണ്ടെങ്കില്‍ത്തന്നെ തുറക്കാന്‍ ആരെങ്കിലും ധൈര്യപ്പെടുമൊ ? ഹര്‍‌ത്താലു ദിവസങ്ങളിലൊക്കെ ഇവിടെ എത്തുന്ന യാത്രക്കാര്‍ക്ക് അന്നദാനം നടത്തേണ്ടത് തങ്ങളുടെ കടമയാണെന്ന് ആ വീട്ടുകാര്‍ വിശ്വസിച്ചു.

രാവിലെ പത്രം വന്നില്ല. ഇന്നലെ വൈകുന്നേരം മുതല്‍ കറന്റും ഇല്ലായിരുന്നു അല്ലെങ്കില്‍ ടി. വി. യിലൂടെയെങ്കിലും ഹര്‍‌ത്താലിന്റെ കാരണം വെറുതെ അറിയാമായിരുന്നു.

പ്രഭാത ഭക്ഷണമായി കഞ്ഞിയും പയറുമായിരുന്നു. ഇത്രയും പേര്‍‌ക്ക് വെച്ചു വിളമ്പാനുള്ള ആ കാരണവരുടെ ആതിഥ്യമര്യാദയെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ആദ്യം വിചാരിച്ചു ഇത് കാരണവരുടെ ബിസ്സിനസ്സാണെന്ന് പ്രതിഫലമൊന്നും വാങ്ങാതെയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് അറിയുമ്പോള്‍ കാരണവരുടെ മഹത്വം മനസ്സിലാകുന്നത്.

ഉച്ചയൂണിന് കറിയും കൂട്ടാനുമൊക്കെയായി മൂന്നു നാലുകൂട്ടം ഉണ്ടായിരുന്നു. ഊണും കഴിഞ്ഞ് കസേരയിലും കസേര കിട്ടാത്തവര്‍ മരത്തണലിലും മറ്റു ചിലര്‍ ബസ്സിലുമിരുന്ന് ഒന്ന് മയങ്ങിയപ്പോഴേക്കും വൈകുന്നേരമായി.

കൃത്യം ആറുമണിക്കുതന്നെ ഹര്‍ത്താലുകാര്‍ വീണ്ടും സംഘമായി എത്തി. അവരെ കാണുന്നതിനു മുന്‍‌പുതന്നെ മുദ്രാവാക്യം വിളി ഉയര്‍ന്നു കേട്ടു. താന്‍ വിളിച്ചു ശീലിച്ച മുദ്രാവാക്യങ്ങള്‍ കേട്ടതോടെ ആലസ്യത്തിലായിരുന്ന മനോജ് ഉണര്‍‌ന്നു. അത് നമ്മുടെ കൂട്ടരാണ്, മനോജ് ഹര്‍‌ത്താലിന് കാരണം അറിയുവാനായി അവരുടെ അടുക്കലേക്ക് ഓടുകയായിരുന്നു. മനോജ് മുദ്രാവാക്യം ഏറ്റു വിളിച്ചു. ആരോ നല്‍കിയ ഒരു കൊടി തോളില്‍ ചേര്‍‌ത്ത് പിടിച്ച് ജാഥയുടെ മുന്നില്‍ത്തന്നെ നടന്നു. മനോജും അവരോടൊപ്പം വലിയകല്ലുകള്‍ ഉരുട്ടി നീക്കുവാനും ടാര്‍ വീപ്പ മാറ്റുവാനും ഉണ്ടായിരുന്നു. തടസ്സങ്ങള്‍ നീക്കിയ ശേഷം ജാഥയായ് വന്നവര്‍ അടുത്ത് സ്ഥലത്തെ തടസ്സം നീക്കുവാനായി മുന്നോട്ടു പോയി.

മനോജ് അപ്പോഴും ആവേശത്തില്‍ തന്നെയായിരുന്നു. മനോജിന്റെ കൈയിലുണ്ടായിരുന്ന കൊടി പറന്നു കൊണ്ടേയിരുന്നു. മറ്റ് യാത്രക്കാര്‍ ബസ്സില്‍ കയറുമ്പോഴും മനോജ് കൊടി കാറ്റിന്നെതിരെ ഉയര്‍‌ത്തിപ്പിടിച്ചു.

നമ്മുടെ സ്വന്തം ഹര്‍‌ത്താലായിട്ട് താനായിട്ട് ഒന്നും ചെയ്‌തില്ലല്ലോയെന്ന് ഓര്‍‌ത്ത് മനഃസ്താപം തോന്നി. ഇതു നമ്മുടെ ഹര്‍‌ത്താലാണെന്ന് രാവിലേ അറിഞ്ഞിരുന്നെങ്കില്‍ ഹര്‍‌ത്താല്‍ വിജയിപ്പിക്കുവാനായി എന്തെങ്കിലുമൊക്കെ ചെയ്യാമായിരുന്നു.

അപ്പോഴാണ് തങ്ങളുടെ ഹര്‍ത്താലിനെ തകര്‍‌ക്കാന്‍ ശ്രമിച്ച കാരണവര്‍ കണ്ണില്‍‌പ്പെട്ടത്.

“വര്‍ഗ്ഗ വഞ്ചകന്‍ ഹര്‍‌ത്താലിനെ തകര്‍ക്കാന്‍ വെച്ചു വിളമ്പുന്ന ബൂര്‍ഷാ...” മനോജ് അലറുകയായിരുന്നു.

ഓടി അടുത്തു ചെന്നു കയ്യിലുണ്ടായിരുന്ന കൊടി കെട്ടിയിരുന്ന കമ്പ് തിരിച്ചു പിടിച്ച് പൊതിരെ തല്ലി. കമ്പ് പല കഷണങ്ങളായി ഒടിഞ്ഞിട്ടും കലിയടങ്ങിയില്ല.

കാരണവരുടെ നിലവിളി പുറത്തേക്കു വരാഞ്ഞതാണോ ആരും കേള്‍ക്കാഞ്ഞതാണോ ? മറ്റെല്ലാവരും ബസ്സില്‍ കയറുന്ന തിരക്കിലായിരുന്നു.

കനല് അടങ്ങാത്ത അടുപ്പില്‍ നിന്ന് വിറകുകൊള്ളിയെടുത്ത് അടുത്തു കണ്ട കച്ചിത്തുറുവിലേക്ക് എറിഞ്ഞു. ആളിക്കത്തുന്ന കച്ചിത്തുറുവില്‍ നിന്നും തീ കാരണവരുടെ പഴയ വീട്ടിലേക്ക് പടരാന്‍ തുടങ്ങിയപ്പോഴേക്കും മനോജ് വന്ന ബസ്സ് സ്‌റ്റാര്‍ട്ടായിക്കഴിഞ്ഞിരുന്നു. മനോജ് ഓടി വന്ന് വണ്ടിയില്‍ കയറി തന്റെ പഴയ സീറ്റിലിരുന്ന് യാത്ര തുടര്‍ന്നു.

Tuesday, December 23, 2008

അക്വേറിയം (കഥ)

അക്വേറിയം ഈ വീടിന്റെ ഐശ്വര്യം എന്നൊരു ബോര്‍ഡ് വീട്ടില്‍ തൂക്കണമെന്ന് വറുഗീസ് മനസ്സില്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത് കണ്ട് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിലോ എന്നു കരുതി അതിന് മുതിര്‍ന്നില്ല.

എല്ലാ വീട്ടിലും ഓരോ അക്വേറിയം ഉള്ളത് നല്ലതാണെന്നാണ് വറുഗീസിന്റെ അഭിപ്രായം. പുറത്തേക്കു തുറക്കുന്ന വാതിലിന്റെ വലതു ഭാഗത്തായ് അത് വെയ്‌ക്കുന്നതാണ് നല്ലതെന്ന് ശാസ്‌ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എങ്കിലും വിവാഹം കഴിച്ച് ആറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്തേ വറുഗീസ് – ശാന്തമ്മ ദമ്പതികള്‍‌ക്ക് കുട്ടികളുണ്ടായില്ലെന്ന ചോദ്യത്തിന് ഉത്തരമില്ല. പല ഡോക്‌ടര്‍‌മാരെയും കാണിച്ച് മാറി മാറി പരിശോദിച്ചിട്ടും രണ്ടു പേര്‍‌ക്കും തകരാറൊന്നും ഇല്ലെന്നാണ് തെളിഞ്ഞത്. എന്നിട്ടും.....

വിവിധ വര്‍‌ണ്ണങ്ങളിലുള്ള അലങ്കാര മത്സ്യങ്ങള്‍ ഓടിക്കളിക്കുന്ന കാഴ്‌ച നയന മനോഹര മാണെങ്കിലും അതിനെ ജീവനോടെ പരിപാലിക്കുക ആയാസകരമാണ്. സമയാ സമയങ്ങളില്‍ വെള്ളം മാറുകയും അവയ്‌ക്ക് തീറ്റകൊടുക്കുകയും ചെയ്യുക തന്നെ ഒരാളുടെ പണിയുണ്ട്. അതിനോടൊരു താത്പര്യം ഉണ്ടെങ്കില്‍ ആസ്വാദ്യകരമായി അതിനെ പരിപാലിക്കാനാകും.

വറുഗ്ഗീസ് തിരക്കേറിയ ഓഫീസ് ജോലികഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തിയാല്‍ വെറുതെ അവയെ നോക്കിയിരുന്ന് സമയം പോക്കും. വറുഗീസ് പുസ്‌തകം വായിച്ച് സമയം പോക്കുമ്പോള്‍ ശാന്തമ്മയുടെ ഹോബിയാണ് അക്വേറിയ പരിപാലനം. അവള്‍ ഓരോ മത്സ്യത്തെയും പേരു ചൊല്ലി വിളിക്കും. അവയോടു കിന്നാരം പറയുന്നത് മറ്റാരും കാണാത്തതിനാല്‍ തെറ്റിദ്ധരിക്കില്ല. അതുകൂടാതെ വീടിനുള്ളിലും ബാല്‍‌ക്കണിയിലുമുള്ള ചെടികള്‍ ശാന്തമ്മയുടെ ജീവനാണ്.

“ഇന്നലെയിവിടെ ഒരു സ്‌ത്രീ വന്നിരുന്നോ....? “
ഓഫീസില്‍ നിന്നും വന്നയുടനെയുള്ള ശാന്തമ്മയുടെ ചോദ്യം കേട്ടപ്പോള്‍ വറുഗീസ് ആദ്യമൊന്നു പതറിയൊ!

“ നിന്നോടിത് ആരു പറഞ്ഞു “

“ ഇന്നലെ ഞാനിവിടെ ഇല്ലാതിരുന്നപ്പോള്‍ ഇവിടെയൊരു സ്‌ത്രീയുടെ ശബ്‌ദം കേട്ടതായി ഞാനറിഞ്ഞു...., ഇന്നലെ മാത്രമല്ല ഇതിനു മുന്‍‌പും പലപ്പോഴും അതേ ശബ്‌ദം ഞാനിവിടെ ഇല്ലാത്തപ്പോള്‍ കേട്ടവരുണ്ട്...” ശാന്തമ്മ എന്തൊക്കയോ മനസ്സിലാക്കിക്കൊണ്ടാണ് മുഖം വീര്‍പ്പിച്ച് സംസാരിക്കുന്നത്.

“ ശരിയാണ്... ഇനിയും ഞാനൊന്നും ഒളിച്ചു വെയ്‌ക്കുന്നില്ല, എല്ലാം ഞാന്‍ പറയാം... “ വറുഗീസ് ബെഡ്‌റൂമില്‍ കയറി ഓഫീസ് വേഷം മാറി കൈലിയും ബനിയനും ഇട്ട് തിരികെ വരുമ്പോളും ശാന്തമ്മ മറുപടിയ്‌ക്കായ് ആകാംഷയോടെ തുറന്നു പിടിച്ച വാതുക്കല്‍ത്തന്നെ കാത്തുനില്‍ക്കുകയായിരുന്നു.

വറുഗീസ് അക്വേറിയത്തിലെ മഞ്ഞപുള്ളിയുള്ള മത്സ്യത്തെ ചൂണ്ടിക്കാട്ടി കാര്യം പറഞ്ഞു “ഇതാ ഈ മത്സ്യത്തെ കണ്ടോ ഇതൊരു സാധാരണ മത്സ്യമല്ല. ഇതൊരു അത്ഭുത മത്സ്യമാണ്. ചില ദിവസങ്ങളില്‍ ഈ മത്സ്യം അക്വേറിയത്തില്‍ നിന്നും പുറത്തുചാടി ഒരു സ്‌ത്രീയുടെ രൂപം പ്രാപിക്കുകയും മനുഷ്യരെ പോലെ സംസാരിക്കുകയും ചെയ്യും, ആ ശബ്‌ദമാകാം ആരെങ്കിലും കേട്ടത്. “

“അടുത്ത വീട്ടീലെ ദാമുവേട്ടന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാനങ്ങു പേടിച്ചു പോയി” ശാന്തമ്മ ദീര്‍‌ഘനിശ്വാസം വിട്ടു

“ ഇത് ഞാന്‍ മുന്‍‌പേ നിന്നോടു പറയണമെന്നു വിചാരിച്ചതായിരുന്നു. പക്ഷേ നീ വിശ്വസിച്ചില്ലെങ്കിലോ എന്നു കരുതിയാണ് പറയാതിരുന്നതാണ്.“

ശാന്തമ്മ അക്വേറിയത്തില്‍ കൈയിട്ട് ആ മത്സ്യത്തെ തലോടിക്കൊണ്ട് പറഞ്ഞു “ എനിക്കു മുന്‍‌പേ സംശയം ഉണ്ടായിരുന്നു, ഇതൊരു സാധാരണ മത്സ്യം അല്ലെന്ന് ഇതിന്റെ മുഖവും ഭാവവും കണ്ടാലറിയാം ഇതൊരു രാജകുമാരിയായിരുന്നെന്ന്”

ശാന്തമ്മ പരിഭവമെല്ലാം മറന്ന് മത്സ്യകന്യകയുടേയും രാജകുമാരന്റെയും ആ പഴയ കഥ ഒരു പ്രാവശ്യം കൂടി വികാരാവേശത്തോടെ വറുഗീസിനെ പറഞ്ഞു കേള്‍‌പ്പിച്ച ശേഷമാണ് ചായ പോലും കൊടുത്തത്.

പിന്നീടുള്ള പല ദിവസങ്ങളിലും മത്സ്യകന്യകയുടെ സ്‌ത്രീ രൂപം കാണാന്‍ ശാന്തമ്മ കാത്തിരുന്നെങ്കിലും അത് അവള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ല. മത്സ്യകന്യക സ്‌ത്രീകള്‍‌ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുകയില്ല പിന്നെയോ പുരുഷന്മാര്‍ക്കു മുന്‍പില്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂവെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു.

പിന്നെയും പല ദിവസങ്ങളിലും ശാന്തമ്മ വീട്ടിലില്ലാത്തപ്പോള്‍ അവിടെയൊരു സ്‌ത്രീ ശബ്‌ദം കേള്‍‌ക്കുന്നുണ്ടെന്ന് അടുത്ത ഫ്‌ളാറ്റിലെ ദാമുവേട്ടന്‍ പറഞ്ഞപ്പോള്‍ ശാന്തമ്മ മറുപടിയൊന്നും പറയാതെ ചിരിക്കുക മാത്രം ചെയ്‌തു.

വറുഗീസ് ഇന്നലെ ഓഫീസില്‍ നിന്നും ഡ്യൂട്ടിക്കിടയില്‍ എന്തോ എടുക്കാനായി പതിവില്ലാതെ വീട്ടില്‍ വന്നും. ഡോര്‍ ബെല്ല് വളരെ നേരം നീട്ടി അടിച്ചിട്ടും വാതില്‍ തുറന്നില്ല. ശാന്തമ്മ വീട്ടില്‍ ഉണ്ടാകേണ്ടതാണ്. കുറേ കഴിഞ്ഞിട്ടാണ് ശാന്തമ്മ വാതില്‍ തുറന്നത്.

അടുത്ത വീട്ടിലെ ദാമുവും വീട്ടിലുണ്ടായിരുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് വറുഗീസിന് മനസ്സിലായില്ലെങ്കിലോ എന്നു കരുതി ശാന്തമ്മ സംഭവം വിവരിച്ചു.

“ദാമുവേട്ടന്‍ അക്വേറിയത്തില്‍ മത്സ്യകന്യകയെ തിരയുന്നത് ഞാന്‍ ഒളിച്ചിരുന്നു കാണുകയായിരുന്നു. നിങ്ങളൊരല്പം കൂടി താമസിച്ചു വന്നിരുന്നെങ്കില്‍ എനിക്കും സ്‌ത്രീ രൂപം കാണാമായിരുന്നു.”

വറുഗീസിന്റെ മുഖഭാവം കണ്ട് ദാമു ഒന്നും മിണ്ടാതെ പുറത്തേക്കു പോയി.

അന്നു തന്നെ ആരുടേയോ കൈ തട്ടി അക്വേറിയം മറിഞ്ഞ് വീണ് വളര്‍‌ത്തു മത്സ്യങ്ങളെല്ലാം പിടഞ്ഞു ചത്തു. ആരുടെ കൈ തട്ടിയാണ് അക്വേറിയം മറിഞ്ഞു വീണതെന്ന് ആരും അന്വേഷിച്ചില്ല.

അക്വേറിയം (കഥ)

അക്വേറിയം ഈ വീടിന്റെ ഐശ്വര്യം എന്നൊരു ബോര്‍ഡ് വീട്ടില്‍ തൂക്കണമെന്ന് വറുഗീസ് മനസ്സില്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത് കണ്ട് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിലോ എന്നു കരുതി അതിന് മുതിര്‍ന്നില്ല.

എല്ലാ വീട്ടിലും ഓരോ അക്വേറിയം ഉള്ളത് നല്ലതാണെന്നാണ് വറുഗീസിന്റെ അഭിപ്രായം. പുറത്തേക്കു തുറക്കുന്ന വാതിലിന്റെ വലതു ഭാഗത്തായ് അത് വെയ്‌ക്കുന്നതാണ് നല്ലതെന്ന് ശാസ്‌ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എങ്കിലും വിവാഹം കഴിച്ച് ആറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്തേ വറുഗീസ് – ശാന്തമ്മ ദമ്പതികള്‍‌ക്ക് കുട്ടികളുണ്ടായില്ലെന്ന ചോദ്യത്തിന് ഉത്തരമില്ല. പല ഡോക്‌ടര്‍‌മാരെയും കാണിച്ച് മാറി മാറി പരിശോദിച്ചിട്ടും രണ്ടു പേര്‍‌ക്കും തകരാറൊന്നും ഇല്ലെന്നാണ് തെളിഞ്ഞത്. എന്നിട്ടും.....

വിവിധ വര്‍‌ണ്ണങ്ങളിലുള്ള അലങ്കാര മത്സ്യങ്ങള്‍ ഓടിക്കളിക്കുന്ന കാഴ്‌ച നയന മനോഹര മാണെങ്കിലും അതിനെ ജീവനോടെ പരിപാലിക്കുക ആയാസകരമാണ്. സമയാ സമയങ്ങളില്‍ വെള്ളം മാറുകയും അവയ്‌ക്ക് തീറ്റകൊടുക്കുകയും ചെയ്യുക തന്നെ ഒരാളുടെ പണിയുണ്ട്. അതിനോടൊരു താത്പര്യം ഉണ്ടെങ്കില്‍ ആസ്വാദ്യകരമായി അതിനെ പരിപാലിക്കാനാകും.

വറുഗ്ഗീസ് തിരക്കേറിയ ഓഫീസ് ജോലികഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തിയാല്‍ വെറുതെ അവയെ നോക്കിയിരുന്ന് സമയം പോക്കും. വറുഗീസ് പുസ്‌തകം വായിച്ച് സമയം പോക്കുമ്പോള്‍ ശാന്തമ്മയുടെ ഹോബിയാണ് അക്വേറിയ പരിപാലനം. അവള്‍ ഓരോ മത്സ്യത്തെയും പേരു ചൊല്ലി വിളിക്കും. അവയോടു കിന്നാരം പറയുന്നത് മറ്റാരും കാണാത്തതിനാല്‍ തെറ്റിദ്ധരിക്കില്ല. അതുകൂടാതെ വീടിനുള്ളിലും ബാല്‍‌ക്കണിയിലുമുള്ള ചെടികള്‍ ശാന്തമ്മയുടെ ജീവനാണ്.

