Tuesday, April 22, 2008

പറവകള്‍

ജോലി കഴിഞ്ഞ് ഓഫീസില്‍ നിന്നും തിരികെ വീട്ടിലെത്തിയ ഭര്‍‌ത്താവ് ഉടുപ്പും പാന്റും മാറി കൈലിയുടുത്ത് ഹാളില്‍ എത്തി ടി.വി യ്കു മുന്‍‌പില്‍ എത്തിയപ്പോഴേക്കും ചായയുമായി ഭാ‍ര്യ വന്നു.

അവളുടെ ഇന്നലത്തെ പിണക്കം ഇനിയും മാറിയിട്ടില്ലെന്നു തോന്നുന്നു.

ചായക്കപ്പ് കൈയ്യിലേക്ക് കൈമാറുമ്പോള്‍ ഗ്ലാസ്സ് തുളുമ്പി ഒരല്പം ചായ തറയിലെ കാര്‍‌പ്പെറ്റിലേക്കു വീണു.

“നിന്നോടെത്ര തവണ പറഞ്ഞിട്ടുണ്ട് ഗ്ലാസ്സ് തുളുമ്പെ ചായ എടുക്കരുതെന്ന് അതെങ്ങനെയാ പറഞ്ഞാല്‍ കേള്‍ക്കാന്‍ പഠിച്ചിട്ടില്ലല്ലോ ! “

ഭാര്യ കരയാറായ മുഖവുമായി നില്‍‌ക്കുകയാണ്.

“ എനിക്കു നിന്റെ ചായയൊന്നും വേണ്ട”

ചായ കുടിക്കാതെ ചായക്കപ്പ് മേശപ്പുറത്തേക്കു വെച്ചിട്ട് ദ്വേഷ്യപ്പെട്ട് കിടപ്പുമുറിയില്‍ കയറി ഭര്‍‌ത്താവ് കതക് വലിച്ചടച്ചു.

കിടപ്പുമുറിയില്‍തന്നെ ഇരിക്കുന്ന കമ്പ്യൂട്ടര്‍ ഓണാക്കി.

ഇനിയും കുറച്ചു സമയത്തേക്ക് ഭാര്യയുടെ ശല്യം ഉണ്ടാകുകയില്ല. കതകില്‍ മുട്ടി തുറക്കാന്‍ ആവശ്യപ്പെടാനുള്ള ധൈര്യമൊന്നും അവള്‍ക്കില്ല. പിണക്കം തീരാന്‍ കുറേയധികം സമയം എടുക്കും. അതു വരെ കമ്പ്യൂട്ടര്‍ ലോകത്ത് സ്വസ്ഥമായി ഇരിക്കാമല്ലോ!

ഇനിയും വാതില്‍ തുറന്ന് അങ്ങോട്ടു ചെല്ലുന്നതു വരെ ഓണാക്കിയ ടി. വി. യ്‌ക്കു മുന്‍‌പില്‍ മുഖം വീര്‍‌പ്പിച്ച് ഇരുന്നു കൊള്ളും.

ഇന്നലെ ദ്വേഷ്യപ്പെടാന്‍ കാരണം കണ്ടെത്തിയത് ബിസ്‌ക്കറ്റിലായിരുന്നു. ചായയ്‌ക്കൊപ്പം നല്‍‌കിയ ബിസ്‌ക്കറ്റ് തണുത്തുപോയിരുന്നു പോലും.

“ഓരോ ബിസ്‌ക്കറ്റും തണുത്തതാണോയെന്നു ചെക്കു ചെയ്‌തിട്ടെങ്ങനെയാ നല്‍‌കുക”

“ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുമ്പോള്‍ വായിക്കു രുചിയായി വല്ലതും ഉണ്ടാക്കിതന്നാല്‍ അവള്‍‌ക്കെന്താ ......“