“ഇന്നലെയിവിടെ ഒരു സ്‌ത്രീ വന്നിരുന്നോ....? “
ഓഫീസില്‍ നിന്നും വന്നയുടനെയുള്ള ശാന്തമ്മയുടെ ചോദ്യം കേട്ടപ്പോള്‍ വറുഗീസ് ആദ്യമൊന്നു പതറിയൊ!

“ നിന്നോടിത് ആരു പറഞ്ഞു “

“ ഇന്നലെ ഞാനിവിടെ ഇല്ലാതിരുന്നപ്പോള്‍ ഇവിടെയൊരു സ്‌ത്രീയുടെ ശബ്‌ദം കേട്ടതായി ഞാനറിഞ്ഞു...., ഇന്നലെ മാത്രമല്ല ഇതിനു മുന്‍‌പും പലപ്പോഴും അതേ ശബ്‌ദം ഞാനിവിടെ ഇല്ലാത്തപ്പോള്‍ കേട്ടവരുണ്ട്...” ശാന്തമ്മ എന്തൊക്കയോ മനസ്സിലാക്കിക്കൊണ്ടാണ് മുഖം വീര്‍പ്പിച്ച് സംസാരിക്കുന്നത്.

“ ശരിയാണ്... ഇനിയും ഞാനൊന്നും ഒളിച്ചു വെയ്‌ക്കുന്നില്ല, എല്ലാം ഞാന്‍ പറയാം... “ വറുഗീസ് ബെഡ്‌റൂമില്‍ കയറി ഓഫീസ് വേഷം മാറി കൈലിയും ബനിയനും ഇട്ട് തിരികെ വരുമ്പോളും ശാന്തമ്മ മറുപടിയ്‌ക്കായ് ആകാംഷയോടെ തുറന്നു പിടിച്ച വാതുക്കല്‍ത്തന്നെ കാത്തുനില്‍ക്കുകയായിരുന്നു.

വറുഗീസ് അക്വേറിയത്തിലെ മഞ്ഞപുള്ളിയുള്ള മത്സ്യത്തെ ചൂണ്ടിക്കാട്ടി കാര്യം പറഞ്ഞു “ഇതാ ഈ മത്സ്യത്തെ കണ്ടോ ഇതൊരു സാധാരണ മത്സ്യമല്ല. ഇതൊരു അത്ഭുത മത്സ്യമാണ്. ചില ദിവസങ്ങളില്‍ ഈ മത്സ്യം അക്വേറിയത്തില്‍ നിന്നും പുറത്തുചാടി ഒരു സ്‌ത്രീയുടെ രൂപം പ്രാപിക്കുകയും മനുഷ്യരെ പോലെ സംസാരിക്കുകയും ചെയ്യും, ആ ശബ്‌ദമാകാം ആരെങ്കിലും കേട്ടത്. “

“അടുത്ത വീട്ടീലെ ദാമുവേട്ടന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാനങ്ങു പേടിച്ചു പോയി” ശാന്തമ്മ ദീര്‍‌ഘനിശ്വാസം വിട്ടു

“ ഇത് ഞാന്‍ മുന്‍‌പേ നിന്നോടു പറയണമെന്നു വിചാരിച്ചതായിരുന്നു. പക്ഷേ നീ വിശ്വസിച്ചില്ലെങ്കിലോ എന്നു കരുതിയാണ് പറയാതിരുന്നതാണ്.“

ശാന്തമ്മ അക്വേറിയത്തില്‍ കൈയിട്ട് ആ മത്സ്യത്തെ തലോടിക്കൊണ്ട് പറഞ്ഞു “ എനിക്കു മുന്‍‌പേ സംശയം ഉണ്ടായിരുന്നു, ഇതൊരു സാധാരണ മത്സ്യം അല്ലെന്ന് ഇതിന്റെ മുഖവും ഭാവവും കണ്ടാലറിയാം ഇതൊരു രാജകുമാരിയായിരുന്നെന്ന്”

ശാന്തമ്മ പരിഭവമെല്ലാം മറന്ന് മത്സ്യകന്യകയുടേയും രാജകുമാരന്റെയും ആ പഴയ കഥ ഒരു പ്രാവശ്യം കൂടി വികാരാവേശത്തോടെ വറുഗീസിനെ പറഞ്ഞു കേള്‍‌പ്പിച്ച ശേഷമാണ് ചായ പോലും കൊടുത്തത്.

പിന്നീടുള്ള പല ദിവസങ്ങളിലും മത്സ്യകന്യകയുടെ സ്‌ത്രീ രൂപം കാണാന്‍ ശാന്തമ്മ കാത്തിരുന്നെങ്കിലും അത് അവള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ല. മത്സ്യകന്യക സ്‌ത്രീകള്‍‌ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുകയില്ല പിന്നെയോ പുരുഷന്മാര്‍ക്കു മുന്‍പില്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂവെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു.

പിന്നെയും പല ദിവസങ്ങളിലും ശാന്തമ്മ വീട്ടിലില്ലാത്തപ്പോള്‍ അവിടെയൊരു സ്‌ത്രീ ശബ്‌ദം കേള്‍‌ക്കുന്നുണ്ടെന്ന് അടുത്ത ഫ്‌ളാറ്റിലെ ദാമുവേട്ടന്‍ പറഞ്ഞപ്പോള്‍ ശാന്തമ്മ മറുപടിയൊന്നും പറയാതെ ചിരിക്കുക മാത്രം ചെയ്‌തു.

വറുഗീസ് ഇന്നലെ ഓഫീസില്‍ നിന്നും ഡ്യൂട്ടിക്കിടയില്‍ എന്തോ എടുക്കാനായി പതിവില്ലാതെ വീട്ടില്‍ വന്നും. ഡോര്‍ ബെല്ല് വളരെ നേരം നീട്ടി അടിച്ചിട്ടും വാതില്‍ തുറന്നില്ല. ശാന്തമ്മ വീട്ടില്‍ ഉണ്ടാകേണ്ടതാണ്. കുറേ കഴിഞ്ഞിട്ടാണ് ശാന്തമ്മ വാതില്‍ തുറന്നത്.

അടുത്ത വീട്ടിലെ ദാമുവും വീട്ടിലുണ്ടായിരുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് വറുഗീസിന് മനസ്സിലായില്ലെങ്കിലോ എന്നു കരുതി ശാന്തമ്മ സംഭവം വിവരിച്ചു.

“ദാമുവേട്ടന്‍ അക്വേറിയത്തില്‍ മത്സ്യകന്യകയെ തിരയുന്നത് ഞാന്‍ ഒളിച്ചിരുന്നു കാണുകയായിരുന്നു. നിങ്ങളൊരല്പം കൂടി താമസിച്ചു വന്നിരുന്നെങ്കില്‍ എനിക്കും സ്‌ത്രീ രൂപം കാണാമായിരുന്നു.”

വറുഗീസിന്റെ മുഖഭാവം കണ്ട് ദാമു ഒന്നും മിണ്ടാതെ പുറത്തേക്കു പോയി.

അന്നു തന്നെ ആരുടേയോ കൈ തട്ടി അക്വേറിയം മറിഞ്ഞ് വീണ് വളര്‍‌ത്തു മത്സ്യങ്ങളെല്ലാം പിടഞ്ഞു ചത്തു. അക്വേറിയത്തിലും അപകടം പതിയിരിപ്പുണ്ടെന്ന് മനസ്സിലാക്കിയ ഇരുവരും പിന്നീട് അക്വേറിയമില്ലാതെ ജീവിച്ചു.

Tuesday, September 30, 2008

വാക്ക്

ഒരു ദിവസം രാവിലെ എഴുത്തുമുറി തുറന്നപ്പോള്‍ ഒരു വാക്ക് ഇറങ്ങി ഓടി.
ഒരു മലയാളം വാക്ക്. നല്ലൊരു വാക്കായിരുന്നു.
കവിതയിലെവിടെയെങ്കിലും ചേര്‍‌ക്കാനായി എടുത്തു വെച്ചിരുന്നതായിരുന്നു.
സാധാരണ പോകാറുള്ള സ്‌ഥലങ്ങളിലൊക്കെ പോയി തിരക്കി. എവിടെയും കണ്ടെത്താനായില്ല.

കൂട്ടുകാരോടൊക്കെ ഫോണില്‍ തിരക്കി.
“ എന്റെ വാക്കിനെ കണ്ടോ ? എന്റെ മലയാള വാക്കിനെ കണ്ടോ ?“
ആര്‍ക്കും അറിവൊന്നുമില്ല.

രാത്രി വൈകിയും ഉറക്കം വരാതെ വാക്കിനേപ്പറ്റി ഓര്‍ത്ത് കിടക്കുമ്പോള്‍‌, വാതിലില്‍ മുട്ടു കേട്ടു.
ഓടിച്ചെന്ന് വാതില്‍ തുറന്നു.
അതെ അവനാണ് രാവിലെ ഇറങ്ങി ഓടിയ പ്രീയപ്പെട്ട മലയാളം വാക്ക്.
അവനെന്തോ പരിക്ക് പറ്റിയിട്ടുണ്ട്. തലയിലും കാലിലും വെച്ചു കെട്ട് കാണാം.
“ എന്താ നിനക്കെന്തു പറ്റി ?”
ഉത്തരമായ് പിന്നില്‍ മറഞ്ഞു നിന്നവള്‍ കണ്‍‌വെട്ടത്തേക്ക് വന്നു.
ഒരു അറബി വാക്ക് പാതി മുഖം മറച്ച് ലജ്ജിച്ച് നില്‍ക്കുന്നു.

സംഭവിച്ചത് എന്തെന്ന് മനസ്സിലായി.

ഒരു അറബി വാക്കിനേയും അടിച്ചു മാറ്റിക്കൊണ്ടാണ് മലയാള വാക്ക് വന്നിരിക്കുന്നത്.
“ ദൈവമേ ഇനിയും എന്തെല്ലാം പുകിലാണോ ഉണ്ടാകാന്‍ പോകുന്നത് ? “
അവളുടെ ആള്‍ക്കാര്‍ അന്വേഷിച്ചു വരും. ഇവിടെ വച്ച് പിടിക്കപ്പെട്ടാല്‍ താനും കുറ്റക്കാരനാകും.

രണ്ടിനേയും നയച്ചില്‍ വിളിച്ച് എഴുത്തു മുറിയിലാക്കി വാതിലടച്ചു.
പിന്നീട് വാക്കുകളെപ്പറ്റിയോ എഴുത്തുമുറിയെപ്പറ്റിയോ ഓര്‍ക്കാന്‍ ആഗ്രഹിച്ചില്ലെങ്കിലും..

ഇന്ന് എഴുത്തു മുറിയുടെ വാതില്‍ തല്ലിപ്പൊളിച്ച് ഭാഷയില്‍ ഇല്ലാത്ത കുറേ വാക്കുകള്‍ പുറത്തു വന്നു.
അവരുടെ പിന്നാലെ ആ പഴയ മുഖങ്ങളും....
എന്റെ പ്രീയപ്പെട്ട മലയാള വാക്കിന് ഒത്തിരി പക്വതയുണ്ടെന്ന് തോന്നി...
അറബി വാക്കിന്റെ മുഖത്തെ ലജ്ജ ഇപ്പോഴും മാറീട്ടില്ല.....

Wednesday, August 13, 2008

ഇത്രയും രഹസ്യമായി (കഥ)

ഈ സംഭവത്തിന് ഒരു രഹസ്യസ്വഭാവം ഉള്ളതുകൊണ്ട് എവിടെയാണ് നടന്നതെന്ന് പറയുന്നില്ല, എന്നാലും പത്തനംതിട്ട ജില്ലയിലെ ഒരു മലയോരഗ്രാമമാണെന്നു മാത്രം സൂചിപ്പിക്കാം.

വീട്ടില്‍ വേലയ്‌ക്കു നില്‍‌ക്കുന്ന പെങ്കൊച്ചിന് അവിഹിത ഗര്‍ഭം ഉണ്ടെന്ന് ഭാര്യ പറഞ്ഞ് അറിഞ്ഞപ്പോള്‍ ഞാനൊന്നു ഞെട്ടി.

വേലക്കാരിക്ക് അവിഹിതഗര്‍‌ഭം ഉണ്ടായാല്‍ ആ വീട്ടിലെ ഏകപുരുഷപ്രജയായ ഗൃഹനാഥന്‍ എത്ര മാന്യനായാലും സംശയത്തിന്റെ മുള്‍മുനയില്‍ നില്‍‌ക്കേണ്ടി വരും. ഭാര്യ അതുപറയുമ്പോള്‍ എന്റെ മുഖത്തെ ഭാവവ്യത്യാസം എന്താണെന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഭാര്യയുടെ നോട്ടം കണ്ടാലറിയാം അവളെന്നേയും പ്രതിപ്പട്ടികയില്‍ ചേര്‍‌ത്തിരിക്കുകയാണ്.

ഞാനും ഭാര്യയും മാത്രമുള്ള വീട്ടില്‍ ഒരു വേലക്കാരിയുടെ ആവശ്യം ഉണ്ടായിട്ടല്ല. ദീപയുടെ ചെറുപ്പത്തിലെ അവളുടെ അമ്മ റോഡുപണിക്കുവന്ന തമിഴുനാട്ടുകാരന്റെ കൂടെ ഒളിച്ചോടിപ്പോയതാണ്. അപ്പന്‍ വേറേ വിവാഹം കഴിച്ചപ്പോള്‍ അധികപ്പറ്റായ ദീപ കുട്ടികളെ നോക്കാനായി ഇവിടെ വന്നതാണ്. ഞങ്ങളുടെ കുട്ടികളേക്കാള്‍ നാലഞ്ചു വയസ്സ് കൂടുതലേ ഉള്ളൂ എങ്കിലും അവള്‍ കുട്ടികള്‍ക്ക് ഒരു ആശ്വാസമായിരുന്നു.

അവളെ ഒരു വേലക്കാരിയായിട്ടല്ല, ഈ വീട്ടിലെ ഒരംഗത്തെപോലെയാണ് ഞങ്ങള്‍ പരിഗണിച്ചിരുന്നത്. കുട്ടികള്‍ ഉപരി പഠനത്തിനായ് ബാഗ്ലൂറിലേക്ക് പോയി കഴിഞ്ഞിട്ടും ഇവിടെ അധികം ജോലിയില്ലെങ്കിലും അവള്‍ ഇവിടെത്തന്നെ തുടര്‍‌ന്നു. അല്ലാതെ എങ്ങോട്ടു പോകാന്‍ ?

ദീപ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് അവളുടെ അച്‌ഛന്റെ രണ്ടാം വിവാഹം നടന്നത്. പിന്നെ നാലുവര്‍‌ഷത്തിനു ശേഷം പഠനം നിര്‍‌ത്തുന്നതുവരെ വളരെ നിര്‍ബ്ബന്ധിച്ചാണ് സ്‌ക്കൂളില്‍ പറഞ്ഞയച്ചിരുന്നത്. പഠിപ്പ് നിര്‍‌ത്തിയതിനു ശേഷം അടുക്കളയോട് ചേര്‍‌ന്നുള്ള മുറിയില്‍ അവള്‍ ഒറ്റയ്‌ക്കാണ് കിടന്നിരുന്നത്. പേടി എന്തെന്നറിഞ്ഞെങ്കിലല്ലേ പേടിക്കേണ്ടതുള്ളൂ.

വയറ്റില്‍ കിടക്കുന്ന കൊച്ചിന്റെ ഉത്തരവാദി ആരാണെന്ന് ഭാര്യ പലപ്രാവശ്യം അവളോടു ചോദിച്ചെങ്കിലും ദീപ മറുപടിയൊന്നും പറഞ്ഞില്ല.

ഞാനും തിരിച്ചും മറിച്ചും ചോദിച്ചിട്ടും അവള്‍ ‘കമാ’ന്നൊരക്ഷരം മിണ്ടിയില്ല. എല്ലാം ചെയ്‌തുവെച്ചിട്ട് മുഖത്തു നോക്കാതെ കരഞ്ഞു കാണിച്ചാല്‍ മതിയോ ? ദീപയെ അടിയ്‌ക്കാനായി ഓങ്ങിയ കൈ തടഞ്ഞത് ഭാര്യയാണ് , ഈ സമയത്ത് അടിയ്‌ക്കാന്‍ പാടില്ല പോലും.

ഭാര്യയുടെ അര്‍ത്ഥം വെച്ചുള്ള തുളച്ചുകയറുന്ന നോട്ടമാണ് സഹിക്കാന്‍ പറ്റാത്തത്. ഞാന്‍ നിരപരാധിയാണെന്ന് എനിക്കുറപ്പുണ്ട്. ദീപയേയും ഒരു മകളേപ്പോലെയേ ഞാന്‍ കരുതിയിട്ടുള്ളൂ എന്ന് ആണയിടാം. അച്‌ഛന്‍ - മകള്‍ ബന്ധത്തിലെ മൂല്യങ്ങള്‍‌പോലും കാറ്റില്‍ പറക്കുമ്പോള്‍ എന്റെ നിരപരാധിത്വം ഞാനെങ്ങനെ തെളിയിക്കും ?

എന്തു ചെയ്യണമെന്നെനിക്കറിയില്ല. ഒന്നുറപ്പാണ് പുറത്തറിഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.

രണ്ടു ദിവസം കഴിഞ്ഞ് ദുബായില്‍ നിന്നും അനുജന്‍ തോമസ്സുകുട്ടിയുടെ ഫോണ്‍ വന്നു, അവന്റെ ഭാര്യ ആലീസ് പ്രെഗ്‌നന്റാണെന്ന സന്തോഷ വാര്‍‌ത്ത അറിയിക്കാനാണ് വിളിച്ചത്. അതൊരു സന്തോഷ വാര്‍‌ത്തതന്നെ ആയിരുന്നു. അവരുടെ വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍‌ഷം കഴിഞ്ഞിരിക്കുന്നു, ഇനിയും അവര്‍‌ക്ക് കുഞ്ഞുങ്ങളില്ല. ആശുപത്രികള്‍ കയറിയിറങ്ങി മടുത്തെങ്കിലും അവസാനം പ്രയോജനമുണ്ടായി.

അവര്‍‌ക്കിപ്പോള്‍ നാട്ടില്‍ പോലും വരാന്‍ താത്പര്യമില്ലായിരുന്നു, കാരണം നാട്ടില്‍ വന്നാല്‍ വീട്ടുകാരുടേയും നാട്ടുകാരുടേയും നൂറു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും.

“ എന്താ വിശേഷമൊന്നുമില്ലേ ! “
“ ഡോക്‌ടറെ കാണിച്ചില്ലേ ! “
“ ആര്‍ക്കാ കുഴപ്പം ? “
തുടങ്ങിയ സ്ഥിരം ചോദ്യങ്ങളാണ് എല്ലാവരും ചോദിക്കുന്നത്.

അവര്‍‌ അവരിലേക്കു തന്നെ പിന്‍‌വലിയുകയായിരുന്നു. എന്തായാലും കാത്തിരുന്നു കിട്ടിയ സന്തോഷ വാര്‍‌ത്തയ്‌ക്ക് മാധുര്യമേറും.

“ ഇന്നലെ ചേട്ടത്തിയമ്മ വിളിച്ചിരുന്നു. ദീപയുടെ കാര്യം അറിഞ്ഞു. അന്‍‌പതിനായിരം രൂ‍പയുടെ ഡ്രാഫ്‌റ്റ് അയച്ചിട്ടുണ്ട്. ദീപമോള്‍ക്ക് യാതൊരു കുറവും വരരുത്.“ പിന്നെ വിളിക്കാമെന്നും പറഞ്ഞ് തോമസ്സുകുട്ടി ഫോണ്‍ വെച്ചു.

നേരത്തേ തന്നെ ഭാര്യ ഞാനറിയാതെ അനുജന്‍ തോമസ്സുകുട്ടിയെ വിളിച്ച് ഇവിടുത്തെ വിശേഷങ്ങളൊക്കെ അറിയിച്ചിരിക്കുന്നു. ഇപ്പോള്‍ ദീപയുടെ ചെലവിന് അവന്‍ രൂപായും അയച്ചിരിക്കുന്നു.