ജോലി കിട്ടി, ഭാര്യയേയും കൂട്ടി ഈ നഗരത്തില്‍ എത്തിയശേഷമുള്ള ഒറ്റമുറി ഫ്ലാറ്റിലെ താമസം മടുത്തു തുടങ്ങിയിരിക്കുന്നു. കിടപ്പുമുറിയും ഹാളും അടുക്കളയും ബാത്തുറൂമും എല്ലാം ഓരോന്നു മാത്രം. ഹാളിന്റെ ഒരു വശത്ത്‌ ഡൈനിങ്ങ് ടേബിള്‍ ഇട്ടിക്കുന്നതിനാല്‍ ഹാള്‍ കം ഡൈനിങ്ങ് റൂമെന്നു പറയാം. ചിലപ്പോള്‍ വീട്ടില്‍ വരുമ്പോള്‍ ശ്വാസം മുട്ടുന്നതായി തോന്നും.

ഏക ആശ്വാസം ജന്നാലകള്‍ തുറന്നിടുമ്പോഴുള്ള കാഴ്‌ചകളാണ്.

പതിവുപോലെ ഭര്‍ത്താവ് ജന്നാലകള്‍ തുറന്ന്‍ വെറുതെ ആകാശത്തേക്കു നോക്കി നിന്ന് മനസ്സില്‍ കുളിര്‍‌മ്മ കോരിയിട്ടു.

അടുത്ത ബില്‍‌ഡിംങ്ങിന് ഉയരം കുറവായതിനാല്‍ അതിന്റെ മുകളില്‍ വട്ടമിട്ടു പറക്കുന്ന കുറേ കിളികളെ എന്നും കാണാറുണ്ട്. വീട്ടുകാരന്‍ തീറ്റ വാരി വിതറാനായി ബില്‍‌ഡിങ്ങിന്റെ മുകളില്‍ ഇടവിട്ട് വരാറുണ്ട്. അവിടെ വളര്‍‌ത്തുന്ന പൂച്ചകള്‍‌ക്ക് കിളികളോട് സ്‌നേഹം മാത്രമേയുള്ളെങ്കിലും കിളികള്‍ പൂച്ചയില്‍ നിന്നും നിശ്ചിത ദൂരം പാലിച്ചിരുന്നു.

കിളികളുടെ കൂട്ടത്തില്‍ നിന്നൊരു വെള്ളപ്രാവിനെ ഭര്‍ത്താവിന് ഒത്തിരി ഇഷ്‌ടമായി. വെള്ളപ്രാവിന്റെ മേല്‍ നിന്നും കണ്ണ് എടുക്കാനെ തോന്നിയില്ല.

ബാല്‍‌ക്കണിയില്‍ ചിറകടി ശബ്‌ദം കേട്ടപ്പോള്‍ ബാല്‍‌ക്കണി വാതില്‍ തുറന്നു. വിശ്വസിക്കാനായില്ല. അതേ വെള്ളപ്രാവ് . വെളുത്ത് തടിച്ച കൊച്ചു സുന്ദരി.

തുറന്ന വാതിലിലൂടെ അത് മുറിയില്‍ പ്രവേശിച്ചു.

അടുത്തു കണ്ടപ്പോള്‍ ആദ്യകാമുകിയുടെ എന്തൊക്കയോ പ്രത്യേകതകള്‍ വെള്ളപ്രാവില്‍ കണ്ടു.

അതിന്റെ ചിറകടി ശബ്‌ദം എത്ര ഇമ്പകരമാണ്. വട്ടമിട്ടുള്ള പറക്കല്‍ എന്തു രസമാണ്. കുറുകലിന്റെ താളക്രമം ഒരിക്കലും തെറ്റാറില്ല.

അതിന് അടുത്തു വരാന്‍ പേടിയൊന്നും ഉണ്ടായിരുന്നില്ല. സ്‌നേഹമുള്ളിടത്ത് പേടിയെന്നൊന്നില്ലല്ലോ? അവരുടെ സ്‌നേഹം പരസ്‌പരം തിരിച്ചറിയുകയായിരുന്നു. ആദ്യകാമുകിയുടെ സ്‌നേഹം ആ മുഖത്തു കണ്ടു. ആദ്യ കാമുകിയുടെ രൂപം ഓര്‍മ്മയില്‍ നിന്നെടുത്തു നോക്കി. ഇത് അവളുടെ തനി പകര്‍പ്പാണ്.