ഇനിയും അവനെങ്ങാനും ?
ഓ ഇല്ല.. അവനെ എനിക്കറിയാം... അവനങ്ങനെയൊന്നും ചെയ്യില്ല.
ഓ ഞാന്‍ മറന്നു തോമസ്സുകുട്ടി ലീവിനു വന്നിട്ടും വര്‍‌ഷങ്ങളായല്ലോ !
ഞാന്‍ തന്നെയാണ് പ്രതിയെന്ന് ഭാര്യ അവനോടു പറഞ്ഞു കാണും ?

തോമസ്സുകുട്ടിയുടെ ഭാര്യ ആലീസ് പ്രെഗ്‌നന്റാണെന്ന വിവരം ഞാന്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചറിയിച്ചു. കേട്ടവര്‍‌ക്കൊക്കെ സന്തോഷമായി. അവസാനം ദൈവം അവരുടെ പ്രാര്‍‌ത്ഥന കേട്ടെന്ന് എല്ലാരും ആശ്വസിച്ചു.

“ നിങ്ങള്‍ ചിരിക്കുകയൊന്നും വേണ്ട, സകല ശാസ്‌ത്രവും മച്ചിയെന്ന് വിധിയെഴുതിയ ആലീസ് പ്രെഗ്‌നന്റാണെന്നു കേട്ടാല്‍ വിശ്വസിക്കാന്‍ മാത്രം ഒരു മരമണ്ടനായിപ്പോയല്ലോ നിങ്ങള്‍” ഭാര്യ പറഞ്ഞത് എനിക്ക് മനസ്സിലായില്ല.

“പിന്നെ തോമസ്സുകുട്ടി പറഞ്ഞതോ ! ഞാനതു കേട്ട് ബന്ധുക്കളേ മുഴുവന്‍ വിളിച്ചറിയിച്ചതോ ? “ ഞാന്‍ വിക്കി വിക്കി ചോദിച്ചു

“ തോമസ്സുകുട്ടിയോട് അങ്ങനെ പറയാന്‍ പറഞ്ഞത് ഞാന്‍‌ തന്നെയാ.. സന്തോഷവാര്‍‌ത്ത കേട്ടാല്‍ വേണ്ടപ്പെട്ടവരെയൊക്കെ അറിയിക്കേണ്ടതും നിങ്ങളുടെ ജോലിയാ അതും നിങ്ങള്‍ ചെയ്‌തു. ഇനിയും ഞാന്‍ പറയുന്നതൊക്കെയങ്ങു ചെയ്‌താല്‍ മതി..” ഭാര്യ പറഞ്ഞു.

വേലക്കാരിയുടെ കേസില്‍ സംശയത്തിന്റെ മുള്‍മുനയില്‍ നില്‍‌ക്കുന്ന എന്റെ വാക്കുകള്‍ക്ക് ആ വീട്ടില്‍ വിലയില്ലാതാകുകയായിരുന്നു. ഭാര്യ പറഞ്ഞതൊക്കെ യാന്ത്രികമായി ഞാന്‍ അനുസരിക്കേണ്ടി വന്നു.

പിറ്റേദിവസം തന്നെ തോമസ്സുകുട്ടിയുടെ ഡ്രാഫ്‌റ്റു വന്നു. വേലക്കാരിയുടെ ഗര്‍‌ഭകാല പരിചരണങ്ങള്‍‌ക്കൊക്കെ മുന്‍‌കൈ എടുത്തത് ഭാര്യതന്നെയാണ്. ഭാര്യ രണ്ടു പ്രസവിച്ചതിന്റെ അനുഭവം വെച്ച് അറിയാവുന്നതൊക്കെ പറഞ്ഞു കൊടുത്തു. അവളേക്കൊണ്ട് പിന്നീടുള്ള ദിവസങ്ങളില്‍ ജോലിയൊന്നും ചെയ്യിച്ചില്ല. വ്യാക്കുണ്‍ അനുസരിച്ച് ആവശ്യമുള്ളതൊക്കെ ഉണ്ടാക്കിക്കൊടുക്കുന്നതിന് ഭാര്യ ശ്രദ്ധിച്ചിരുന്നു. പഴവര്‍ഗ്ഗങ്ങള്‍ നിര്‍‌ബ്ബന്ധിച്ച് കഴിപ്പിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവളുടെ അടുത്തെങ്ങും ചെയ്യുകയോ അവളോട് സംസാരിക്കുകയോ ചെയ്യരുതെന്ന് ഭാര്യതാക്കീതു ചെയ്‌തിരുന്നു.

ഭാര്യതന്നെയാണ് അവളെ പട്ടണത്തിലുള്ള ആശുപത്രിയില്‍ കൊണ്ടു പോയി മാസാ‍മാസം സ്‌കാന്‍ ചെയ്‌ത് കുട്ടിയുടെ വളര്‍‌ച്ചയുടെ പുരോഗതി ഉറപ്പു വരുത്തിയിരുന്നത്. ആണ്‍കുട്ടിയാണെന്ന് ഭാര്യയ്‌ക്ക് മനസ്സിലായെങ്കിലും എന്നോടു പോലും പറഞ്ഞില്ല.

വേലക്കാരിക്ക് ഗര്‍‌ഭം ഉണ്ടെന്ന കാര്യം ആരേയും അറിയിക്കാതെ രഹസ്യമായി സൂക്ഷിച്ചു. ആറാം മാസമായപ്പോഴേക്കും വയറിന്റെ വലുപ്പം ഒളിപ്പിക്കാന്‍ പറ്റാതെയായി. നാട്ടുകാര്‍ ആരെങ്കിലും കണ്ടെങ്കിലോ എന്നു ഭയന്ന് രഹസ്യമായിത്തന്നെ ദീപയെ പട്ടണത്തിലെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാത്തിനും മുന്‍‌കൈ എടുത്തത് ഭാര്യതന്നെയാണ്. ഭാര്യ പറയുന്ന സഹായങ്ങള്‍ ചെയ്‌തു കൊടുക്കല്‍‌ മാത്രമായിരുന്നു എന്റെ ജോലി.

ദീപയെ ആശുപത്രിയിലേക്ക് മാറ്റിയ അന്നും ഞാന്‍ ചോദിച്ചു
“ കൊച്ചിന്റെ അച്‌ഛനെപ്പറ്റി അവള്‍ വല്ലതും പറഞ്ഞോ ? “
“ എന്റെ രണ്ടു പിള്ളേരുടെ അച്‌ഛന്‍ നിങ്ങള്‍ത്തന്നെയാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടല്ലോ.... അതുമതി.... കൂടുതലൊന്നും അറിയേണ്ട “ ഭാര്യ തര്‍‌ക്കുത്തരം പറഞ്ഞു.

തോമസ്സുകുട്ടിയുടെ ഡ്രാഫ്‌റ്റുകള്‍ വന്നുകൊണ്ടേയിരുന്നു. ആശുപത്രി ചെലവുകള്‍ മുഴുവന്‍ തോമസ്സുകുട്ടി തന്നെയാണ് വഹിച്ചത്.

തോമസ്സുകുട്ടിയുടെ ഭാര്യ ആലീസ് ഡെലിവറിയ്‌ക്കായി വെള്ളിയാഴ്‌ച വരുമെന്ന് അവന്‍ തന്നെയാണ് ഫോണ്‍ വിളിച്ച് പറഞ്ഞത്.

എയര്‍‌പ്പോര്‍‌ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു വരാനായി ഞാനും പോയിരുന്നു. ആലീസിന് എട്ടുമാസമായിട്ടും വയറൊന്നും അറിയാനില്ലല്ലോ എന്ന എന്റെ ചോദ്യത്തിന് ഭാര്യയുടെ മിണ്ടാതിരുന്നോണം എന്ന നോട്ടം മാത്രമായിരുന്നു ഉത്തരം. ഞാന്‍ പിന്നീടൊന്നും ചോദിച്ചില്ല.

ആലീസ് വന്നതിന്റെ പിറ്റേ ആഴ്‌ച പട്ടണത്തിലെ ആശുപത്രിയില്‍ അഡ്‌മിറ്റായി. അതേ ആശുപത്രിയില്‍ തന്നെയാണ് വേലക്കാരി ദീപയേയും രഹസ്യമായി താമസിപ്പിച്ചിരിക്കുന്നതെന്ന് എനിക്ക് അറിയാമായിരുന്നെങ്കിലും. ഏതു റൂമിലാണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞാലും അങ്ങോട്ടു പോകാന്‍ അനുവാദമില്ല.

ഒരു ദിവസം അതിരാവിലെ ഭാര്യ ആശുപത്രിയില്‍ നിന്നും ഫോണ്‍ വിളിച്ച്, രാത്രിയില്‍ ആലീസ് പ്രസവിച്ചു, ആണ്‍കുഞ്ഞാണെന്നും പറഞ്ഞു. എല്ലാവരേയും വിളിച്ച് അറിയിക്കാനും എന്നെ ചുമതലപ്പെടുത്തി.

ടെലിഫോണ്‍ നമ്പര്‍ എഴുതിവെച്ചിരിക്കുന്ന ഡയറി നോക്കി എല്ലാ ബന്ധുക്കളേയും സുഹൃത്തുക്കളേയും തോമസ്സുകുട്ടിയുടെ ഭാര്യ ആലീസ് പ്രസവിച്ചെന്നും കുട്ടി ആണാണെന്നുമുള്ള വിവരം ഞാന്‍ അറിയിച്ചു.

നാലു ദിവസത്തിനു ശേഷം ആലീസും കുട്ടിയും വീട്ടില്‍ വന്നു. ആലീസിന് അധികം അവധിയില്ല പോലും ഉടനെ തിരിച്ചു പോകണം. കുഞ്ഞിന്റെ പാസ്സ്‌പോര്‍‌ട്ട് തയ്യാറാക്കാന്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്.

പട്ടണത്തിലെ ആശുപത്രിയില്‍ വെച്ച് പ്രസവം നടന്നതിനാല്‍ അവിടുത്തെ പഞ്ചായത്ത് ആഫീസില്‍ നിന്നാണ് ബര്‍ത്ത് സര്‍ട്ടിഫിക്കേറ്റ് ലഭിക്കേണ്ടത്. പഞ്ചായത്ത് പ്യൂണിലൂടെ സെക്രട്ടറിയെ കാണേണ്ടതു മാതിരി കണ്ടതിനാല്‍ ബര്‍‌ത്ത് സര്‍‌ട്ടിഫിക്കേറ്റ് വേഗത്തില്‍ കിട്ടി.

ആശുപത്രിയില്‍ നിന്നും കൊടുത്തിരിക്കുന്ന വിവരപ്രകാരമാണ് സര്‍‌ട്ടിഫിക്കേറ്റ് തയ്യാറാക്കിയിരിക്കുന്നത്. കുഞ്ഞിന്റെയും കുഞ്ഞിന്റെ അമ്മയായ ആലീസിന്റെയും അച്‌ഛനായ തോമസ്സുകുട്ടിയുടേയും പേരിന്റെ സ്‌പെല്ലിഗും ജനനത്തീയതിയും ശരിയായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തിയാണ് പഞ്ചായത്ത് ആഫീസിന്റെ പടികള്‍ ഇറങ്ങിയത്.

പാസ്സ്‌പോര്‍‌ട്ട് തയ്യാറായിക്കിട്ടാന്‍ വേണ്ടവരെയൊക്കെ കണ്ടിട്ടും ഒരുമാസം താമസിച്ചു. പാസ്സ്‌പോര്‍‌ട്ട് കിട്ടി ഒരാഴ്‌ചക്കുള്ളില്‍ ആലീസും കുഞ്ഞും തിരികെ ദുബായിലേക്ക് പോകുകയും ചെയ്‌തു.

അവര്‍ പോയിക്കഴിഞ്ഞതിനു ശേഷമാണ് ആശുപത്രിയിലാക്കിയിരുന്ന വേലക്കാരിയുടെ കാര്യം ഓര്‍‌ത്തത്.

“ ദീപയുടെ കാര്യം എന്തായി “ ഞാന്‍ ഭാര്യയോട് ചോദിച്ചു.
“ അവള്‍ അവളുടെ മുറിയില്‍ കാണും “ ഭാര്യ വളരെ നിസ്സാരമായി പറഞ്ഞു.
ദീപയും പ്രസവം കഴിഞ്ഞ് തിരിച്ചു വന്നതാകാം. അവള്‍ക്ക് എന്തു കുഞ്ഞാണാവോ ? ഇനിയുമെങ്കിലും അവളെക്കൊണ്ട് പറയിക്കണം കൊച്ചിന്റെ അപ്പനാരാണെന്ന്. എവിടെയായാലും തേടിപ്പിടിച്ചു കൊണ്ടു വന്ന് വിവാഹം കഴിപ്പിച്ചു വിടണം. ഇങ്ങനെ ഒത്തിരി ചിന്തകളുമായാണ് അടുക്കളയുടെ അടുത്തുള്ള അവളുടെ മുറിയിലേക്ക് ചെന്നത്.

അവള്‍ കിടക്കുകയാണ് . എന്നെ കണ്ട് എഴുന്നേല്‍‌ക്കാന്‍ ശ്രമിച്ചു.
“വേണ്ടാ കിടന്നു കൊള്ളൂ“ ഞാന്‍ പറഞ്ഞു.
ദീപയുടെ കുഞ്ഞിനെ അവിടെയെങ്ങും കണ്ടില്ല.
“നിന്റെ കുഞ്ഞെവിടെ “ ഞാന്‍ ചോദിച്ചു.

അവിടെക്കിടന്ന ഒരു തലയിണ ഉയര്‍‌ത്തിക്കാണിച്ച് ദീപ പറഞ്ഞു
“ ഇതാ.... ഇതാണ് എന്റെ കുഞ്ഞ് “

“നിങ്ങള്‍ പരിഭ്രമിക്കേണ്ട ഒരു തലയിണ ആര്‍‌ക്കും ഉണ്ടാക്കാമല്ലോ “ വാതില്‍‌ക്കല്‍‌ ഒളിഞ്ഞു നിന്ന ഭാര്യ മാസങ്ങള്‍‌ക്കുശേഷം എന്റെ മുഖത്തു നോക്കി ചിരിച്ചു.

Monday, July 28, 2008

വെള്ളരിനാടകം ( കഥ )

വെള്ളിയാഴ്‌ചകളില്‍ വീട്ടുകാരിയേയും കൂട്ടി മനാമയിലെ സെന്‍‌ട്രല്‍മാര്‍‌ക്കറ്റില്‍ പതിവായി പോകാറുണ്ട്. ഒരാഴ്‌ചത്തേക്കുള്ള പച്ചക്കറികള്‍ അവിടെ നിന്നും വാങ്ങുന്നതോടൊപ്പം പഴയ പരിചയക്കാരെ അവിടെവച്ച് കാണുകയും സൌഹൃദം പുതുക്കുകയും ചെയ്യാറുണ്ട്.

ചില സാങ്കേതിക കാരണങ്ങളാല്‍ കഥ വായിക്കാന്‍ സാധിക്കുന്നില്ല
വിളിക്കാം 00973 - 39258308

Monday, May 26, 2008

അടച്ചിട്ട വാതിലും നിറമുള്ള ഭിത്തിയും (കഥ)

“തെറ്റുകള്‍ മാനുഷികമാണ്, അത് ആവര്‍‌ത്തിക്കാതിരിക്കാനുള്ള ബോധപൂര്‍‌വ്വമായ ശ്രമം നമ്മില്‍ നിന്നും ഉണ്ടാകണം.“ പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയപ്പോള്‍ വീട്ടുകാരിക്ക് നല്‍‌കിയ ഉപദേശമാണ്.

മുന്‍‌പ് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ടും താമസം മാറുവാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയായിരുന്നു. അയല്‍ ഫ്‌ളാറ്റുകളുമായിട്ടുള്ള ബന്ധം ബന്ധനമാണെന്ന് തിരിച്ചറിയാന്‍ വളരെ വൈകിപ്പോയി.

അവര്‍‌ക്ക് എന്തൊക്കെയാണ് അറിയേണ്ടത്.
വീട്ടില്‍ ആരൊക്കെ വരുന്നു. വീട്ടിലുള്ളവര്‍ എങ്ങോട്ടെല്ലാമാണ് പോകുന്നത്. എപ്പോഴാണ് തിരികെ വരുന്നത്. ഓരോ ദിവസവും പുറത്തുപോയി വരുമ്പോള്‍ എന്തെല്ലാം പൊതിക്കെട്ടുകളാണ് കയ്യിലുള്ളത്.

അടച്ചിട്ട വാതിലും നിറമുള്ള ഭിത്തികളും അവരുടെ അസൂയ നിറഞ്ഞ തുറന്ന കണ്ണുകള്‍ക്കു മുന്‍‌പില്‍ ഒരു മറയായിരുന്നില്ല. അന്യരുടെ സ്വകാര്യതയിലേക്ക് ചൂഴ്ന്നിറങ്ങാന്‍ അവര്‍‌ക്ക് എന്തൊരു വിരുതായിരുന്നെന്നോ ?.

ഞങ്ങളുടെ വീട്ടില്‍ വന്ന് ചെവിതുറന്നിരുന്ന്, ഞങ്ങളെക്കുടുക്കാനുള്ള തന്ത്രം മെനയുന്നവരാണവര്‍. ഇവിടെക്കേട്ടതൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍‌ത്ത് നാലുപേരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ അവര്‍‌ക്ക് ഉറക്കം വരില്ല.

എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകളുടെ കൈയ്യില്‍ നിന്നും എന്തോ നോട്ട്ബുക്കു വാങ്ങാന്‍ വന്ന കൂടെ പഠിക്കുന്ന ഒരു ചെറുക്കനെപ്പറ്റി ഇക്കൂട്ടര്‍ എന്തെല്ലാമാണ് പറഞ്ഞു പരത്തിയതെന്നറിയാമോ ?

ചുരുക്കി പറഞ്ഞാല്‍ ഒരല്പം സ്വകാര്യത കൊതിച്ചുകൊണ്ടാണ് പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയത്. ഈ ബില്‍‌ഡിംഗിന്റെ ഓരോ നിലയിലും ഈരണ്ടു ഫ്‌ളാറ്റുകള്‍ മാത്രമേ ഉള്ളൂ എന്ന പ്രത്യേകതയാണ് ഈ ഫ്‌ളാറ്റുതന്നെ തിരഞ്ഞെടുക്കാന്‍ കാരണം.

കിച്ചണിലെ ജന്നാല തുറക്കുന്നത് അടുത്ത ഫ്‌ളാറ്റിന്റെ കിച്ചണ്‍ ജന്നാലയ്‌ക്ക് അഭിമുഖമായാണ്. അവരുടെ കര്‍‌ട്ടനിട്ട ജന്നാലയ്‌ക്ക് പിന്നില്‍ ഒരു സ്‌ത്രീരൂപം മിന്നിമറയാറുണ്ടെന്ന് വീട്ടുകാരി പറഞ്ഞു.

ആ നിഴല്‍ രൂപം കണ്ടപ്പോള്‍ത്തന്നെ അവളൊരു ഫാഷന്‍കാരിയാണെന്ന് വീട്ടുകാരി ഉറപ്പിച്ചു. അഴിഞ്ഞാ‍ട്ടക്കാരിയാകാനും വഴിയുണ്ടെന്ന് സൂചിപ്പിച്ചു. അങ്ങോട്ടെങ്ങും എത്തിവലിഞ്ഞു നോക്കരുതെന്ന് എന്നെ വിലക്കുകയും ചെയ്‌തു.

അവിടെയൊരു കൊച്ചുകുട്ടിയുണ്ടെന്നും അതിന്റെ കരച്ചില്‍ ഞാന്‍ ചിലപ്പോളൊക്കെ കേള്‍ക്കാറുണ്ടെന്നു വീട്ടുകാരിയോടു പറഞ്ഞപ്പോള്‍ അവള്‍ ദേഷ്യപ്പെടുകയാണുണ്ടായത്.

“അവിടെ പിള്ളേരൊന്നുമില്ല. അത് നിങ്ങളുടെ മനസ്സിന്റെ ആഗ്രഹം കൊണ്ട് വെറുതേ തോന്നുന്നതാ...., ഇവിടെയുള്ള ഒരെണ്ണം എട്ടാം ക്ലാസ്സില്‍ എത്തിയെന്നകാര്യം മറക്കേണ്ട. അതും പെങ്കൊച്ചാണ്. ഇന്നത്തെക്കാലത്ത് കൊള്ളാവുന്ന ഒരുത്തന്റെ കൂടെ ഇറക്കി വിടാനെത്ര പണം വേണമെന്ന വിചാരം വല്ലതും നിങ്ങള്‍ക്കുണ്ടോ..., ഒരു ഉത്തരവാദിത്തവും ഇല്ലാതെ ഇപ്പോളും കൊച്ചു കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുന്നു... എന്നേം കൊണ്ട് വേണ്ടാത്തതൊന്നും പറയിക്കരുത്...” വീട്ടുകാരിയുടെ വക പിറുപിറുപ്പ്.

അവിടെയൊരു കുട്ടിയുണ്ടെന്നും കുട്ടി ചിലപ്പോളൊക്കെ ഉച്ചത്തില്‍ കരയാറുണ്ടെന്നും വീട്ടുകാരിയെ വിശ്വസിപ്പിക്കാനൊന്നും നിന്നില്ല. അവള്‍ സ്വയം കേട്ട് ബോധ്യപ്പെടുന്ന ദിവസത്തിനായ് ക്ഷമയോടെ കാത്തിരുന്നു.

ഞങ്ങള്‍ പല ദിവസങ്ങളിലും ചെവി വട്ടം പിടിച്ച് കണ്ടെത്തി അവിടെ നിന്നും ചില സമയങ്ങളില്‍ ഉയരുന്ന പരുക്കന്‍ ശബ്‌ദം ഒരേ പുരുഷന്റേതാണ്. അത് അവരുടെ ഭര്‍‌ത്താവായിരിക്കും.

അവിടെ ഭാര്യയും ഭര്‍‌ത്താവും ഒരു കുട്ടിയും താമസിക്കുന്നുണ്ടെന്ന് ഞാന്‍ ഉറപ്പിച്ചു. കുട്ടിയുടെ കാര്യത്തില്‍ വീട്ടുകാരി സമ്മതം മൂളിയിട്ടില്ല.

അവിടെ നിന്നും ഉയര്‍‌ന്നു കേട്ട സ്‌റ്റീരിയോ സംഗീതത്തെപ്പറ്റി മകള്‍ പരാതി പറഞ്ഞപ്പോളാണ് അക്കാര്യം ശ്രദ്ധിച്ചത്.

ശബ്‌ദ കോലാഹലം മൂലം മകള്‍‌ക്ക് പഠനത്തില്‍ ശ്രദ്ധിക്കാനാവുന്നില്ല. പരീക്ഷയും അടുത്തു വരികയാണ്.

അവരുടെ ഫ്‌ളറ്റിന്റെ കോളിംഗ് ബെല്ലില്‍ വിരലമര്‍‌ത്തണമെന്നും വാതില്‍ തുറക്കുമ്പോള്‍ സ്‌റ്റീരിയോ ശബ്‌ദം കുറച്ചു വെയ്‌ക്കുവാന്‍ ആവശ്യപ്പെടണമെന്നും പല പ്രാവശ്യം വിചാരിച്ചതാണ്. ആ ഒരു കണ്ടു മുട്ടലിലൂടെ അവര്‍ തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറിയെങ്കിലോ എന്നു വിചാരിച്ച് ആ കൂടിക്കാഴ്‌ച മനഃപൂര്‍വ്വം ഒഴിവാക്കി.

മാറ്റങ്ങള്‍ക്കനുസരിച്ച് സമരസപ്പെടുന്നതിലൂടെയാണ് മനുഷ്യര്‍‌ക്ക് നേട്ടങ്ങള്‍ കൊയ്യാനാകുന്നതെന്ന് മകളെ പറഞ്ഞു മനസ്സിലാക്കി. ഞങ്ങള്‍ സ്വയം മാറി.

മകള്‍ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പഠിക്കാന്‍ ശീലിച്ചു. വീട്ടുകാരി ആ സംഗീതത്തിന്റെ താളത്തില്‍ അടുക്കളയിലെ ജോലികള്‍ ചെയ്യുന്നത് സോഫായില്‍ ചാരിക്കിടന്ന് ഞാന്‍ ആസ്വദിച്ചു.

മണിക്കുട്ടി ഗര്‍ഭിണിയായപ്പോളാണ് അവളും ഈ കഥയിലെ ഒരു കഥാപാത്രമാകുന്നത്. മണിക്കുട്ടി വീട്ടുകാരിയുടെ പുന്നാര പൂച്ചക്കുട്ടിയാണ്.

അവള്‍ക്ക് ഗര്‍‌ഭമുണ്ടെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. അതെങ്ങനെ സംഭവിക്കാനാണ്. അവള്‍ ഈ വീടു വിട്ട് പുറത്തേക്കെങ്ങും പോകാറില്ല. അവളുടെ വര്‍‌ഗ്ഗത്തില്‍പ്പെട്ട ആരും ഈ വീട്ടിലില്ലെന്നു മാത്രമല്ല ആരും ഇങ്ങോട്ടു വരാറുമില്ല. പിന്നെ എങ്ങനെയിതു സംഭവിച്ചു എന്നത് ആശ്ചര്യമായി തോന്നി.

“ നമ്മുടെ മണിക്കുട്ടി അടുക്കളയിലെ ജന്നാല വഴി പൈപ്പില്‍ കൂടി അടുത്ത വീട്ടിലെ അടുക്കള ജന്നലിലൂടെ അവിടേക്ക് പോകാറുണ്ട്. “ എട്ടാം ക്ലാസ്സുകാരി അറിവ് വിളമ്പി.

അവിടെയൊരു കണ്ടന്‍ പൂച്ചയും ഉണ്ടെന്നത് ഞങ്ങള്‍ക്ക് പുതിയൊരു അറിവായിരുന്നു.

വീട്ടുകാരി മകളെ ഒത്തിരി ഗുണദോഷിച്ചു. ഇതൊന്നും കണ്ടു പഠിക്കില്ലെന്നും എല്ലാവരേയും കൊണ്ട് നല്ലതേ പറയിക്കൂ എന്നും സത്യം ചെയ്യിച്ചു.

ഗര്‍‌ഭിണിയായ പൂച്ചയെ ഒരു സ്‌ത്രീയണെന്ന സത്യം മറന്ന് വീട്ടുകാരി കാലുകൊണ്ട് തൊഴിച്ചപ്പോള്‍ എന്റെ പുരുഷ മനസ്സു പോലും വേദനിച്ചു.

അന്നു മുതല്‍ മണിക്കുട്ടിയെ കാണാതായി. ആദ്യമൊക്കെ വീട്ടുകാരിക്ക് വിഷമം ഉണ്ടായിരുന്നെങ്കിലും ക്രമേണ അതൊക്കെ മാറി.

വലിയ വയറും വെച്ച് മണിക്കുട്ടി ജന്നല്‍ വഴി പൈപ്പില്‍ കൂടി ഒരു സര്‍‌ക്കസുകാരിയേപ്പോലെ അടുത്ത ഫ്‌ളാറ്റിലേക്ക് പോകുന്നത് ഞാന്‍ കണ്ടെങ്കിലും ആരോടും പറഞ്ഞില്ല.

അവിടെച്ചെന്ന് അവരുടെ കണ്ടന്‍ പൂച്ചയെ മര്യാദക്ക് വളര്‍‌ത്തണമെന്ന് പറയണമായിരുന്നെങ്കിലും, സ്വയം നിയന്ത്രിച്ചു. അയല്‍ ബന്ധം തുടങ്ങുവാനുള്ള അവസരങ്ങളെല്ലാം മനഃപൂര്‍‌വ്വം ഒഴിവാക്കിക്കോണ്ടേയിരുന്നു.

ആഴ്‌ചകള്‍ക്കു ശേഷം മണിക്കുട്ടി നാലു പൂച്ചക്കുട്ടികളേയും കൊണ്ട് ജന്നല്‍ ചാടി വന്നപ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചത് വീട്ടുകാരി തന്നെയാണ്. അവള്‍ സ്‌ത്രീയാണ് എല്ലാം മറക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടവള്‍.

കഴിഞ്ഞ ആഴ്‌ച ഒരു ദിവസം ഒരു അപരിചിതന്‍ വന്ന് കോളിംഗ് ബെല്ലടിച്ച് അടുത്ത ഫ്‌ളാറ്റില്‍ ആരും ഇല്ലയോ എന്നു ചോദിച്ചു. ചോദ്യം കേട്ടപ്പോള്‍ത്തന്നെ ദേഷ്യം വന്നെങ്കിലും, അറിയില്ല പുറത്തെങ്ങാനും പോയതായിരിക്കുമെന്നു മാത്രം ഉത്തരം പറഞ്ഞു.

വരുമ്പോള്‍ അവരുടെ കൈയില്‍ കൊടുക്കാനെന്നും പറഞ്ഞ് ഒരു കത്തു തന്ന് അപരിചിതന്‍ പോയി.

അന്നേരം തന്നെ ആ കത്ത് അവരുടെ ഡോറിന്റെ അടിയിലുള്ള വിടവിലൂടെ ഉള്ളിലേക്ക് തള്ളി ജോലി തീര്‍‌ത്തു.

ഏകദേശം ഒന്നര വര്‍‌ഷക്കാലം അവിടെത്താമസിച്ചിട്ടും അവരുമായി യാതൊരു ബന്ധമോ ഇല്ലായിരുന്നു.

കഴിഞ്ഞ കുറേ ദിവസമായി എവിടെയോ എലി ചത്തു നാറുന്നുണ്ടെന്ന് വീട്ടുകാരി പറഞ്ഞപ്പോള്‍ ഞാന്‍ കാര്യമാക്കിയില്ല. പക്ഷേ നാറ്റം കൂടി വന്നപ്പോള്‍ എവിടെയാണ് എലി ചത്തു കിടക്കുന്നതെന്ന് അന്വേഷണമായി. ഫ്‌ളാറ്റിന്റെ മുക്കും മൂലയും അടുക്കിപ്പറുക്കി തൂത്തുവാരി വൃത്തിയാക്കിയിട്ടും ചത്ത എലിയെ മാത്രം കിട്ടിയില്ലെന്നു മാത്രമല്ല നാറ്റത്തിന് കുറവുമില്ല.

ഇനിയും അടുത്ത വീട്ടിലെങ്ങാനും....
അവിടെ നിന്നും കുറേ ദിവസങ്ങളായി സ്‌റ്റീരിയോ ശബ്‌ദം കേട്ടിരുന്നില്ലെന്നുള്ള സത്യം അപ്പോള്‍ ഓര്‍‌മ്മയിലെത്തി.

അവിടെ നിന്നാകും ഈ സഹിക്കാന്‍ പറ്റാത്ത നാറ്റം.

ഒന്നര വര്‍ഷത്തിനു ശേഷം ആദ്യമായ് ആ ഫ്‌ളാറ്റിന്റെ കോളിംഗ് ബെല്ലടിക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനായി.

ഒരു ബെല്ലടിച്ച്, കാത്തു നിന്നു... ആരും വാതില്‍ തുറന്നില്ല....
പല പ്രാവശ്യം കോളിംഗ് ബെല്ല് നീട്ടിയടിച്ചു....... ആരും വാതില്‍ തുറന്നില്ല.....

മണം പിടിക്കാന്‍ പണ്ടേ മിടുക്കനായ എന്റെ മൂക്ക് തിരിച്ചറിയുന്നുണ്ടായിരുന്നു അത് ചത്ത എലിയുടെ നാറ്റം അല്ല... പിന്നെയോ.... അത് അളിഞ്ഞ മനുഷ്യശരീരത്തിന്റെ നാറ്റമാണ്. അത് അവരുടെ ഫ്‌ളാറ്റില്‍ നിന്നു തന്നെയാണ് നിര്‍ഗ്ഗമിച്ചു കൊണ്ടിരുന്നത്.

ഞാന്‍ വീട്ടുകാരിയോടു പറഞ്ഞു ഇത് ചത്ത എലിയുടെ നാറ്റമല്ല. അടുത്ത വീട്ടിലെ ഭാര്യയും ഭര്‍‌ത്താവും കുഞ്ഞും വീടിനകത്തു കിടന്ന് ചത്ത് അളിഞ്ഞ് നാറുന്നതാ..

വീട്ടുകാരി കുഞ്ഞിന്റെ കാര്യം സമ്മതിക്കാന്‍ അപ്പോഴും തയ്യാറായിരുന്നില്ല.

“ ഇല്ല അവിടെയൊരു കുഞ്ഞ് ഉണ്ടായിരുന്നില്ല അത് നിങ്ങളുടെ തോന്നല്‍ മാത്രമാണ്. അവിടെയൊരു സ്‌ത്രീയും പുരുഷനും മാത്രമേ ഉണ്ടായിരുന്നുള്ളു” വീട്ടുകാരി ഉറപ്പിച്ചു പറഞ്ഞു.

ഞാന്‍ ഉടന്‍ തന്നെ ബില്‍‌ഡിംഗ് ഓണറുടെ ഓഫീസിലേക്കു പോയി. ഫ്‌ളാറ്റ് ഒഴിയുകയാണെന്നറിയിച്ച് താക്കോല്‍ തിരികെ കൊടുത്തു. കുടിശ്ശിക വാടകയോടോപ്പം ഒരു മാസത്തെ വാടകയും അധികം കൊടുക്കേണ്ടി വന്നു.

ഉടന്‍ തന്നെ വലിയൊരു വണ്ടി വിളിച്ച് വീട്ടു സാധനങ്ങളെല്ലാം അതില്‍ കയറ്റി മരുഭൂമിയുടെ നടുവില്‍, ചുറ്റും മതിലുള്ള ഒരു വില്ലയിലേക്ക് താമസം മാറ്റി. ഇനിയും മനുഷനേയും പ്രേതത്തെയും പേടിക്കേണ്ടല്ലോ ?

Tuesday, April 22, 2008

പറവകള്‍

ജോലി കഴിഞ്ഞ് ഓഫീസില്‍ നിന്നും തിരികെ വീട്ടിലെത്തിയ ഭര്‍‌ത്താവ് ഉടുപ്പും പാന്റും മാറി കൈലിയുടുത്ത് ഹാളില്‍ എത്തി ടി.വി യ്കു മുന്‍‌പില്‍ എത്തിയപ്പോഴേക്കും ചായയുമായി ഭാ‍ര്യ വന്നു.

അവളുടെ ഇന്നലത്തെ പിണക്കം ഇനിയും മാറിയിട്ടില്ലെന്നു തോന്നുന്നു.

ചായക്കപ്പ് കൈയ്യിലേക്ക് കൈമാറുമ്പോള്‍ ഗ്ലാസ്സ് തുളുമ്പി ഒരല്പം ചായ തറയിലെ കാര്‍‌പ്പെറ്റിലേക്കു വീണു.

“നിന്നോടെത്ര തവണ പറഞ്ഞിട്ടുണ്ട് ഗ്ലാസ്സ് തുളുമ്പെ ചായ എടുക്കരുതെന്ന് അതെങ്ങനെയാ പറഞ്ഞാല്‍ കേള്‍ക്കാന്‍ പഠിച്ചിട്ടില്ലല്ലോ ! “

ഭാര്യ കരയാറായ മുഖവുമായി നില്‍‌ക്കുകയാണ്.

“ എനിക്കു നിന്റെ ചായയൊന്നും വേണ്ട”

ചായ കുടിക്കാതെ ചായക്കപ്പ് മേശപ്പുറത്തേക്കു വെച്ചിട്ട് ദ്വേഷ്യപ്പെട്ട് കിടപ്പുമുറിയില്‍ കയറി ഭര്‍‌ത്താവ് കതക് വലിച്ചടച്ചു.

കിടപ്പുമുറിയില്‍തന്നെ ഇരിക്കുന്ന കമ്പ്യൂട്ടര്‍ ഓണാക്കി.

ഇനിയും കുറച്ചു സമയത്തേക്ക് ഭാര്യയുടെ ശല്യം ഉണ്ടാകുകയില്ല. കതകില്‍ മുട്ടി തുറക്കാന്‍ ആവശ്യപ്പെടാനുള്ള ധൈര്യമൊന്നും അവള്‍ക്കില്ല. പിണക്കം തീരാന്‍ കുറേയധികം സമയം എടുക്കും. അതു വരെ കമ്പ്യൂട്ടര്‍ ലോകത്ത് സ്വസ്ഥമായി ഇരിക്കാമല്ലോ!

ഇനിയും വാതില്‍ തുറന്ന് അങ്ങോട്ടു ചെല്ലുന്നതു വരെ ഓണാക്കിയ ടി. വി. യ്‌ക്കു മുന്‍‌പില്‍ മുഖം വീര്‍‌പ്പിച്ച് ഇരുന്നു കൊള്ളും.

ഇന്നലെ ദ്വേഷ്യപ്പെടാന്‍ കാരണം കണ്ടെത്തിയത് ബിസ്‌ക്കറ്റിലായിരുന്നു. ചായയ്‌ക്കൊപ്പം നല്‍‌കിയ ബിസ്‌ക്കറ്റ് തണുത്തുപോയിരുന്നു പോലും.

“ഓരോ ബിസ്‌ക്കറ്റും തണുത്തതാണോയെന്നു ചെക്കു ചെയ്‌തിട്ടെങ്ങനെയാ നല്‍‌കുക”

“ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുമ്പോള്‍ വായിക്കു രുചിയായി വല്ലതും ഉണ്ടാക്കിതന്നാല്‍ അവള്‍‌ക്കെന്താ ......“

ജോലി കിട്ടി, ഭാര്യയേയും കൂട്ടി ഈ നഗരത്തില്‍ എത്തിയശേഷമുള്ള ഒറ്റമുറി ഫ്ലാറ്റിലെ താമസം മടുത്തു തുടങ്ങിയിരിക്കുന്നു. കിടപ്പുമുറിയും ഹാളും അടുക്കളയും ബാത്തുറൂമും എല്ലാം ഓരോന്നു മാത്രം. ഹാളിന്റെ ഒരു വശത്ത്‌ ഡൈനിങ്ങ് ടേബിള്‍ ഇട്ടിക്കുന്നതിനാല്‍ ഹാള്‍ കം ഡൈനിങ്ങ് റൂമെന്നു പറയാം. ചിലപ്പോള്‍ വീട്ടില്‍ വരുമ്പോള്‍ ശ്വാസം മുട്ടുന്നതായി തോന്നും.

ഏക ആശ്വാസം ജന്നാലകള്‍ തുറന്നിടുമ്പോഴുള്ള കാഴ്‌ചകളാണ്.

പതിവുപോലെ ഭര്‍ത്താവ് ജന്നാലകള്‍ തുറന്ന്‍ വെറുതെ ആകാശത്തേക്കു നോക്കി നിന്ന് മനസ്സില്‍ കുളിര്‍‌മ്മ കോരിയിട്ടു.

അടുത്ത ബില്‍‌ഡിംങ്ങിന് ഉയരം കുറവായതിനാല്‍ അതിന്റെ മുകളില്‍ വട്ടമിട്ടു പറക്കുന്ന കുറേ കിളികളെ എന്നും കാണാറുണ്ട്. വീട്ടുകാരന്‍ തീറ്റ വാരി വിതറാനായി ബില്‍‌ഡിങ്ങിന്റെ മുകളില്‍ ഇടവിട്ട് വരാറുണ്ട്. അവിടെ വളര്‍‌ത്തുന്ന പൂച്ചകള്‍‌ക്ക് കിളികളോട് സ്‌നേഹം മാത്രമേയുള്ളെങ്കിലും കിളികള്‍ പൂച്ചയില്‍ നിന്നും നിശ്ചിത ദൂരം പാലിച്ചിരുന്നു.

കിളികളുടെ കൂട്ടത്തില്‍ നിന്നൊരു വെള്ളപ്രാവിനെ ഭര്‍ത്താവിന് ഒത്തിരി ഇഷ്‌ടമായി. വെള്ളപ്രാവിന്റെ മേല്‍ നിന്നും കണ്ണ് എടുക്കാനെ തോന്നിയില്ല.