കൈകൊണ്ട് ചുണ്ടില്‍ തൊടുമ്പോഴും തലയിലെ ചെറിയതൂവലിലും പുറത്തെ നീളമുള്ള തൂവലിലും തഴുകുമ്പോള്‍ അനുഭവിക്കുന്ന അനുഭൂതി ആദ്യദിനങ്ങളെ ഓര്‍‌മ്മപ്പെടുത്തി.

കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന്‍ സമയം പോയതറിഞ്ഞില്ല. രാത്രി വളരെ വൈകിയാണ് വെളളപ്രാവ് പറന്നു പോയത്.

കിടപ്പുമുറിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ഭാര്യ ഹാളിലെ സോഫയില്‍ കിടന്ന് ഉറങ്ങുകയാണ്. ടി. വി അപ്പോഴും ഓഫാക്കിയിരുന്നില്ല.

ഭര്‍‌ത്താവ് വിളിച്ചുണര്‍ത്താനൊന്നും പോയില്ല. കിടപ്പുമുറിയിലെ കട്ടിലില്‍ അത്താഴം പോലും കഴിക്കാതെ മലര്‍‌ന്നു കിടക്കുമ്പോഴും ആ മനസ്സ് നിറഞ്ഞിരുന്നു. സ്വപ്‌നത്തിലും വെളുത്ത് തടിച്ച പ്രാവ് ചിറകടിച്ച് പറക്കുന്നുണ്ടായിരുന്നു.

അടുത്ത ദിവസം ഭര്‍‌ത്താവ് ഓഫീസുവിട്ടു വരുമ്പോള്‍ ഒരു കിളിക്കൂടുവാങ്ങാന്‍ മറന്നില്ല.

വെള്ളപ്രാവിനെ സ്വന്തമാക്കണം. ഈ കൂടില്‍ എല്ലാവിധ സൌകര്യങ്ങളും ഒരുക്കി രാജ്ഞിയെപ്പോലെ സംരക്ഷിക്കണം.

പതിവുപോലെ എന്തൊക്കയോ കാരണമുണ്ടാക്കി ഭാര്യയുമായി ദ്വേഷ്യപ്പെട്ട് കിടപ്പുമുറിയില്‍ കയറി വാതിലടച്ചു. ജന്നാലകള്‍ തുറന്നിട്ടു. ബാല്‍‌ക്കണിവാതില്‍ തുറക്കേണ്ട താമസം അവള്‍ പറന്നെത്തി.

ഒത്തിരി സ്‌നേഹത്തോടെ അരികിലെത്തി. വാങ്ങി വെച്ചിരുന്ന പുതിയകിളിക്കൂടുകണ്ട് അവളുടെ ഭാവം മാറി.

“ നിങ്ങളും സാധാരണ പുരുഷന്മാരെപ്പോലെ സ്വാര്‍‌ത്ഥനാണോ ? നിങ്ങളുടെ ഭാര്യയെകൂട്ടിലിട്ടു വളര്‍‌ത്തുന്നതുപോലെ എന്നെയും കൂട്ടിലടയ്‌ക്കാനാണോ ഭാവം ? എനിക്കുള്ള സ്വാതന്ത്ര്യം അടിയറവെയ്‌ക്കുവാന്‍ ഞാനില്ല...” എന്തൊക്കയോ ദ്വേഷ്യപ്പെട്ടുപറഞ്ഞ് തുറന്നു കിടന്ന ബാല്‍‌ക്കണിവാതിലിലൂടെ വെള്ള പ്രാവ് സ്വാതന്ത്ര്യത്തിന്റെ നീലാകാത്തേക്ക് പറന്നു പോയി.

പിന്നീട് പല ദിവസങ്ങളിലും ഭര്‍ത്താവ് ബാല്‍‌ക്കണി വാതില്‍ തുറന്ന് കാത്തിരുന്നെങ്കിലും ആദ്യകാമുകിയുടെ മുഖമുള്ള വെള്ളപ്രാവ് വന്നില്ല. ജന്നാലയിലൂടെ നോക്കി വെള്ള പ്രാവിനെ മാത്രം കണ്ടില്ല.

കാത്തിരുന്ന് ഭ്രാന്തു പിടിക്കുമെന്നു തോന്നിയ നിമിഷങ്ങളില്‍ വെറുതേ പഴയ ആല്‍‌ബമെടുത്ത് മറിച്ചു നോക്കി.

മറന്നു തുടങ്ങിയ സത്യം ഓര്‍‌മ്മയില്‍ വന്നു.
തന്റെ ആദ്യകാമുകിതന്നെയാണല്ലോ തന്റെ ഭാര്യ.

ഭാര്യ കാമുകിയായിരുന്നപ്പോഴത്തെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ചേര്‍‌ത്തുവെച്ചു നോക്കി. രണ്ടിലും ഒരേ ഭാവങ്ങളാണുണ്ടായിരുന്നത്. കാഴ്‌ചയിലുണ്ടായ പാകപ്പിഴയാണ്. താന്‍ വേണ്ട വണ്ണം ഭാര്യയെ കാണുന്നുണ്ടായിരുന്നില്ലെന്ന കുറ്റബോധം തോന്നി.

കാമുകി ആയിരുന്നപ്പോഴുണ്ടായിരുന്ന അഴകും, സ്‌നേഹവും, കരുതലും ഇപ്പോഴും ഭാര്യയിലും ഉണ്ടല്ലോയെന്ന് തിരിച്ചറിഞ്ഞു.

ഭാര്യയെ കൂടുതല്‍ സ്‌നേഹിക്കണം. മനഃപൂര്‍‌വ്വം സ്‌നേഹം പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ കണ്ടെത്തണം. പരസ്‌പരം പ്രോല്‍‌സാഹിപ്പിക്കണം. നല്ലൊരു കുടുംബജീവിതം നയിക്കണം. നല്ലൊരു ഭര്‍ത്താവാകണം. ഒത്തിരി തീരുമാനങ്ങളുമായാണ് കിടപ്പുമുറിയുടെ വാതില്‍ തുറന്നത്.

ഓണായിക്കിടക്കുന്ന ടി. വി. യ്‌ക്കു മുന്‍‌പില്‍ ഭാര്യയെക്കാണുന്നില്ല.

തുറന്നു പിടിച്ച പുറത്തേക്കുള്ള പ്രധാന വാതില്‍ക്കല്‍ ഭാര്യ നില്‍‌ക്കുന്നുണ്ട്. സൂക്ഷിച്ചു നോക്കി. വിശ്വസിക്കാനായില്ല. അവള്‍ക്ക് ചിറകുകള്‍ മുളച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ നീലാകാശത്തേക്ക് പറക്കാന്‍ ഭാര്യയും ഒരുങ്ങിക്കഴിഞ്ഞിരുന്നു.‌

സ്വയം മാറാന്‍ ഭര്‍‌ത്താവ് ഒരല്പം വൈകിപ്പോയോ ?

44 comments:

ബാജി ഓടംവേലി said...

ഭാര്യയെ കൂടുതല്‍ സ്‌നേഹിക്കണം. മനഃപൂര്‍‌വ്വം സ്‌നേഹം പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ കണ്ടെത്തണം. പരസ്‌പരം പ്രോല്‍‌സാഹിപ്പിക്കണം. നല്ലൊരു കുടുംബജീവിതം നയിക്കണം. നല്ലൊരു ഭര്‍ത്താവാകണം. ഒത്തിരി തീരുമാനങ്ങളുമായാണ് കിടപ്പുമുറിയുടെ വാതില്‍ തുറന്നത്.

കുഞ്ഞന്‍ said...

ബാജി..

ആദ്യ കമന്റില്‍ തേങ്ങ ഉടയ്ക്കുന്നു..

തീര്‍ച്ചയായും അയാള്‍‍ വൈകിപ്പോയിരുന്നു...!

...പാപ്പരാസി... said...

നന്നായി,ചിന്തിക്കാനും മനസ്സിലാക്കാനും ഒത്തിരിയുണ്ട് ഈ കഥയില്‍.

തറവാടി said...