ബാല്‍‌ക്കണിയില്‍ ചിറകടി ശബ്‌ദം കേട്ടപ്പോള്‍ ബാല്‍‌ക്കണി വാതില്‍ തുറന്നു. വിശ്വസിക്കാനായില്ല. അതേ വെള്ളപ്രാവ് . വെളുത്ത് തടിച്ച കൊച്ചു സുന്ദരി.

തുറന്ന വാതിലിലൂടെ അത് മുറിയില്‍ പ്രവേശിച്ചു.

അടുത്തു കണ്ടപ്പോള്‍ ആദ്യകാമുകിയുടെ എന്തൊക്കയോ പ്രത്യേകതകള്‍ വെള്ളപ്രാവില്‍ കണ്ടു.

അതിന്റെ ചിറകടി ശബ്‌ദം എത്ര ഇമ്പകരമാണ്. വട്ടമിട്ടുള്ള പറക്കല്‍ എന്തു രസമാണ്. കുറുകലിന്റെ താളക്രമം ഒരിക്കലും തെറ്റാറില്ല.

അതിന് അടുത്തു വരാന്‍ പേടിയൊന്നും ഉണ്ടായിരുന്നില്ല. സ്‌നേഹമുള്ളിടത്ത് പേടിയെന്നൊന്നില്ലല്ലോ? അവരുടെ സ്‌നേഹം പരസ്‌പരം തിരിച്ചറിയുകയായിരുന്നു. ആദ്യകാമുകിയുടെ സ്‌നേഹം ആ മുഖത്തു കണ്ടു. ആദ്യ കാമുകിയുടെ രൂപം ഓര്‍മ്മയില്‍ നിന്നെടുത്തു നോക്കി. ഇത് അവളുടെ തനി പകര്‍പ്പാണ്.

കൈകൊണ്ട് ചുണ്ടില്‍ തൊടുമ്പോഴും തലയിലെ ചെറിയതൂവലിലും പുറത്തെ നീളമുള്ള തൂവലിലും തഴുകുമ്പോള്‍ അനുഭവിക്കുന്ന അനുഭൂതി ആദ്യദിനങ്ങളെ ഓര്‍‌മ്മപ്പെടുത്തി.

കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന്‍ സമയം പോയതറിഞ്ഞില്ല. രാത്രി വളരെ വൈകിയാണ് വെളളപ്രാവ് പറന്നു പോയത്.

കിടപ്പുമുറിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ഭാര്യ ഹാളിലെ സോഫയില്‍ കിടന്ന് ഉറങ്ങുകയാണ്. ടി. വി അപ്പോഴും ഓഫാക്കിയിരുന്നില്ല.

ഭര്‍‌ത്താവ് വിളിച്ചുണര്‍ത്താനൊന്നും പോയില്ല. കിടപ്പുമുറിയിലെ കട്ടിലില്‍ അത്താഴം പോലും കഴിക്കാതെ മലര്‍‌ന്നു കിടക്കുമ്പോഴും ആ മനസ്സ് നിറഞ്ഞിരുന്നു. സ്വപ്‌നത്തിലും വെളുത്ത് തടിച്ച പ്രാവ് ചിറകടിച്ച് പറക്കുന്നുണ്ടായിരുന്നു.

അടുത്ത ദിവസം ഭര്‍‌ത്താവ് ഓഫീസുവിട്ടു വരുമ്പോള്‍ ഒരു കിളിക്കൂടുവാങ്ങാന്‍ മറന്നില്ല.

വെള്ളപ്രാവിനെ സ്വന്തമാക്കണം. ഈ കൂടില്‍ എല്ലാവിധ സൌകര്യങ്ങളും ഒരുക്കി രാജ്ഞിയെപ്പോലെ സംരക്ഷിക്കണം.

പതിവുപോലെ എന്തൊക്കയോ കാരണമുണ്ടാക്കി ഭാര്യയുമായി ദ്വേഷ്യപ്പെട്ട് കിടപ്പുമുറിയില്‍ കയറി വാതിലടച്ചു. ജന്നാലകള്‍ തുറന്നിട്ടു. ബാല്‍‌ക്കണിവാതില്‍ തുറക്കേണ്ട താമസം അവള്‍ പറന്നെത്തി.

ഒത്തിരി സ്‌നേഹത്തോടെ അരികിലെത്തി. വാങ്ങി വെച്ചിരുന്ന പുതിയകിളിക്കൂടുകണ്ട് അവളുടെ ഭാവം മാറി.

“ നിങ്ങളും സാധാരണ പുരുഷന്മാരെപ്പോലെ സ്വാര്‍‌ത്ഥനാണോ ? നിങ്ങളുടെ ഭാര്യയെകൂട്ടിലിട്ടു വളര്‍‌ത്തുന്നതുപോലെ എന്നെയും കൂട്ടിലടയ്‌ക്കാനാണോ ഭാവം ? എനിക്കുള്ള സ്വാതന്ത്ര്യം അടിയറവെയ്‌ക്കുവാന്‍ ഞാനില്ല...” എന്തൊക്കയോ ദ്വേഷ്യപ്പെട്ടുപറഞ്ഞ് തുറന്നു കിടന്ന ബാല്‍‌ക്കണിവാതിലിലൂടെ വെള്ള പ്രാവ് സ്വാതന്ത്ര്യത്തിന്റെ നീലാകാത്തേക്ക് പറന്നു പോയി.

പിന്നീട് പല ദിവസങ്ങളിലും ഭര്‍ത്താവ് ബാല്‍‌ക്കണി വാതില്‍ തുറന്ന് കാത്തിരുന്നെങ്കിലും ആദ്യകാമുകിയുടെ മുഖമുള്ള വെള്ളപ്രാവ് വന്നില്ല. ജന്നാലയിലൂടെ നോക്കി വെള്ള പ്രാവിനെ മാത്രം കണ്ടില്ല.

കാത്തിരുന്ന് ഭ്രാന്തു പിടിക്കുമെന്നു തോന്നിയ നിമിഷങ്ങളില്‍ വെറുതേ പഴയ ആല്‍‌ബമെടുത്ത് മറിച്ചു നോക്കി.

മറന്നു തുടങ്ങിയ സത്യം ഓര്‍‌മ്മയില്‍ വന്നു.
തന്റെ ആദ്യകാമുകിതന്നെയാണല്ലോ തന്റെ ഭാര്യ.

ഭാര്യ കാമുകിയായിരുന്നപ്പോഴത്തെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ചേര്‍‌ത്തുവെച്ചു നോക്കി. രണ്ടിലും ഒരേ ഭാവങ്ങളാണുണ്ടായിരുന്നത്. കാഴ്‌ചയിലുണ്ടായ പാകപ്പിഴയാണ്. താന്‍ വേണ്ട വണ്ണം ഭാര്യയെ കാണുന്നുണ്ടായിരുന്നില്ലെന്ന കുറ്റബോധം തോന്നി.

കാമുകി ആയിരുന്നപ്പോഴുണ്ടായിരുന്ന അഴകും, സ്‌നേഹവും, കരുതലും ഇപ്പോഴും ഭാര്യയിലും ഉണ്ടല്ലോയെന്ന് തിരിച്ചറിഞ്ഞു.

ഭാര്യയെ കൂടുതല്‍ സ്‌നേഹിക്കണം. മനഃപൂര്‍‌വ്വം സ്‌നേഹം പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ കണ്ടെത്തണം. പരസ്‌പരം പ്രോല്‍‌സാഹിപ്പിക്കണം. നല്ലൊരു കുടുംബജീവിതം നയിക്കണം. നല്ലൊരു ഭര്‍ത്താവാകണം. ഒത്തിരി തീരുമാനങ്ങളുമായാണ് കിടപ്പുമുറിയുടെ വാതില്‍ തുറന്നത്.

ഓണായിക്കിടക്കുന്ന ടി. വി. യ്‌ക്കു മുന്‍‌പില്‍ ഭാര്യയെക്കാണുന്നില്ല.

തുറന്നു പിടിച്ച പുറത്തേക്കുള്ള പ്രധാന വാതില്‍ക്കല്‍ ഭാര്യ നില്‍‌ക്കുന്നുണ്ട്. സൂക്ഷിച്ചു നോക്കി. വിശ്വസിക്കാനായില്ല. അവള്‍ക്ക് ചിറകുകള്‍ മുളച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ നീലാകാശത്തേക്ക് പറക്കാന്‍ ഭാര്യയും ഒരുങ്ങിക്കഴിഞ്ഞിരുന്നു.‌

സ്വയം മാറാന്‍ ഭര്‍‌ത്താവ് ഒരല്പം വൈകിപ്പോയോ ?

Monday, April 7, 2008

മരണാഘോഷ ചടങ്ങുകള്‍

അവറാച്ചന് പ്രായം അറുപത്തിയഞ്ച് കഴിഞ്ഞു. അടുത്ത തിങ്കളാഴ്‌ച തന്റെ ഭാര്യ അമ്മിണി മരിച്ചിട്ട് എട്ടു വര്‍‌ഷം തികയുന്നു. അമ്മിണി മരിച്ച അന്നു മുതലാണ് താന്‍ ഏകനാണെന്ന തോന്നല്‍ അവറാച്ചനുണ്ടായത്. എന്നിട്ടും എട്ടു വര്‍‌ഷം കൂടി എങ്ങനെയൊക്കയോ ജീവിച്ചു.

ഒരു ആണ്‍കൊച്ചനുണ്ടായിരുന്നത് പറക്കമുറ്റിയപ്പോള്‍ത്തന്നെ നാടുവിട്ടു. അവന്‍ ഗള്‍‌ഫില്‍ സ്വന്തമായി എന്തോ ബിസ്സിനസ്സ് നടത്തുകയാണ്. അവനും തിരക്കിന്റെ ഭാഗമായപ്പോള്‍ പഴയ കാര്യങ്ങളൊക്കെ ഓര്‍‌ക്കാനെവിടെയാ സമയം. അമ്മയുടെ മരണം അറിയിച്ചപ്പോള്‍ അനുശോചന സന്ദേശം അയച്ച് ദുഃഖം രേഖപ്പെടുത്താന്‍ മറന്നില്ല. ഇങ്ങനെ മക്കളുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം.

അകന്ന ബന്ധത്തിലുള്ള ഒരു പെങ്കൊച്ച് ആഴ്‌ചയില്‍ രണ്ടു ദിവസം ആഹാരം വെയ്‌ക്കാനും മുറ്റം അടിക്കാനുമായി വരുമായിരുന്നു. അവറാച്ചന്റെ കൈയിലുണ്ടായിരുന്ന അവസാന നാണയവും തീര്‍‌ന്നതിനാല്‍ രണ്ടു മാസമായി അവളും വരാതെയായി.

ജീവിതകാലം മുഴുവന്‍ കഷ്‌ടപ്പാടും പട്ടിണിയുമായിരുന്നെങ്കിലും, ആശകളൊന്നും ബാക്കിവെക്കാതെ ജീവിച്ചു തീര്‍‌ന്നെന്നൊരു തോന്നല്‍.

അങ്ങനെയാണ് ജീവിച്ചു തീര്‍‌ന്നെങ്കില്‍ മരിച്ചേക്കാമെന്ന് അവറാച്ചനും തീരുമാനിച്ചത്.

അമ്മിണി പരലോകം പൂകിയിട്ട് എട്ടു വര്‍‌ഷം തികയുന്ന തിങ്കളാഴ്‌ച തന്നെ അതിനു പറ്റിയ ദിവസമായി കണ്ടെത്തി.

ചത്തു കിടക്കുമ്പൊഴും ചമഞ്ഞു കിടക്കണമല്ലോ !

കൊമ്പന്‍ മീശ മുകളിലേക്കു പിരിച്ചുവെച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന കളര്‍‌ ഫോട്ടൊ പത്രത്തില്‍ കൊടുക്കാന്‍ അവറാച്ചന്‍ തന്നെ ഏര്‍‌പ്പാടുകള്‍ ചെയ്‌തു.

അവറാച്ചന്റെ മരണവിവരം പത്രത്തില്‍ വായിച്ചറിഞ്ഞ് നാട്ടുകാരെല്ലാവരും വന്നു ചേര്‍‌ന്നു.

ആര്‍‌ഭാടകരമായ മരണാനന്തര ചടങ്ങുകള്‍.

മുറ്റം നിറഞ്ഞൊരു പന്തല്‍, പാറിപ്പറക്കുന്ന കരിങ്കൊടികള്‍, വരുന്നവര്‍ക്കൊക്കെ കറുത്ത ബാഡ്‌ജ്, ബാന്റു മേളവും, പാട്ടുകാരും, അലമുറയിട്ട് കരയാനായി പ്രത്യേകം പരിശീലനം നേടിയവര്‍ വേറെയും, വീഡിയോക്കാര്‍ മൂന്നുനാലു പേര്‍, എല്ലാം വിദേശത്തുള്ള മകന് ലൈവായി കാണിച്ചു കൊടുക്കുകയാണ്.

ആര്‍‌ക്കും വിശ്വസിക്കാനായില്ല, എന്തെല്ലാം ആര്‍‌ഭാടങ്ങളാണ്. ഇത്രയധികം പണം അവറാച്ചന്റെ കൈയിലുണ്ടായിരുന്നോയെന്ന് നാട്ടുകാര്‍‌ക്ക് സംശയം. വര്‍‌ഷങ്ങളായി അപ്പനുമായി ബന്ധമില്ലാത്ത മകന്‍ ഈ പാഴ്‌ ചെലവിന് മുതിരുമെന്നും തോന്നുന്നില്ല.
പിന്നെ എവിടെ നിന്നും കിട്ടി ഇത്രയധികം പണം.

സംഗതി ഗംഭീരമാണെന്നറിഞ്ഞ ഗള്‍‌ഫിലെ മകന്‍ കമ്പനിക്ക് അവധികൊടുത്തു. ആരു മരിച്ചിട്ടായാലും ഒരു ദിവസത്തെ അവധി കിട്ടിയതില്‍ ജോലിക്കാര്‍ സന്തോഷിക്കാന്‍ തുടങ്ങിയപ്പോഴാണ് എല്ലാവരേയും മുതലാളി കോണ്‍ഫ്രെന്‍‌സ് ഹാളിലേക്ക് വിളിപ്പിച്ചത്. എല്ലാവര്‍‌ക്കും അപ്പന്റെ മരണാനന്തര ചടങ്ങുകളുടെ ലൈവ് കാട്ടിക്കൊടുക്കുമ്പോള്‍ ആ മുഖത്ത് തെളിഞ്ഞ പിതൃസ്‌നേഹം വിവരിക്കാനാവില്ല.

അച്ചന്മാര്‍‌ക്കും മെത്രാന്മാര്‍‌ക്കും മുന്‍‌കൂര്‍ പണം ലഭിച്ചതിനാല്‍ അവര്‍ നേരത്തേയെത്തി. അവിടെ വന്നവര്‍‌ക്കെല്ലാം ഫുഡ് പായ്‌ക്കറ്റും ജൂസും കരുതിയിരുന്നു.

ഇത്ര ഗംഭീരമായ മരണാനന്തര ചടങ്ങ് ആ നാട്ടില്‍ ഇത് ആദ്യമായാണ്.

വളരെയധികം ആളുകള്‍ ഒന്നിച്ചു കൂടിയവിവരം അറിഞ്ഞ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കേണ്ട മന്ത്രിയും പരിവാരവും മരിച്ച അവറാച്ചനെ കാണാന്‍ വന്നു. മന്ത്രി വന്നതിനാല്‍ പത്രക്കാരും ചാനലുകാരും വന്നു.

ശവം പള്ളിയിലേക്കെടുക്കാന്‍ സമയമായി. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ശവപ്പെട്ടിയില്‍ അതുവരേയും ശ്വാസം പിടിച്ച് കിടക്കുകയായിരുന്ന അവറാച്ചന്‍ ശവപ്പെട്ടിയില്‍ എഴുന്നേറ്റിരുന്നു.

“ പരിപാടിയുടെ ഈ ഭാഗം നിങ്ങള്‍ക്കായി സ്‌പോണ്‍‌സര്‍ ചെയ്‌തിരിക്കുന്നത് ആന്റോ ആന്റ് കമ്പനി, ആന്റോ ആന്റ് കമ്പനി “ ഇത്രയും പറഞ്ഞ് ശ്വാസം ഒന്നു കൂടി ആഞ്ഞു വലിച്ച പെട്ടിയിലേക്കു തന്നെ മരിച്ചു വീണു.

മരണം സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുണ്ടെന്ന കാര്യം അന്നാണ് ആ നാട്ടുകാര്‍ അറിയുന്നത്. ഇത്ര മനോഹരമായി മരണാനന്തര ചടങ്ങുകള്‍ ഒരുക്കുമെങ്കില്‍ ആര്‍‌ക്കാണ് ഒന്നു മരിച്ചാല്‍ കൊള്ളാമെന്നു തോന്നാത്തത്.

അത് ഗള്‍ഫിലുള്ള അവറാച്ചന്റെ മകന്റെ തന്നെ കമ്പനിയാണെന്ന് ആരോ പറയുന്നത് കേട്ടു. അവര്‍ മരണം മാത്രമല്ല വിവാഹവും സ്‌പോണ്‍സര്‍ ചെയ്യുമെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു.

സ്‌പോണ്‍‌സേര്‍ഡ് മരണം നേരില്‍ കണ്ടു.
സ്‌പോണ്‍സേര്‍ഡ് കല്ല്യാണം മനസ്സില്‍ കണ്ടു.

വിഭവ സമൃദ്ധമായ വിവാഹ സദ്യ രുചിയോടെ കഴിച്ചോണ്ടിരിക്കുമ്പോള്‍ കഴുത്തിന് ഞെക്കിപ്പിടിച്ച്, പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുടെ പേരു പറഞ്ഞാന്‍ ആ പേര് ഈ ജന്മത്തില്‍ ആരും മറക്കില്ല.

Monday, March 24, 2008

പറഞ്ഞു കേട്ടത്

മറക്കാന്‍ ശ്രമിക്കുന്നത് എന്തോ അതാണ് ഓര്‍‌മ്മയില്‍ കൂടുതല്‍ തെളിഞ്ഞു വരുന്നത്. ബഹറിനിലേക്ക് ആദ്യമായ് വരുമ്പോള്‍ എന്നെയാത്രയാക്കിയവരുടെ കൂട്ടത്തില്‍ മൂത്തപെങ്ങള്‍ എല്‍‌സിയുടെ മുഖം മനസ്സില്‍ നിറഞ്ഞു നില്‍‌ക്കുകയാണ്.

“മോനെ നീ ജിന്‍‌സി മോളുടെ അച്‌ഛനെ തിരക്കി നാണം കെടുകയൊന്നും വേണ്ട“ എന്ന് പറയുമ്പോഴും ആ മനസ്സ് എനിക്ക് വായിക്കാനാകുമായിരുന്നു.

പത്തുവര്‍‌ഷം മുന്‍‌പ് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എല്‍‌സിയുടെ വിവാഹം നടന്നത്. അന്നേ എന്റെ മനസ്സില്‍ കയറിയ ഗള്‍‌ഫ് രാജ്യമാണ് ബഹറിന്‍. ചെറുക്കന് ബഹറിനില്‍ ഫാര്‍‌മസിയില്‍ ഫാര്‍മസിസ്‌റ്റായി ജോലിയാണെന്നും പറഞ്ഞാണ് വിവാഹം നടത്തിയത്. ജോലിയേപ്പറ്റി കൂടുതലൊന്നും അന്വേഷിക്കാന്‍ മിനക്കെട്ടില്ലെന്നു പറയുന്നതാണ് സത്യം. വിവാഹത്തിനു ശേഷം രണ്ടു മാസം തികയുന്നതിനു മുന്‍‌പ് ഗള്‍ഫിലേക്കു പറന്നതാണ്. അവരുടെ മകള്‍ ജിന്‍‌സി‌ക്ക് വയസ്സ് ഒന്‍പതായി ,എന്നിട്ടും ഒരു പ്രാവശ്യം പോലും ഒന്നു കാണുവാന്‍ വന്നിട്ടില്ല.