ഇന്നിന്‍‌റ്റെ കഥ , ഇന്നലെയുടെ , നാളെയുടേയും , നല്ല കഥ :)

Unknown said...

Moral of the Story was good...but some places are getting bored...it can be avoided....

സജീവ് കടവനാട് said...

നന്നായി എഴുതിയിരിക്കുന്നു. നല്ല ഭാവന.:)

ഗിരീഷ്‌ എ എസ്‌ said...

അടുത്തിടെ വായിച്ചതില്‍ ഏറ്റവും ലളിതവും മനോഹരവുമായ കഥ...
വിഷയത്തിന്റെ തീവ്രത ശരിക്കും അത്ഭുതപ്പെടുത്തി...ഇന്നു പലയിടത്തുമുള്ള പൊരുത്തപ്പെടലുകള്‍ കാണുമ്പോള്‍ അഗാധഗര്‍ത്തത്തിന്‌ നേരെ ഓടിച്ചുപോകുന്ന വാഹനങ്ങളെ പോലെയാണ്‌ ജീവിതം എന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌...
ഇവിടെ സഹനത്തിന്റെ അവസാനശ്രമവും കടന്ന്‌ അവള്‍ യാത്ര പോവാനൊരുങ്ങുമ്പോള്‍ വര്‍ത്തമാനത്തിന്റെ നേര്‍കാഴ്ച ഈ കഥയെ ചുറ്റിവരിഞ്ഞിരിക്കുന്നു...
ആശംസകള്‍

യാത്രിക / യാത്രികന്‍ said...

അദ്യം മുതല്‍ അവസാനം വരെ ഒറ്റയിരുപ്പിന് വായിച്ചു. ഇന്നിന്റെ കഥ.വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. അയാള്‍ ഒത്തിരി ഒത്തിരി താമസിച്ചു പോയി. അവള്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ടു. അവളുടെ ചിറകിന് ശക്‌തി പകരുക. സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക് അവള്‍ പറന്നുയരട്ടെ. അതു കാണുന്നവരെങ്കിലും കണ്ട് പാഠങ്ങള്‍ ഉള്‍ക്കോള്ളട്ടെ. നന്നായി ജീവിക്കാന്‍ ശീലിക്കട്ടെ.ആശംസകള്‍.
ബെറ്റി മുട്ടോണ്‍

G.MANU said...

എങ്ങോ വായിച്ചിട്ടുണ്ട്..
കാമുകിയുടെ മുടി സ്വകാര്യ ശേഖരത്തിലും ഭാര്യയുടേത് കക്കൂസിലും ഒഴുക്കുന്നതിനെ പറ്റി.


ഹ ഹ

പോസ്റ്റ് കലക്കി മാഷേ

Anonymous said...

Very Nice Relevant Story.
These computerbirds flying all around the world....... Congratulations....

siva // ശിവ said...

കഥ ഒരുപാടൊരുപാടിഷ്ടമായി...

Pramod said...

നല്ല കഥ!

കുഞ്ഞായി | kunjai said...

ബാജി,
കഥ ഇഷ്ടപ്പെട്ടു..
ആശംസകള്‍

പൈങ്ങോടന്‍ said...

ആരും വൈകിപോകാതിരിക്കട്ടെ
കഥ ഇഷ്ടമായി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ലളിതമായ ഭാഷ. നന്നായിരിക്കുന്നു

manojrny said...

ok story valare nannayittuddu.

Anonymous said...

നന്നായിരിക്കുന്നു. ആശംസകള്‍.

Unknown said...

കുടുംബ ബന്ധങ്ങളുടെ തീക്ഷണത ഒപ്പിയെടുക്കുന്ന ഒരു രചന .പരസ്പര സേനഹമാണു നല്ല
കുടുംബബന്ധങ്ങളുടെ അടീത്തറ

BMRAFEEK said...

fantastic story....congrads....

ശ്രീ said...

നല്ല കഥ ബാജി ഭായ്...
കുടുംബ ബന്ധങ്ങള്‍ എന്നും ഊഷ്മളമായി നില നില്‍ക്കട്ടെ.

ഡാന്‍സ്‌ മമ്മി said...

“ നിങ്ങളും സാധാരണ പുരുഷന്മാരെപ്പോലെ സ്വാര്‍‌ത്ഥനാണോ ? നിങ്ങളുടെ ഭാര്യയെകൂട്ടിലിട്ടു വളര്‍‌ത്തുന്നതുപോലെ എന്നെയും കൂട്ടിലടയ്‌ക്കാനാണോ ഭാവം ? എനിക്കുള്ള സ്വാതന്ത്ര്യം അടിയറവെയ്‌ക്കുവാന്‍ ഞാനില്ല...” എന്തൊക്കയോ ദ്വേഷ്യപ്പെട്ടുപറഞ്ഞ് തുറന്നു കിടന്ന ബാല്‍‌ക്കണിവാതിലിലൂടെ വെള്ള പ്രാവ് സ്വാതന്ത്ര്യത്തിന്റെ നീലാകാത്തേക്ക് പറന്നു പോയി.
കഥ നന്നായിട്ടുണ്ട്......

sunilraj said...

നല്ല കഥ

Anonymous said...

കൊള്ളാം, അതില്‍ കൂടുതല്‍ പറയാന്‍ എനിക്കറിഞ്ഞുകൂട...

അനില്‍ സോപാനം said...

ബാജിച്ചായാ..........തകര്‍പ്പന്‍.ലളിതവും സുന്ദരവുമായ ഒരു നല്ല അനുഭവം....[:)]

എതായാലും ഉടനെ ബാച്ചിലേഴ്സ് ക്ലബിലെ അംഗത്വം ഉപേക്ഷിക്കുന്നില്ല....[:(]

asdfasdf asfdasdf said...

തകര്‍പ്പന്‍, തട്ടുപൊളിപ്പന്‍ എന്നൊന്നും പറയുന്നില്ല. ലളിതമായ ഭാഷയില്‍ കാമ്പ് നഷ്ടപ്പെടുത്താതെ എഴുതാനുള്ള കഴിവ് തെളിയിക്കുന്ന കഥ.

Rasheed Chalil said...

ഒതുക്കത്തില്‍ പറഞ്ഞ നല്ല കഥ.

മഴത്തുള്ളി said...

ഇതുപോലെ ഒരു വിവരമില്ലാത്ത ഭര്‍ത്താവിന് അതു തന്നെ പറ്റണം. അല്ല പിന്നെ........

കഥ ഇഷ്ടമായി :)

ഹരിശ്രീ said...

തുറന്നു പിടിച്ച പുറത്തേക്കുള്ള പ്രധാന വാതില്‍ക്കല്‍ ഭാര്യ നില്‍‌ക്കുന്നുണ്ട്. സൂക്ഷിച്ചു നോക്കി. വിശ്വസിക്കാനായില്ല. അവള്‍ക്ക് ചിറകുകള്‍ മുളച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ നീലാകാശത്തേക്ക് പറക്കാന്‍ ഭാര്യയും ഒരുങ്ങിക്കഴിഞ്ഞിരുന്നു.‌


മനോഹരം... ഈ കഥ....

വൈകിയെങ്കിലും തിരിച്ചറിവുകള്‍ അയാളെ പഴയമനുഷ്യനാക്കും....

കൊള്ളാം...ഭായ്....

:)

കാപ്പിലാന്‍ said...

പല കുടുംബങ്ങളിലും സംഭവിക്കുന്നത് ഇതൊക്കെ തന്നെ .എന്നാലും വൈകി വന്ന വിവേകത്തിനു നന്ദി :):)

Anonymous said...

തുറന്നു പിടിച്ച പുറത്തേക്കുള്ള പ്രധാന വാതില്‍ക്കല്‍ ഭാര്യ നില്‍‌ക്കുന്നുണ്ട്. സൂക്ഷിച്ചു നോക്കി. വിശ്വസിക്കാനായില്ല. അവള്‍ക്ക് ചിറകുകള്‍ മുളച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ നീലാകാശത്തേക്ക് പറക്കാന്‍ ഭാര്യയും ഒരുങ്ങിക്കഴിഞ്ഞിരുന്നു.‌
athu kalakki.