എല്‍സിയുടെ ഭര്‍‌ത്താവ് സജി കുര്യാക്കോസ് മയക്കുമരുന്നു കേസില്‍ പിടിക്കപ്പെട്ട് ബഹറിന്‍ ജയിലില്‍ കഴിയുകയാണെന്ന് ആരോ പറഞ്ഞ് അറിഞ്ഞത് മനഃപൂര്‍‌വ്വം മറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ വിവരം ഞങ്ങള്‍ രഹസ്യമായി വെച്ചു കാരണം അല്ലാതെ തന്നെ നാട്ടില്‍ ഒത്തിരി കഥകള്‍ പരക്കുന്നുണ്ടായിരുന്നു. അവിടെ അവന് വേറെ ഭാര്യയും മക്കളും ഉണ്ട്. എല്‍‌സിയുടെ സ്വഭാവഗുണം കൊണ്ടാണ് തിരികെ വരാത്തത്. പല നാട്ടില്‍ പോയി ഇതേ മാതിരി വിവാഹത്തട്ടിപ്പു നടത്തി സ്ത്രീധനവും കൈക്കലാക്കി മുങ്ങലാണ് അവന്റെ ജോലി. തുടങ്ങി ഒത്തിരി കഥകള്‍ പറഞ്ഞു കേട്ടു. ആദ്യമൊക്കെ മറുപടി പറയുമായിരുന്നു. പിന്നെ എല്ലാ ചോദ്യങ്ങള്‍ക്കും അറിയില്ല എന്ന് ഉത്തരം കൊടുക്കാന്‍ പഠിച്ചു.

വേറെ വിവാഹം കഴിക്കാന്‍ ഞങ്ങള്‍ എല്‍‌സിയെ നിര്‍‌ബ്ബന്ധിക്കാറുണ്ടായിരുന്നു. വിവാഹം ഒരിക്കലായിട്ടുള്ളതാണ്, എന്തു സംഭവിച്ചാലും ദൈവ സന്നിധിയില്‍ വെച്ച് കഴുത്തില്‍ താലി ചാര്‍‌ത്തിയ ആള്‍മാത്രമായിരിക്കും മരണം വരെ ഭര്‍‌ത്താവെന്ന് എല്‍‌സി ഉറപ്പിച്ച് പറയുമായിരുന്നു. ഭര്‍‌ത്താവ് ജീവിച്ചിരിക്കുമ്പോഴും ഒരു വിധവയെപ്പോലെ ജീവിക്കുന്ന എല്‍‌സിക്ക് പൊന്നുമോള്‍ ജിന്‍സിയെ പഠിപ്പിച്ച്‌ വലിയ നിലയിലാക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതിനു വേണ്ടിയാണ് അവളുടെ ജീവിതമെന്ന് തോന്നിപ്പോകും. ഇപ്പോള്‍ ഞങ്ങളും എല്‍‌സിയെ ഒന്നിനും നിര്‍ബ്ബന്ധിക്കാറില്ല.

ബഹറിനില്‍ എത്തിയതിന്റെ പിറ്റേന്നു തന്നെ ജോലി ആരംഭിച്ചു. ഒരു കണ്‍സ്‌ട്രക്‌ഷന്‍ കമ്പനിയുടെ സയിറ്റ് ഓഫീസിലാണ് ജോലി. പുതിയ സ്ഥലം പരിചയക്കാരും കുറവ്.

സയിറ്റിലേക്ക് വണ്ടിയില്‍ പോകുമ്പോഴും സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുമ്പോഴും ഒക്കെ ആ മുഖം തിരയാറുണ്ട്. പത്തു വര്‍‌ഷം കൊണ്ട് ഒത്തിരി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടാകും എന്നാലും രണ്ടു മാസത്തെ പരിചയവും വിവാഹത്തിന്റെ ഫോട്ടോകളും കയ്യിലുള്ളതിനാല്‍ ആളെ കണ്ടാല്‍ തിരിച്ചറിയാനാവുമെന്നാണ് പ്രതീക്ഷ.

ജോലിത്തിരക്കുകള്‍ കാരണം ഒരുവര്‍ഷം വേഗം കടന്നു പോയി.

പറഞ്ഞു കേട്ട കഥകളില്‍ ഏതാകും സത്യം. ആരോടും പങ്കുവെയ്‌ക്കുവാന്‍ പറ്റിയ കഥകളല്ല നാട്ടില്‍ പരന്നിട്ടുള്ളത്. നാട്ടില്‍ അറിഞ്ഞ കഥകള്‍ കൊണ്ട് ഒരു ജീവിതകാലം മുഴുവന്‍ കുളിച്ചാലും മാറാത്ത നാണക്കേട് വീടിനും വീട്ടുകാര്‍‌ക്കും കിട്ടി. ഇവിടെങ്കിലും ആരും ഒന്നും അറിയേണ്ടെന്ന് കരുതി. എന്നാലും മനസ്സിന്റെ ഏതോ കോണില്‍ ഒരു വിങ്ങല്‍. മൂത്തപെങ്ങള്‍ ജിന്‍‌സിമോളെയും കെട്ടിപ്പിടിച്ച് വിങ്ങി വിങ്ങി കരയുന്നത് മിക്ക ദിവസങ്ങളിലും കണ്ടാണ് ഞാന്‍ വളര്‍‌ന്നത്. ഒരു ആങ്ങളയെന്ന നിലയില്‍ ജിന്‍‌സി മോളുടെ പപ്പായെ കണ്ടെത്താന്‍ ഒരു ചെറിയ ശ്രമമെങ്കിലും നടത്തേണ്ടത് എന്റെ കടമയാണെന്ന് ആരോ ഉള്ളിലിരുന്ന് മന്ത്രിക്കുന്നത് പലപ്പോഴും കേള്‍‌ക്കാറുണ്ട്.

ഞങ്ങളുടെ സയിറ്റ് എഞ്ചിനീയര്‍ സാമൂഹ്യപ്രവര്‍‌ത്തനങ്ങളില്‍ താല്പര്യമുള്ള ആളാണെന്ന് മനസ്സിലായി. ജോലി കഴിഞ്ഞുള്ള സമയം ആവശ്യങ്ങളിലിരിക്കുന്നവരെ പലവിധത്തില്‍ അദ്ദേഹം സഹായിക്കാറുണ്ട്. അദ്ദേഹത്തെ വിശ്വസിക്കാന്‍ കൊള്ളാമെന്നു തോന്നി. സംഭവങ്ങളൊക്കെ വിശദമായി എഞ്ചിനീയറോടു പറഞ്ഞു. അവരുടെ വിവാഹഫോട്ടോയും അദ്ദേഹത്തെ ഏല്‍‌പ്പിച്ചു.

മയക്കു മരുന്ന് കേസിനേപ്പറ്റി പറഞ്ഞതിനാലാകും എഞ്ചിനിയര്‍ ആദ്യം തന്നെ ജയിലില്‍ അന്വേഷിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വിവരം കിട്ടി. സജി കുര്യാക്കോസ് എന്നൊരാള്‍ മയക്കുമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുണ്ട്.

ഞാന്‍ ഉടന്‍ തന്നെ വീട്ടിലേക്ക് വിളിച്ച് അപ്പനോട് ഈ വിവരം പറഞ്ഞു. അപ്പന്‍ എന്നെ വല്ലാതെ ശാസിക്കുകയാണുണ്ടായത്.

“നീ കൂടുതലൊന്നും അന്വേഷിക്കേണ്ട. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഞങ്ങളുടെ കാലശേഷം അവള്‍ക്കും ജിന്‍‌സിമോള്‍‌ക്കും ആരാ ഉള്ളത്. ഒരു കണക്കിനാണ് ഒരു രണ്ടാം കല്ല്യാണത്തിന് സമ്മതിപ്പിച്ചത്. നൊയമ്പുകഴിഞ്ഞാല്‍ കല്ല്യാണം നടത്താമെന്ന് അവരും സമ്മതിച്ചിരിക്കുകയാ. നീ കൂടുതലൊന്നും അന്വേഷിച്ച് കുഴപ്പങ്ങള്‍ ഉണ്ടാക്കേണ്ട...” അപ്പന്‍ ദ്വേഷ്യപ്പെട്ട് ഫോണ്‍ ഡിസ്‌ക്കണക്‌ട് ചെയ്‌തു.

മൂത്ത പെങ്ങള്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു എന്നുള്ള വിവരം എന്നെയും സന്തോഷിപ്പിച്ചു. വൈകിയാണെങ്കിലും അവളുടെ മനസ്സ് മാറ്റിയ ദൈവത്തിന് നന്ദി പറഞ്ഞു.

ഞാന്‍ അന്വേഷണങ്ങള്‍ അവസാനിപ്പിച്ചുവെങ്കിലും, എഞ്ചിനീയര്‍ അന്വേഷണങ്ങളുമായി മുന്നേറി. വളരെ ബുദ്ധിമുട്ടി ജയിലില്‍ കഴിയുന്ന സജികുര്യാക്കോസിനെ കാണാന്‍ പ്രത്യേക അനുമതി സംഘടിപ്പിച്ചു.

ഞായറാഴ്‌ച അവധിയെടുത്ത് എഞ്ചിനീയറുടെ കൂടെ ജയിലിലേക്ക് സജി കുര്യാക്കോസിനെ കാണാന്‍ പോകുമ്പോഴും എന്റെ മനസ്സില്‍ ആശങ്കകളായിരുന്നു. ജയിലിലേക്ക് പോകണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ എനിക്കായില്ല.

“സാര്‍ ഇനിയും പോകണമെന്നില്ല. പെങ്ങള്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചിട്ടുണ്ട്. ഈ അടഞ്ഞ അദ്ധ്യായം തുറക്കേണ്ട.“ ഞാന്‍ എഞ്ചിനിയറോടു പറഞ്ഞു.

“വളരെ ബുദ്ധിമുട്ടി ലഭിച്ച അപ്പോയിന്റ്‌മെന്റാണ് വെറുതേയൊന്ന് കണ്ട് സംസാരിക്കുന്നതുകൊണ്ട് ഒന്നും നഷ്‌ടപ്പെടാനില്ലല്ലോ” എഞ്ചിനീയറുടെ നിര്‍ബ്ബന്ധത്തില്‍ ഞാനും ജയിലിലെത്തി.

മുത്തപെങ്ങള്‍ എല്‍‌സിയുടെ ഭര്‍‌ത്താവ് സജി കുര്യാക്കോസു തന്നെയായിരുന്നു അവിടെയുണ്ടായിരുന്നത്. കാലം വരുത്തിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആളെത്തിരിച്ചറിയാന്‍ പ്രയാസമുണ്ടായില്ല.

പറഞ്ഞു കേട്ട കഥകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ കാര്യങ്ങളാണ് സജി കുര്യാക്കോസ് പറഞ്ഞത്.

താന്‍ ചതിയില്‍‌പെട്ടാണ് ജയിലിലായത്. ഒരു അറബിയുടെ ഫാര്‍‌മസിയില്‍ ജോലിചെയ്യുകയായിരുന്നു. അറബിയുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരു അറബിയുടെ സ്‌പോണ്‍‌സര്‍ഷിപ്പില്‍ സ്വന്തമായി ഒരു ഫാര്‍‌മസി ആരംഭിച്ചു. പഴയ ഫാര്‍‌മസില്‍ നിന്നും കുറേ ദൂരെയായാണ് പുതിയ ഫാര്‍‌മസി ആരംഭിച്ചതെങ്കിലും പഴയ സ്ഥിരം കസ്‌റ്റമേഴ്‌സെല്ലാം പുതിയ ഫാര്‍‌മസിയിലേക്കു വരുന്നത് പഴയ ഫാര്‍‌മസിക്കാരെ ചൊടിപ്പിച്ചു. നല്ല സേവനം കൊടുത്ത് കൂടുതല്‍ വില്‍പ്പനയുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അറിയാതെ കെണിയില്‍ ചാടിയത്.

ഒരു ദിവസം ഉച്ചയ്‌ക്ക് ഫാര്‍‌മസി അടച്ച് ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴാണ്. ഒരു അറബി അത്യാവശ്യം ഒരു മരുന്നിന് വന്നത്. അറബി വന്ന കാര്‍ ഷോപ്പിനോട് ചേര്‍‌ത്തു നിര്‍‌ത്തി. കാറിന്റെ പുറകിലത്തെ സീറ്റില്‍ അറബിയുടെ ഭാര്യയും ഉണ്ടായിരുന്നു. ഗ്ലാസ്സ് താഴ്‌ത്തി ഡോക്‌ടറുടെ പ്രിസ്‌ക്രിപ്‌ഷന്‍ കാണിച്ചു. ഡയസിപ്പാം ടാബിലെറ്റാണ് വേണ്ടത്. ഫാര്‍മസിയുടെ ഷട്ടര്‍ പകുതി തുറന്ന് മരുന്ന് എടുത്ത് പുറത്തുവന്നു. അറബിയുടെ കൈയില്‍ നിന്നും പണം വാങ്ങുന്നതിനിടയില്‍ രണ്ട് സി.ഐ.ഡി. കള്‍ തന്നെ പിടികൂടി. അതിനിടയില്‍ മരുന്ന് ചോദിച്ചു വന്ന അറബി കാ‍ര്‍ ഓടിച്ച് കടന്നു കളഞ്ഞു.

കേസുകള്‍ പലത് ചാര്‍ജു ചെയ്‌തു. പ്രിസ്‌ക്രിപ്ഷനില്ലാതെ മരുന്നു വിറ്റു. പൊതു സ്ഥലത്തുവെച്ച് മരുന്ന് വിതരണം ചെയ്‌തു. തുടങ്ങിയവ.

പൊതുസ്ഥലത്തുവെച്ച് മയക്കുമരുന്ന് വില്‍‌ക്കാന്‍ ശ്രമിച്ചു എന്നുള്ള കേസാണ് കോടതിയില്‍ എത്തിയത്.

ഡയസിപ്പാം എന്ന മരുന്നില്‍ മയക്കുമരുന്ന് ഉള്‍‌പ്പെട്ടിട്ടുണ്ടെന്ന് എല്ലാവര്‍‌ക്കും അറിയാവുന്ന കാര്യമാണ്. അതു കൂടാതെ തന്റെ ഫാര്‍‌മസിസ്‌റ്റായുള്ള രജിസ്‌ട്രേഷന്‍ പൂര്‍‌ത്തിയാകാഞ്ഞതിനാല്‍ വിസ്സായില്‍ സ്‌റ്റോര്‍ ലേബര്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത് അതും കേസിനെ പ്രതികൂലമായി ബാധിച്ചു.

പഴയ ഫാര്‍‌മസിക്കാരന്‍ ഒരുക്കിയ കെണിയാണെന്ന് പറയാനോ വാദിക്കാനോ ആരും ഉണ്ടായിരുന്നില്ല. പുതിയ ഫാര്‍‌മസി പൂട്ടിക്കുകയെന്ന ലക്ഷ്യം പഴയ ഫാര്‍‌മസിക്കാര്‍ നേടി.

മയക്കു മരുന്നു കേസ്സില്‍ ശിക്ഷ ഉറപ്പായതിനാല്‍, വെറുതെ കാശ്‌ ചിലവാക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ലോകത്തോട് ബന്ധമൊന്നുമില്ലാതെ കഴിഞ്ഞ പതിനൊന്നു വര്‍‌ഷമായി ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്.

പന്ത്രണ്ടു വര്‍ഷത്തെ തടവിനും ശേഷം നാടുകടത്താനാണ് വിധി.

ഇനിയും ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിച്ചാല്‍ നാട്ടിലേക്ക് പോകാം.

ജയിലിലായതിനു ശേഷം നാട്ടിലെ വിവരങ്ങളൊന്നും അറിയുന്നുണ്ടായിരുന്നില്ല. മകള്‍ ജിന്‍‌സി അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ സജിയ്‌ക്ക് ഒത്തിരി സന്തോഷമായി. ഒരിക്കലും കണ്ടിട്ടില്ലാത്ത പൊന്നുമോളുടെ മുഖമൊന്നു കാണാനുള്ള വെമ്പല്‍ ആ മുഖത്തുണ്ടായിരുന്നു.

തന്റെ ഭാര്യ എല്‍‌സിയേപ്പറ്റി എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ ഞങ്ങള്‍ക്ക് അനുവദിച്ചിരുന്ന സമയം കഴിഞ്ഞിരുന്നു.

ജയിലിന്റെ വലിയ ഇരുമ്പു ഗെയിറ്റ് കടക്കുമ്പോള്‍ ഞാനൊന്നു തിരിഞ്ഞു നോക്കി ഇപ്പോഴും സജി കുര്യാക്കോസ് ഞങ്ങളെ നോക്കി നില്‍‌ക്കുകയാണ്. ഒരു വര്‍‌ഷത്തിനു ശേഷം നാട്ടിലെത്തി എല്‍‌സിയോടും മകളോടു മൊത്തുള്ള സന്തോഷകരമായ കുടുംബജീവിതം സജി കുര്യാക്കോസ് സ്വപ്‌നം കണ്ടു തുടങ്ങി.

റൂമിലെത്തുമ്പോള്‍ എല്‍‌സിയുടെ രണ്ടാം വിവാഹത്തിന്റെ കല്ല്യാണകുറി എന്നെ കാത്തു കിടക്കുന്നുണ്ടായിരുന്നു. നൊയമ്പ് കഴിഞ്ഞുള്ള തിങ്കളാഴ്‌ചയാണ് കല്ല്യാണം.

Saturday, March 8, 2008

വില്‍ക്കുന്നവരുടെ കുന്ന്‍

മലകയറി മുകളിലേക്ക് പോകുമ്പോള്‍ എനിക്ക് നൂറു നാവായിരുന്നു.

ഞാന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. കല്ല്യാണം കഴിഞ്ഞ് ദിവസങ്ങളേ ആയിട്ടുള്ളൂ. ചെറിയൊരു ഹണീമൂണ്‍ ട്രിപ്പെന്നു വേണമെങ്കില്‍ വിളിക്കാം. പുതുപ്പെണ്ണിനേയും കൊണ്ട് ഞങ്ങളുടെ ഗ്രാമത്തിലുള്ള മടുക്കക്കുന്നിന്റെ നെറുകയിലുള്ള റിസോര്‍‌ട്ടിലേക്ക് പോകുകയാണ്.

ഓരോ വളവു തിരിയുമ്പോഴും ഞാന്‍ പറഞ്ഞു കൊടുക്കുന്നുണ്ട്. ഇത് അതാണ്. അത് ഇതാണെന്നും മറ്റും. അവളെല്ലാം ആകാംക്ഷയോടെ കേള്‍ക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ വാചാലനായി.

കുട്ടിക്കാലത്ത് മിക്ക ശനിയാഴ്‌ച ദിവസങ്ങളിലും ഞങ്ങള്‍ കുട്ടികള്‍ സംഘമായി മടുക്കക്കുന്നിലേക്ക് പോകുമായിരുന്നു. അയല്‍‌വീടുകളിലെ കുട്ടികളെല്ലാവരും ഉണ്ടാകും. അന്ന്‍ ഈ വഴിയും വാഹനങ്ങളും ഒന്നും ഇല്ല. ബുദ്ധിമുട്ടേറിയ ഇടുക്കുതോടുകളിലൂടെ കുത്തനേയുള്ള കയറ്റത്തിലൂടെ ഒന്നരമണിക്കൂര്‍ നടന്നു വേണം അവിടെയെത്താന്‍. അവിടെയെത്തിയാല്‍ ലോകം മുഴുവന്‍ കാണാമെന്നാണ് പറയാറുള്ളത്.

കയറ്റം കയറുമ്പോള്‍ ക്ഷീണിച്ച് വലിയ ഉരുളന്‍ കല്ലുകളില്‍ ഒരല്‌പ സമയമിരുന്ന് വിശ്രമിക്കാറുണ്ടായിരുന്നു. അവിടെ നിന്നും താഴേക്കു നോക്കിയാല്‍ താണ്ടിവന്ന വഴികള്‍ കണ്ട് അഭിമാനം തോന്നുമായിരുന്നു.