Sathees Makkoth said...

ബാജി കഥ ഇഷ്ടമായി.
പക്ഷേ ഇവിടെ ഉദ്ദേശിക്കുന്ന ഭര്‍ത്താവും കഥാകാരനും ഒന്നു തന്നെയാണോ?
ഞാന്‍ വായിച്ചതിന്റെ പിശകാണോ എന്നറിയില്ല. ഒന്ന് രണ്ടിടങ്ങളില്‍ അങ്ങനെ തോന്നി. വെള്ളപ്രാവിനെ ‘എനിക്കൊത്തിരി’ ഇഷ്ടമായി,പിന്നീട് പലദിവസങ്ങളിലും ‘ഞാന്‍’ബാല്‍ക്കണി വാതില്‍ തുറന്ന് കാത്തിരുന്നു തുടങ്ങിയവ.
ആശംസകള്‍!

ഹരിയണ്ണന്‍@Hariyannan said...

സ്വയം മാറണമെന്ന് മനസ്സുപറയാന്‍ തുടങ്ങിയിട്ട് കാലമൊത്തിരിയായി.
ഞാന്‍ മാറൂല്ലേ ഭഗവതീ?!

നിരക്ഷരൻ said...

പൈങ്ങോടന്റെ കമന്റ് കടമെടുക്കുന്നു. കൊള്ളാം ബാജീ.

പൊറാടത്ത് said...

നല്ല കഥ..

Unknown said...

Hi Bajichacha,
Very nice story & good moral.I really like it. "Congrats" Hope you will write more touching stories like this.

lulu said...

നല്ല മോറലുള്ള കഥ.....

Anonymous said...
This comment has been removed by a blog administrator.
simy nazareth said...

ബാജീ, വായിക്കാന്‍ വൈകി. മനോഹരമായി എഴുതിയിരിക്കുന്നു. one of your best.

നാടോടി said...

:)

midhun raj kalpetta said...

thakarthu boss...thudaruka...

Unknown said...

തീര്‍ച്ചയായും അയാള്‍‍ വൈകിപ്പോയിരുന്നു...!

ബാജി ഓടംവേലി said...

കുഞ്ഞന്‍,
പാപ്പരാസി,
തറവാടി,
Biju,
കിനാവ്,
ദ്രൗപദി,
യാത്രിക / യാത്രികന്‍,
ബെറ്റി മുട്ടോണ്‍,
G.manu,
Abraham,
ശിവകുമാര്‍,
Pramod,
കുഞ്ഞായി,
പൈങ്ങോടന്‍,
പ്രിയ ഉണ്ണികൃഷ്ണന്‍,
manoj abraham,
malayalamblogroll,
അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍
MALIKAN ELECTRONICS,
ശ്രീ,
ഡാന്‍സ്‌ മമ്മി,
sunilraj,
ഉണ്ണികുട്ടന്‍,
സൌപര്‍ണിക,
കുട്ടന്‍മേനൊന്‍,
ഇത്തിരിവെട്ടം,
മഴത്തുള്ളി,
ഹരിശ്രീ,
കാപ്പിലാന്‍,
ഭര്‍ത്താവ് ,
സതീശ് മാക്കോത്ത് ,
ഹരിയണ്ണന്‍,
നിരക്ഷരന്‍,
പൊറാടത്ത് ,
Jeslin,
lulu,
സിമി,
നാടോടി,
midhun raj kalpetta,
varughese,
തുടങ്ങി വന്ന് അഭിപ്രായം പറഞ്ഞവര്‍‌ക്കും...
വന്ന് വായിച്ചവര്‍‌ക്കും...
എല്ലാവര്‍‌ക്കും ....
നന്ദി... നന്ദി.....

Joshuachen said...

നന്നായിരിക്കുന്നു....

ബാജി ഓടംവേലി said...

അഭിപ്രായം പറഞ്ഞവര്‍‌ക്കും...
വായിച്ചവര്‍‌ക്കും...
എല്ലാവര്‍‌ക്കും ....
നന്ദി... നന്ദി.....