അവിടെ അന്നൊരു വല്ല്യമ്മയുടെ ഇടിഞ്ഞു പൊളിഞ്ഞ ഓലകെട്ടിയ വീടുമാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാ ശനിഴായ്‌ചകളിലും അവര്‍ ഞങ്ങളുടെ വരവിനായി കാത്തിരിക്കുകയാണെന്നു തോന്നും. കുറച്ച് കല്‍ക്കണ്ടമോ ഒരല്പം ചക്കരയോ അവര്‍ ഞങ്ങള്‍ക്കായി കരുതി വെച്ചിട്ടുണ്ടാകും. ചില ദിവസങ്ങളിലൊക്കെ മിഠായിയും തരും. ഒന്നുമില്ലെങ്കില്‍ പാട്ട തുറന്ന് ഓരോ സ്‌പൂണ്‍ പഞ്ചസാര ഞങ്ങളുടെ കൈ വെള്ളയിലേക്ക് തരുമ്പോഴുള്ള ആ കണ്ണുകളിലെ സ്‌നേഹം അനുഭവിച്ചറിയേണ്ടതാണ്.

ആ വല്ല്യമ്മ അവിടെ ഒറ്റയ്‌ക്കാണോ താമസിക്കുന്നതെന്നൊന്നും ഞങ്ങള്‍ക്കറിയില്ല. എന്തായാലും ഞങ്ങള്‍ ചെല്ലുന്ന സമയങ്ങളിലൊക്കെ അവരെ മാത്രമേ കണ്ടിട്ടുള്ളു. ഉള്ളതിന്റെ വീതം സന്തോഷത്തോടെ തരുന്നതില്‍ നിന്നും ഞങ്ങള്‍ പാഠങ്ങള്‍ പഠിക്കുകയായിരുന്നു.

ആ വീടിന്റെ മുറ്റത്തു നിന്ന് താഴേക്കു നോക്കാന്‍ നല്ല രസമാണ്. ഞങ്ങളുടെ വീടുകളൊന്നും കാണാന്‍ പറ്റില്ല. താഴ്‌വര മുഴുവന്‍ ഇരുണ്ടപച്ച നിറത്തില്‍ മരങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്. ദൂരെ പമ്പാനദി വളഞ്ഞു പുളഞ്ഞ് ഒഴുകുന്നതു കാണാം. അതിനു കുറുകെയുള്ള കോഴഞ്ചേരി പാലത്തിന്റെ ആര്‍ച്ച് വളരെ ചെറുതായി കാണാം. ദൂരെ പട്ടണത്തിലുള്ള വലിയ ചില കെട്ടിടങ്ങള്‍ മങ്ങിക്കാണാം. അവിടെയുള്ള ഫാക്‌ടറിയുടെ പുകക്കുഴല്‍ കാണാന്‍ പറ്റില്ലെങ്കിലും അവിടെ നിന്നും ഉയരുന്ന പുക ആകാശത്ത് ചിത്രങ്ങള്‍ വരയ്‌ക്കുന്നത് കാണാന്‍ നല്ല രസമാണ്. ഈ കാഴ്‌ചകളും ഇളം തണുപ്പുള്ള കാറ്റും മനസ്സില്‍ കുളിരു കോരിയിടും.

അധിക നേരം അവിടെ നില്‍ക്കാനാവില്ല. തിരിച്ച് വീടുകളിലെത്താന്‍ ഇനിയും ഒത്തിരി തിരിച്ച് നടക്കണം. പോകുന്ന വഴിയില്‍ പഴുത്ത കമ്പിളി നാരങ്ങാ എല്ലാവരുടേയും കയ്യില്‍ ഓരോന്നുണ്ടാകും. ഇറക്കമായതിനാല്‍ കാറ്റിന്റെ തള്ളലുണ്ടെങ്കിലും പതിയേ പോകാന്‍ പറ്റൂ.

മനസ്സില്‍ നിറഞ്ഞ സന്തോഷവുമായി കുന്നിറങ്ങുമ്പോള്‍ അടുത്ത ആഴ്‌ച വീണ്ടും വരാന്‍ എല്ലാവരും മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടാവും. എത്ര കണ്ടാലും മടുക്കാത്ത കാഴ്‌ചകളാണ് ബാല്യകാലത്ത് ഈ മടുക്കക്കുന്ന് ഞങ്ങള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.

പട്ടണത്തില്‍ വളര്‍‌ന്ന പുതുപ്പെണ്ണിന്, ഗ്രാമത്തിന്റെ സൌന്ദര്യം കാട്ടിക്കൊടുത്ത് അസൂയപ്പെടുത്താമെന്ന വ്യാമോഹമാണ് വര്‍ഷങ്ങള്‍ക്കു ശേഷം മടുക്കക്കുന്നിലേക്ക് ഞങ്ങളെ എത്തിച്ചത്.

മടുക്കക്കുന്നിലെ റിസോര്‍‌ട്ടില്‍ ഞങ്ങള്‍ക്കായി ബുക്കു ചെയ്‌തിരുന്ന റൂമില്‍ ഞങ്ങളെത്തി.

മടുക്കക്കുന്ന് ഒത്തിരി മാറിയിരിക്കുന്നു. എന്റെ മനസ്സ് പഴമയില്‍ ഉടക്കി നിന്നു. എന്തു കണ്ടാലും മനസ്സ് പഴയതുമായി താരതമ്യം ചെയ്യാന്‍ വെമ്പി. പുതിയമാറ്റങ്ങളൊന്നും എനിക്ക് ഉള്‍‌ക്കൊള്ളാനായില്ല.

പുതുപ്പെണ്ണ് എല്ലാം ആദ്യമായ് കാണുകയാണ്. അവള്‍ക്കെല്ലാം നന്നായി പിടിച്ച മട്ടാണ്. അവള്‍ വളരെ സന്തോഷവതിയായി കാണപ്പെട്ടു.

സര്‍‌ക്കാരിന്റെ എക്കോ-ടൂറിസം പദ്ധതിയില്‍ ഉള്‍‌പ്പെടുത്തി ഒത്തിരി വികസനം ഇവിടെ വന്നു. പേരില്‍ ‘എക്കോ’യുള്ളതിനാല്‍ പ്രകൃതി സ്‌നേഹികളുടെ നാവ് അടപ്പിക്കാന്‍ എളുപ്പം സാധിച്ചു. എക്കോ – ടൂറിസമെന്നാല്‍ പ്രകൃതിവിരുദ്ധമാകാതെ നമുക്ക് ഉള്ളത് വില്‍ക്കുവാനുള്ള മാര്‍‌ഗ്ഗമെന്നാണ് നാട്ടുകാരുടെ വിചാരം.

വിദേശികള്‍ ഉള്‍‌പ്പെടെ ഒത്തിരി ടൂറിസ്‌റ്റുകള്‍ വന്നു പോകുന്ന സ്ഥലമാണ്. അവരുടെ സൌകര്യത്തിനൊത്ത ബഹുനില കെട്ടിടങ്ങള്‍. ഡോളറിന്റെ ആര്‍ഭാടങ്ങള്‍ നാടിന്റെ മുഖം ഇത്രത്തോളം മാറ്റുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല.

നാട്ടുകാര്‍ക്ക് ഒത്തിരിപ്പേര്‍ക്ക് ഇവിടെ തൊഴിലായി. കുടില്‍ വ്യവസായങ്ങള്‍ പച്ചപിടിക്കുമെന്ന പ്രതീക്ഷ ഇനിയും അസ്‌തമിച്ചിട്ടില്ല.

കര കൌശല വസ്‌തുക്കളോട് വിദേശികള്‍ക്ക് നല്ല പ്രീയമാണ്. ഇഷ്‌ടപ്പെട്ടാല്‍ എന്തു വിലകൊടുത്തും അവര്‍ അത് വാങ്ങും. വാറ്റുകാരി ജാനുവിന്റെ വീട്ടില്‍ ഇപ്പോള്‍ വിദേശമദ്യമാണ് നിര്‍‌മ്മിക്കുന്നത്. കവടി നിരത്തി ഫലം പറഞ്ഞിരുന്ന കണിയാരുടെ വലിയഓഫീസും റിസോര്‍‌ട്ടിനോടു ചേര്‍‌ന്ന് പ്രവര്‍‌ത്തിക്കുന്നുണ്ട്. നാട്ടുകാര്‍‌ക്കു പോലും കമ്പ്യൂട്ടര്‍ ജാതകത്തിലാണ് വിശ്വാസം. ഇന്റര്‍‌നെറ്റു വഴി കണിയാര്‍ വിദേശികള്‍ക്ക് ക്ലാസ്സെടുക്കാറുണ്ട്.

അവിടുത്തെ ചിലവ് വളരെക്കുടുതലായിരുന്നു. മൂന്നു ദിവസം താമസിച്ചപ്പോഴേക്കും എന്റെ പോക്കറ്റ് കാലിയായിത്തുടങ്ങിയിരുന്നു.

തിരികെപ്പോകാമെന്നു പറഞ്ഞപ്പോള്‍ പുതുപ്പെണ്ണിന് ഒട്ടും സമ്മതമായിരുന്നില്ല.

“ ഒരാഴ്‌ചയെന്നു പറഞ്ഞല്ലേ നമ്മളിങ്ങോട്ടു വന്നത് എന്താ മൂന്നു ദിവസം കൊണ്ട് മടുത്തോ ?”

ഒട്ടും നിവര്‍‌ത്തിയില്ലാഞ്ഞിട്ട് കയ്യില്‍ രൂപാ തീരാറായെന്നു പറയേണ്ടി വന്നു.

“ ഒരാഴ്‌ച എനിക്കു വേണ്ട സുഖ സൌകര്യങ്ങള്‍ ഒരുക്കാന്‍ പറ്റാത്ത നിങ്ങളുടെ കൂടെ ഒരു ജീവിതകാലം എങ്ങനെ കഴിക്കുമെന്റെ ദൈവമേ”

അവര്‍ എന്തൊക്കയോ പുലമ്പിക്കൊണ്ട് റൂമില്‍ നിന്നും ഇറങ്ങിപ്പോയി.

തിരിച്ചു വരുമ്പോള്‍ അവളുടെ കൂടെ സുമുഖനായ ടൈ കെട്ടിയ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. അവന്റെ വിനയം എന്നേ ഒത്തിരി ആകര്‍ഷിച്ചു. അവന്‍ ഫിനാന്‍ഷ്യല്‍ ബ്രോക്കറാണെന്ന്‍ സ്വയം പരിചയപ്പെടുത്തി.

ഈ കുന്ന് കയറി വരുന്നവര്‍ തിരിച്ചു പോകാറില്ലെന്നും. ഈ ആര്‍‌ഭാടജീവിതം തുടര്‍‌ന്നു പോകാനുള്ള സൌകര്യങ്ങള്‍ ഒരുക്കുകയാണ് അവരുടെ കമ്പനിയുടെ ജോലിയെന്നും ആമുഖമായി സൂചിപ്പിച്ചു.

ഇത് വില്‍‌ക്കുന്നവരുടെ കുന്നാണ്.
ശരിയാണ് അവിടെ ചുറ്റും നോക്കിയപ്പോള്‍ കണ്ടവരൊക്കെ വില്‍ക്കുന്നവര്‍ തന്നെയായിരുന്നു. ദൈവങ്ങളുടെ പടങ്ങള്‍ , മുല്ലപ്പൂമാല , കരകൌശലവസ്‌തുക്കള്‍ , ഹസ്‌ത രേഖാ ശാസ്‌ത്രം, ഭാഗ്യക്കല്ലുകള്‍ തുടങ്ങി ഒത്തിരി സാധനങ്ങള്‍ വില്‍‌ക്കുന്നു. ടൂറിസ്‌റ്റുകളുടെ പോക്കറ്റിലിരിക്കുന്ന പണം സ്വന്തം കീശയിലെത്താനുള്ള മനോഹരമായ വിപണനമാര്‍‌ഗ്ഗങ്ങള്‍ ഓരോരുത്തരും ഒരുക്കിയിരിക്കുന്നു.

പണ്ട് നാട്ടില്‍ ചിലപെണ്ണുങ്ങള്‍ മാത്രം ചെയ്‌തിരുന്ന ബിസ്സിനസ്സിനിന്ന് ആഗോള മാര്‍‌ക്കറ്റുണ്ടെന്നും. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇന്ന് ഒരു പോലെ ഡിമാന്റുണ്ടെന്നു പറഞ്ഞപ്പോള്‍ എനിക്ക് കലി കയറി. ഞാന്‍ ചാടി അവന്റെ ചെവിക്കുറ്റിക്കിട്ടൊന്നു പൊട്ടിച്ച് റൂമില്‍ നിന്നും. ഇറക്കി വിട്ടു.

“ ഇറ്റ്സ് ഓക്കെ ഓക്കെ..... ഐ വില്‍ കം ലേറ്റര്‍......” എന്നു പറഞ്ഞ് അവന്‍ ഇറങ്ങിപ്പോകുമ്പോഴും അവന്റെ മുഖത്ത് വിനയം പ്രകടിപ്പിക്കാന്‍ അവന് അറിയാമായിരുന്നു.

അന്നു രാത്രിയില്‍ വീണ്ടും വഴക്കുണ്ടാകാനുള്ള കാരണവും അതു തന്നെയായിരുന്നു. ഞാന്‍ അവനെ അടിച്ച് അപമാനിച്ച് ഇറക്കി വിട്ടത് ശരിയായില്ലെന്നാണ് ശ്രീമതിയുടെ വാദം. ഞാന്‍ കൂടുതല്‍ വാദിക്കാതെ തിരിഞ്ഞു കിടന്നുറങ്ങി.

രാവിലെ ഞാന്‍ വീണ്ടും പറഞ്ഞു
“നമുക്ക് തിരികെപ്പോകാം , നമുക്ക് നമ്മുടെ ചെറിയ ജീവിതം മതി, ഇത്ര വലിയ ജീവിതസുഖം നമുക്ക് താങ്ങാനാവില്ല.”

അവളുടെ തീരുമാനം ഉറച്ചതായിരുന്നു.
“ഞാന്‍ വരുന്നില്ല, നിങ്ങള്‍ വേണമെങ്കില്‍ പോയ്‌ക്കോളൂ “ എന്നു പറഞ്ഞ അവള്‍ സ്വിംമ്മിങ്ങ് പൂളിനടുത്തേക്ക് കുളിക്കാനെന്നും പറഞ്ഞ് പോയി.

കുറേ മണിക്കൂറുകള്‍ കാത്തു നിന്നിട്ടും അവള്‍ തിരികെ വന്നില്ല.

ഇവിടെ വില്‍ക്കുന്നവര്‍‌ക്കുമാത്രമേ ജീവിക്കാനാവൂ. വാങ്ങുന്നവര്‍‌ക്ക് അധികം ദിവസങ്ങള്‍ ഇവിടെ താമസിക്കുവാനാകില്ല.

ഞാന്‍ മലയിറങ്ങുകയാണ്. ഇനിയുമൊരിക്കലും ഇവിടേക്കില്ലെന്ന് മനസ്സിലുറച്ചു. ഒറ്റയ്‌ക്കു മലയിറങ്ങുകയാണ്. ബാല്യകാലത്തെ കുറേ നല്ല ഓര്‍മ്മകള്‍ കൂട്ടിനുണ്ട്.

താന്‍ ഓടിച്ചു കൊണ്ടു വന്ന പുതിയകാറും പണയം വെച്ച് ആ പഴയ ഇടവഴിയിലൂടെ മലയിറങ്ങുമ്പോള്‍ ഭാരമില്ലാത്ത കാറ്റ് മെല്ലെ എന്നെ തലോടുന്നുണ്ടായിരുന്നു.

മലകയറുമ്പോള്‍ കൂടെയുണ്ടായിരുന്ന പുതുപ്പെണ്ണീനെ മനഃപ്പൂര്‍‌വ്വം മറക്കാന്‍ ശ്രമിക്കുമ്പോഴും അവള്‍ തന്റെ പിന്നാലെ മലയിറങ്ങി വരുന്നോയെന്ന് ഞാന്‍ തിരിഞ്ഞ് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.

Wednesday, March 5, 2008

കളഞ്ഞു കിട്ടിയ ജീവിതം

നിങ്ങളില്‍ ആരോ ഒരാള്‍ ഇന്ന് ജോലിക്കു പോകാന്‍ വൈകിയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്.

ഇന്നു മാത്രമല്ല എന്നും അങ്ങനെ തന്നെയാണെന്ന് നിങ്ങള്‍ മനസ്സില്‍ പറയുന്നുണ്ടാകും. വ്യത്യസ്ഥങ്ങളായ കാരണങ്ങളും ഉണ്ടാകുമല്ലോ ? കമ്പനി ട്രാന്‍‌സ്പോര്‍ട്ട്, മിക്ക ദിവസങ്ങളിലും ബസ്സ്റ്റോപ്പില്‍ നിങ്ങള്‍ക്കു വേണ്ടി കാത്തു കിടന്ന് ഇന്നതൊരു ശീലമായി മാറി.

ധൃതിയില്‍ പടികളിറങ്ങി ബില്‍‌ഡിങ്ങിന്റെ മെയിന്‍ ഡോര്‍ തുറന്നപ്പോള്‍ ഒരഃപശകുനമെന്നനിലയില്‍ ഒരു മൊബൈല്‍ ഫോണ്‍ മൂന്നു കഷണങ്ങളായി വഴിയില്‍ കിടക്കുന്നു.

നിങ്ങള്‍ ചുറ്റും നോക്കി.. അടുത്തെങ്ങും ആരുമില്ല...
മുകളിലേക്കും നോക്കി... ബില്‍ഡിങ്ങുകളുടെ വിന്റോകളിലും മുകളിലും നിന്ന് ആരും എത്തി നോക്കുന്നില്ല...
ഇത് ആരുടേതായിരിക്കും...
കേടായതിനാല്‍ ഉപേക്ഷിക്കപ്പെട്ടതാകാം..
പുതിയത് വാങ്ങിയതിനാല്‍.... പഴയത് വലിച്ചെറിഞ്ഞതാകാം....

ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം കുനിഞ്ഞ് മൊബൈല്‍ ഫോണിന്റെ മൂന്നു കഷണങ്ങളും പെറുക്കിയെടുത്തു.

അത്‌ഭുതമെന്നു പറയട്ടെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. താഴെ വീണതിനാല്‍ മൂന്നു ഭാഗമായി ചിതറിത്തെറിച്ചെന്നേയുള്ളൂ . ഇളകിമാറിയിരുന്ന കവര്‍ വളരെ വേഗം ചേര്‍‌ത്തു വെച്ച് ചെവിയോടടുപ്പിച്ചു. അങ്ങേത്തലയ്‌ക്കല്‍ ഒരു സ്‌ത്രീശബ്‌ദമാണ്. അവ്യക്‌തമായി എന്തോപറയുന്നുണ്ട്. വിങ്ങി വിങ്ങി കരയുന്നതും കേള്‍ക്കാം.

“നിങ്ങള്‍ ആരാണ് ? “
“എന്തിനാണ് കരയുന്നത് ?“
എന്നൊക്കെ നിങ്ങളിലെ മനുഷ്യസ്‌നേഹി ചോദിച്ചു.
ഉത്തരം കരച്ചില്‍ മാത്രമായിരുന്നു.
“ഇത് ആരുടെ മൊബൈലാണ് “
നിങ്ങളുടെ അപരിചിത ശബ്‌ദം കേട്ടതിനാലാകാം, തേങ്ങലിന്റെ ശബ്‌ദം നിലച്ചത്.

ഇന്നത്തെ ശകുനം മോശമില്ലല്ലോയെന്ന് മനസ്സില്‍ ചിന്തിച്ച് ഒരല്പം പഴയതാണെങ്കിലും കളഞ്ഞു കിട്ടിയതിന്റെ കുഴിയെണ്ണണ്ടല്ലോ എന്നും പറഞ്ഞ് നിങ്ങള്‍ മൊബൈല്‍ പോക്കറ്റിലേക്ക് ഉട്ടതും ആരും കാണുന്നുണ്ടായിരുന്നില്ല.

നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും :- നാട്ടിലുള്ള ഭാര്യയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടു നടക്കുമ്പോള്‍ എന്തോ പറഞ്ഞ് ദ്വേഷ്യപ്പെട്ട് മൊബൈയില്‍ വലിച്ചെറിഞ്ഞ് പോയതാകുമെന്ന്.

മൂന്നു നാലു ചുവടുകള്‍ മുന്നോട്ടു വെയ്‌ക്കുമ്പോള്‍ തറയില്‍ ചിതറിക്കിടക്കുന്ന ആട്ട ചപ്പാത്തിയും ദാല്‍ ഫ്രൈയും കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും നിങ്ങളുടെ പോക്കറ്റില്‍ ഒളിച്ച മൊബൈല്‍ ഏതോ താണവരുമാനക്കാരന്‍ തൊഴിലാളിയുടേതാണെന്ന്.

കുറച്ചുകൂടി മുന്നോട്ടു നടക്കുമ്പോള്‍ ഊരിക്കിടക്കുന്ന പൊടിപിടിച്ച ഒറ്റ സേഫ്‌റ്റീ ഷൂസ് കണ്ടാല്‍ നിങ്ങള്‍ക്ക് ഉറപ്പിക്കാം നിങ്ങളുടെ പോക്കറ്റില്‍ ഒളിച്ചിരിക്കുന്നത് രാവിലെ ജോലിയ്‌ക്കായ് ഏതോ കണ്‍‌സ്‌ട്രക്‌ഷന്‍ സയിറ്റിലേക്ക് പുറപ്പെട്ട തൊഴിലാളിയുടെ ശബ്‌ദമാണെന്ന്.

ഇത് തന്റെ കൈവശം ഉണ്ടെന്ന് ആരും അറിഞ്ഞിട്ടില്ല. ആരെങ്കിലും അന്വേഷിച്ച് വരുന്നെങ്കില്‍ കൊടുക്കാം. ഇല്ലെങ്കില്‍ തന്റെ കൈയ്യിലിരിക്കട്ടെ. എന്താ വര്‍‌ക്കിങ്ങ് കണ്ടീഷനിലുള്ള ഒരു മൊബൈല്‍ കളഞ്ഞു കിട്ടിയാല്‍ പുളിക്കുമോ? നിങ്ങള്‍ കുറേ ന്യായങ്ങള്‍ മനസ്സിനോട് പറഞ്ഞു.

ഇടവഴിതാണ്ടി മെയിന്‍ റോഡിലെത്തിയപ്പോള്‍ അവിടെയൊരു ആള്‍ക്കൂട്ടം. വിവിധ ഭാഷക്കാര്‍ പലകൂട്ടമായി നിന്ന് അവരവരുടെ ഭാഷയില്‍ എന്തൊക്കയോ പറയുകയാണ്. എല്ലാവരുടേയും മുഖത്തുള്ള ഭാവം കൂട്ടിവായിച്ചാലറിയാം എന്തോ അത്യാഹിതം നടന്നിട്ടുണ്ടെന്ന്.

ഒരല്പം അകലെയായി ആരുടേയോ മൃതശരീരം കിടക്കുന്നത് അപ്പോഴാണ് നിങ്ങള്‍ ശ്രദ്ധിക്കുന്നത്. അത് വെള്ളത്തുണികൊണ്ട് മൂടിയിരിക്കുകയാണ്. മൂന്ന് നാലു പോലീസുകാര്‍ അടുത്ത് കാവല്‍ നില്‍‌ക്കുന്നുണ്ട്.

ഒരാള്‍ സംഭവം ചുരുക്കി പറഞ്ഞു.
“ഇയാള്‍ എവിടുത്തുകാരനാണെന്നോ ഏതു കമ്പനിയിലാണ് ജോലിചെയ്യുന്നതെന്നോ ആര്‍‌ക്കും അറിയില്ല. അതൊരു മലയാളിയാണെന്നു കാഴ്‌ചയില്‍ തോന്നുന്നു. പക്ഷേ തിരിച്ചറിയാന്‍ രേഖകളൊന്നും കൈവശമില്ല. ഇവിടെ നില്‍‌ക്കുന്ന ആര്‍‌ക്കും മുന്‍‌പ് കണ്ടു പരിചയമില്ല. പുതിയ ആളായിരിക്കും. രാവിലെ ജോലിക്കു പോകുവാന്‍ ഇറങ്ങിയതാണ്. ബസ്സ് സ്‌റ്റോപ്പിനരികെ വീണു മരിക്കുകയായിരുന്നു. മനുഷ്യന്റെ ഒരു ഗതിയെ.........”

“ഇയാളുടേതാവും ഒരു സേഫ്റ്റീ ഷൂവും ഉച്ചയ്‌ക്കത്തേക്കുള്ള ഭക്ഷണപ്പോതിയും ആ ഇടവഴിയില്‍ വീണു കിടപ്പുണ്ട്.” നിങ്ങള്‍ പറയുന്നതു കേട്ട് ചിലര്‍ ഇട വഴിയിലേക്ക് പരിശോധനയക്കായ് പോയി.

അവിടെനിന്നും കിട്ടിയ മൊബൈല്‍ ഫോണിന്റെ കാര്യം നിങ്ങള്‍ മറന്നതാണോ?

പോലീസുകാര്‍ മൃതശരീരം കൊണ്ടു പോകാന്‍ തുടങ്ങുകയാണ്. മരിച്ചയാളിനെ ഇനിയും ആര്‍‌ക്കും തിരിച്ചറിയാനായിട്ടില്ല. അവകാശികളില്ലാത്ത മൃതശരീരം കുറേനാള്‍ മോര്‍‌ച്ചറിയില്‍ സൂക്ഷിക്കാറുണ്ട്. പുതിയ അഥിതികള്‍ വരുമ്പോള്‍ പഴയവരുടെ കഥ ആരും അനേഷിക്കാറില്ല.

മൃതശരീരം ആംബുലന്‍‌സിലേക്ക് കയറ്റുന്നതിനു മുന്‍‌പ് നിങ്ങള്‍ എന്റെ മുഖത്തുമൂടിയിരുന്ന വെള്ളത്തിണി മാറ്റി നോക്കി.

നിങ്ങള്‍ക്കും എന്നെ തിരിച്ചറിയാനായില്ല. നമ്മള്‍ ഒരിക്കലും കണ്ടിട്ടില്ലല്ലോ പിന്നെ എങ്ങനെ തിരിച്ചറിയാന്‍ !

ഞാന്‍ നിങ്ങളോട് കെഞ്ചിപ്പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നതായി ഭാവിക്കുന്നില്ല.

“ഞാന്‍ ആരുമില്ലാത്തവനല്ല... ഒരു കുടുംബത്തിന്റെ എല്ലാം എല്ലാമാണ് ഞാന്‍.. ആ മൊബൈലില്‍ ഒരു നംമ്പര്‍ മാത്രമേയുള്ളൂ.. ഞാന്‍ അവസാനം വിളിച്ച നംമ്പര്‍ അതിലൊന്നു വിളിച്ചാല്‍ ഞാന്‍ ആരാണെന്നറിയാം... ദയവായി ആ നംമ്പരില്‍ ഒന്നു വിളിക്കൂ....”

മരിച്ചവന്റെ വിലാപം നിങ്ങളെങ്ങനെ കേള്‍‌ക്കാന്‍....
നിങ്ങള്‍‌ക്കുള്ള ബസ്സ് കാത്തുകിടക്കുന്നു........

Wednesday, January 16, 2008

ഗ്രാമത്തിന്റെ സ്മാരകം

നവംബര്‍ ഒന്നാം തീയതി മലയാള മണ്ണാകെ കേരളപ്പിറവി ആഘോഷിക്കുമ്പോള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ഓണമാണ്. ഇത് ഏത് കാട്ടുമുക്കിലെ ഗ്രാമമാണെന്നാകും നിങ്ങളുടെ ചിന്ത. കേരളപ്പിറവി ദിനത്തില്‍ ഓണമാഘോഷിക്കുന്നവര്‍ കേരളത്തിലില്ലെന്ന് ആര്‍‌ക്കാണ് അറിയാന്‍ വയ്യാത്തത്.

കേരളപ്പിറവി ദിനത്തില്‍ ആണല്ലോ മലയാള മങ്കമാര്‍ സെറ്റുമുണ്ടും നേര്യതും അണിഞ്ഞ് നാണത്തോടെ പോകുന്നത് കാണാന്‍ ആണുങ്ങള്‍ നാടന്‍ വേഷമണിഞ്ഞ് നില്‍‌ക്കാറുള്ളത്. അന്നാണ് കുട്ടികള്‍ കേരളീയ വേഷത്തില്‍ സ്‌ക്കൂളിലും കോളേജിലും പോകുന്നത്.

വര്‍‌ഷത്തില്‍ ഒരിക്കല്‍ നാടുകാണാന്‍ വരുന്ന മഹാബലി തമ്പുരാനെ സ്വീകരിക്കാനാണെല്ലോ ഓണം ആഘോഷിക്കുന്നത്. പറഞ്ഞു വരുമ്പോള്‍ ഞങ്ങളുടെ ഗ്രാമത്തിന് മേല്‍‌പറഞ്ഞ രണ്ട് ആഘോഷങ്ങളും ഏതാണ്ട് ഒരു പോലെയാ.

ഞങ്ങള്‍, ഉപജീവനാര്‍‌ത്ഥം ലോകത്തിന്റെ വിവിധ കോണുകളില്‍ ചേക്കേറിയ ഗ്രാമത്തിന്റെ മക്കള്‍ നവംബര്‍ ഒന്നാം തീയതി നാട്ടില്‍ ഒന്നിച്ചു കൂടും. വര്‍‌ഷത്തിലൊരിക്കല്‍ മാവേലിയെപ്പോലെ ഞങ്ങളും നാടുകാണാന്‍ വരുന്നത് കേരളപ്പിറവി ദിനത്തിലായിപ്പോയത് ഞങ്ങളുടെ കുറ്റമാണോ ?

ഞങ്ങളെന്നു പറഞ്ഞാല്‍ ടൈകെട്ടിയവര്‍, സൂട്ടും കോട്ടും ധരിച്ചവര്‍, ഉടയാത്ത ഖദറിട്ടവര്‍ തുടങ്ങി എല്ലാവരും ഉണ്ട്. ഞങ്ങളുടെ മക്കള്‍ മലയാലം പറയുന്നതു കേട്ട് ഗ്രാമം കുളിരു കോരുന്നുണ്ടാവും.

ഓരോ വര്‍ഷവും എന്തെങ്കിലും ഉദ്‌ഘാടനം ഉണ്ടാകാറുണ്ട്. കഴിഞ്ഞ വര്‍‌ഷമായിരുന്നു പുതിയ പാലത്തിന്റെ ഉദ്ഘാടനം. കടത്തുകാരന്‍ വാസുവിന് പ്രായം കുറേ അധികമായി, അവന് മക്കളില്ലാതെ പോയതിനാല്‍ പാലം ഒരു അനിവാര്യതയായി മാറുകയായിരുന്നു. പുതിയ പാലത്തിന്റെ പണിതീരുന്നതു വരെ ഞങ്ങളുടെ ഗ്രാമത്തെ നാടുകടത്തി സഹായിച്ച കടത്തുകാരന്‍ വാസു ഒരു ചരിത്ര പുരുഷനാണ്.

ഈ വര്‍‌ഷം ഗ്രാമത്തിന്റെ പുതിയ പ്രവേശന കവാടത്തിന്റെ ഉദ്‌ഘാടനം നടത്തി. ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ ഒരു വഴിയേ ഉള്ളെന്നും വെച്ച് അതൊരു ഒറ്റപ്പെട്ട ഗ്രാമമാണെന്നൊന്നും വിചാരിച്ചു കളയരുത്. അവിടെ നിന്നും പുറപ്പെടുന്ന റോഡ് ലോകത്തിന്റെ ഏതു കോണിലേക്കുമുള്ളതാണ്. ആ റോഡിലൂടെ യാത്ര ചെയ്‌താണ് ഞങ്ങള്‍ ബോംബെ, ഡല്‍ഹി, റോം, പാരീസ്, ഇറ്റലി, ലണ്ടന്‍, അമേരിക്ക, ഗള്‍ഫ് നാടുകള്‍ തുടങ്ങി ഓരോ ദേശത്തും എത്തപ്പെട്ടത്. അതുകോണ്ടു തന്നെയാണ് ആ റോഡിന്റെ പാരമ്പര്യം അറിഞ്ഞ് റോഡിനൊരു പ്രവേശന കവാടം നിര്‍‌മ്മിക്കാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചതും ഇന്ന് ഉദ്‌ഘാടനം നടത്തുവാനായതും.

പുതിയ പ്രവേശന കവാടം വന്നപ്പോള്‍ ഗ്രാമത്തിന്റെ പ്രൌഡിയും ഒരല്പം കൂടിയിട്ടുണ്ടെന്നുള്ളത് ഗ്രാമവാസികള്‍ക്ക് അഭിമാനത്തിന് വക നല്‍‌കുന്നു. ഞങ്ങള്‍ രണ്ടു മൂന്നു ദിവസം കഴിയുമ്പോള്‍ തിരികെ തിരക്കിലേക്ക് പോകും. അന്നേരവും ഗ്രാമത്തില്‍ അവശേഷിക്കുന്ന വല്ല്യപ്പന്‍മാര്‍‌ക്കും വല്ല്യമ്മമാര്‍‌ക്കും ഗ്രാമത്തിന്റെ പ്രവേശന കവാടം കണ്ട് അഭിമാനിക്കുവാനാകുമല്ലോ. ഇത്രയെങ്കിലും അവര്‍‌ക്കു വേണ്ടി ചെയ്‌തില്ലെങ്കില്‍ ഞങ്ങളെന്തു ഗ്രാമമക്കള്‍.

ഉദ്‌ഘാടന സമ്മേളനത്തിന്റെ ആരവങ്ങള്‍ അടങ്ങിയപ്പോള്‍ ഞങ്ങള്‍ വീണ്ടും പഞ്ചായത്തു വക കമ്യൂണിറ്റി ഹാളില്‍ ഒന്നിച്ചു കൂടി. ജീവിതത്തിരക്കിനെപ്പറ്റിയും, ഓഹരിയുടെ കയറ്റിറക്കത്തെപ്പറ്റിയും, ടെക്‌നോളജിയുടെ കുതിച്ചു ചാട്ടത്തെ പറ്റിയും വെറുതെ പൊങ്ങച്ചം പറഞ്ഞു.

അവലോകന മീറ്റിംഗ് ആരംഭിച്ചു. പ്രവേശന കവാടവും ഉദ്‌ഘാടന സമ്മേളനവും കെങ്കേമമായിരുന്നു എന്ന അഭിപ്രായത്തോട് ആര്‍ക്കും വിയോജിപ്പുണ്ടായിരുന്നില്ല.

നമ്മുടെ ഗ്രാമത്തില്‍ മാത്രം സ്‌മാരകമില്ല. അതിനാല്‍ അടുത്ത വര്‍ഷം കേരളപ്പിറവി ദിനത്തില്‍ ഒരു സ്‌മാരകം നിര്‍‌മ്മിച്ച് അനാച്ഛാദനം ചെയ്യാന്‍ തീരുമാനിച്ചു.

സ്‌മാരകമെന്നു പറഞ്ഞാല്‍ കയ്യിലൊരു വടിയോ വാളോ മറ്റൊ പിടിച്ചു നില്‍‌ക്കുന്ന പൂര്‍‌ണ്ണകായ പ്രതിമയാണ് മനസ്സില്‍ വരിക. പ്രതിമതന്നെ ആകണമെന്നില്ല ഗ്രാമത്തിന്റെ ഓര്‍‌മ്മ നിലനിര്‍ത്തുന്ന എന്തെങ്കിലും ആകണമെന്നു മാത്രം.

വെടിയേറ്റു മരിച്ചവരോ, നാടിനു വേണ്ടി രക്തസാക്ഷികളായവരോ ഞങ്ങളുടെ നാട്ടിലില്ല. പിന്നെ ആരുടെ പ്രതിമ സ്‌മാരകമാക്കും. സ്വാതന്ത്രസമര സേനാനികളെപ്പോലും ഈ ഗ്രാമം പെറ്റിട്ടില്ലിയോ?

സ്‌മാരകം വേണമെന്ന് ഐക്യകണ്ഠേന തീരുമാനിച്ചു. അത് ആരുടേതാവണമെന്ന് തീരുമാനമായില്ല.

ഗ്രാമത്തിന്റെ ഇല്ലാത്ത ചരിത്രപുസ്‌തകത്തിന്റെ ഏടുകള്‍ മറിച്ചു നോക്കി. ടൈ കെട്ടിയ മക്കള്‍‌ക്ക് ഉള്‍‌ക്കൊള്ളാനാവുന്ന ഒന്നും ഗ്രാമചരിത്രത്തില്‍ കണ്ടില്ല.

ആരോ വെറുതെ പറഞ്ഞതാണ് വള്ളം തുഴയുന്ന കടത്തുകാരന്‍ വാസുവിന്റെ പ്രതിമ പണിയാമെന്ന്. മെലിഞ്ഞ് വയറൊട്ടിയ ഒരു കൈലിയും തലയിലൊരു തോര്‍‌ത്തിന്റെ കെട്ടുമുള്ള കടത്തുകാരന്‍ വാസുവിന്റെ പ്രതിമയെപ്പറ്റി തമാശയായിപ്പോലും ആലോചിക്കാന്‍ ടൈ കെട്ടിയ ഞങ്ങള്‍ക്കാവില്ല.

വാസു മരിച്ചിട്ടില്ല മരിച്ചവരെ മാത്രം പ്രതിമയ്‌ക്കായ് പരിഗണിച്ചാല്‍ മതിയെന്നായി.

“എന്നാല്‍ നിന്റെ അപ്പന്റെ പ്രതിമയാകട്ടെടാ... “
“കല്ലു വെട്ടുകാരന്‍ തോമായുടെ പ്രതിമ....“
“നല്ല രസമായിരിക്കും പിക്കാസും ഉയര്‍‌ത്തിപ്പിടിച്ച്.......“
മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ കേട്ടപ്പോള്‍ കലി കയറി...

“അല്ലെടാ കാളക്കാരന്‍ മമ്മതിന്റെ പ്രതിമയാകാം.....“
“അല്ലെടാ.. വള്ളി നിക്കറിട്ട് മൂക്കള ഒലിപ്പിച്ച് നടക്കുന്ന നിന്റെ കുഞ്ഞുന്നാളിലെ തന്നെ പ്രതിമയായിക്കോട്ട്....“
“കാണാന്‍ നല്ല ചേലായിരിക്കും.....“
“വേണമെങ്കില്‍ ഇപ്പോളത്തെ പ്രൌഡിയിലുള്ള ഒരു ഫോട്ടോയും കൈയില്‍ പിടിക്കാം...“

ഒന്നും രണ്ടും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞതിനിടയില്‍ എല്ലാവര്‍‌ക്കും തങ്ങളുടെ ഭൂതകാലം ഓര്‍‌ക്കാന്‍ അസുലഭ നിമിഷങ്ങള്‍ വീണുകിട്ടി.

മീറ്റിംഗ് അടിയുടെ വക്കത്തെത്തിയപ്പോള്‍ തീരുമാനമാകാതെ പിരിഞ്ഞു.

രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ വന്ന ചേര്‍ന്ന മക്കളെല്ലാം തിരക്കുകളിലേക്ക് പിരിഞ്ഞു പോയി.

ഇന്ന് ഗ്രാമത്തില്‍ ബഹു നിലക്കെട്ടിടങ്ങളുടെ പ്രളയമാണ്.

ഗ്രാമത്തിന്റെ പ്രവേശന കവാടത്തിനരികിലായി പുറമ്പോക്കില്‍ ഒരു കുടില്‍ ഉണ്ടായിരുന്നു.
ഓലമേഞ്ഞ, ചാണകം മെഴുകിയ ഒരു കുടില്‍.
ആ ഗ്രാമത്തില്‍ അവശേഷിക്കുന്ന അവസാനത്തെ കുടില്‍.
ആ കുടില്‍ ഒരു സ്‌മാരകമായി സംരക്ഷിക്കാന്‍ നാട്ടില്‍ ശേഷിച്ച വയസ്സന്മാര്‍ തീരുമാനിച്ചു.

അതു തന്നെയായിരുന്നു ശരിയായ തീരുമാനമെന്ന് മക്കള്‍ക്കറിയാമായിരുന്നെങ്കിലും മനസ്സില്ലാമനസ്സോടെ അവര്‍‌ക്കും സമ്മതിക്കേണ്ടി വന്നു.